ഇവനിതെങ്ങോട്ടാ....!!!; വൈറലായി ഒരു മോഷണ വീഡിയോ

മാല കാണാതെയായി എന്നറിഞ്ഞതോടെ സിസിടീവി അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജ്വലറി ഉടമയും അന്വേഷണ ഉദ്യേഗസ്ഥരും ഒരുപോലെ ഞെട്ടിച്ച ആ "പഠിച്ച കള്ളനെ" കണ്ടെത്തിയത്.
ഇവനിതെങ്ങോട്ടാ....!!!; വൈറലായി ഒരു മോഷണ വീഡിയോ

മോഷണം; അതൊരുകലയാണ്....!!! ഇരുചെവിയറിയാതെ പിടിക്കപ്പെടാതെ മോഷ്ടിച്ച് അവിടന്ന് സ്ക്കൂട്ടാവാനും വേണം ഒരു പ്രത്യേക കഴിവ്. അത്തരക്കാരെയാണ് പഠിച്ചകള്ളന്മാർ എന്ന് നമ്മൾ വിളിക്കാറ്. കുഞ്ഞി കുഞ്ഞി സാധനങ്ങളാണെങ്കിൽ അത് ഓക്കേ. പക്ഷേ വിലപ്പിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് രക്ഷപെടണമെങ്കിലോ. അത് ഒരു പഠിച്ചക്കള്ളനെ സാധിക്കു. അത്തരത്തിലൊരു പഠിച്ച കള്ളനെ സേഷ്യൽ മീഡിയ കൈയോടെ പിടിക്കൂടി. ജ്വലറിയിൽ നിന്നുള്ള ഒരു മാല മോഷ്ടാവിന്‍റെ മോഷണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം

വെറും 30 സെക്കന്‍റുകൾകൊണ്ടാണ് വിദഗ്ധമായി ഒരു ഡയമണ്ട് നെക്കലസ് ഒരു കുഞ്ഞി എലി മോഷ്ടിച്ചുകൊണ്ടു പോകുന്നത്. മാല കാണാതെയായി എന്നറിഞ്ഞതോടെ സിസിടീവി അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജ്വലറി ഉടമയും അന്വേഷണ ഉദ്യേഗസ്ഥരും ഒരുപോലെ ഞെട്ടിച്ച ആ "പഠിച്ച കള്ളനെ" കണ്ടെത്തിയത്. ആ മോഷണ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ജ്വലറിയുടെ മുകൾ ഭാഗം വഴി എത്തി ഡിസ്പ്ലേയിൽ വച്ചിരുന്ന മാല അഴിച്ചെടുത്തു ഒന്നും അറിയാത്തപേലെ പെട്ടന്ന് വന്ന അതേ ദിശയിൽ തിരികേപോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഐപിഎസ് ഓഫീസർ രാജേഷ് ഹിംഗാങ്റാണ് വീഡിയോ പങ്കുവച്ചത്. ഇപ്പോൾ വീഡിയോക്ക് താഴെ കമന്‍റുകളിട്ട് കള്ളനെ ഉപദേശിച്ച് നന്നാക്കുനുള്ള ശ്രമത്തിലാണ് നെറ്റിസൺസ്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com