സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ല്‍ ത​ന്‍റെ മൂ​ന്നാ​മ​ത് ബ​ജ​റ്റ് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ധ​ന​പ്ര​തി​സ​ന്ധി​ക്കി​ടെ വ​രു​മാ​ന വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും മു​ൻ​തൂ​ക്കം. ക്ഷേ​മ പെ​ൻ​ഷ​ൻ കൂ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. 

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും റ​വ​ന്യൂ വ​കു​പ്പു​ക​ളി​ലേ​യും വി​വി​ധ സേ​വ​ന നി​ര​ക്കു​ക​ള്‍, കെ​ട്ടി​ട നി​കു​തി, സ്റ്റാം​പ് ഡ്യൂ​ട്ടി എ​ന്നി​വ​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. വി​പ​ണി വി​ല​യു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യും വ​ര്‍ധി​പ്പി​ച്ചേ​ക്കും. 

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം മു​ഴു​വ​ൻ ബ​ജ​റ്റ് രേ​ഖ​ക​ളും www.budget.kerala.gov.in എ​ന്ന ലി​ങ്ക് മു​ഖേ​ന​യും, പ്ലേ​സ്റ്റോ​റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന "kerala budget' എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യും ല​ഭ്യ​മാ​കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com