23
June 2021 - 10:56 am IST

Download Our Mobile App

Mollywood

new face image 4

നാട്ടിൻ പുറത്തിന്‍റെ നിഷ്കളങ്കതയുമായി വിപിൻ

Published:15 October 2018

# വന്ദന വിശ്വനാഥൻ

ശിക്കാരി ശംഭു, വികടകുമാരൻ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വിപിന്‍റെ ആദ്യ മുഴുനീള കഥാപാത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലേത്. ചിത്രത്തിലെ താരങ്ങളെ കണ്ടെത്തുന്നതിനായി ഇൻഡിവുഡ് ടാലന്‍റ് ഹണ്ട് ദേശീയതലത്തിൽ നടത്തിയ ഓഡിഷനിലൂടെയാണ് വിപിൻ തെരഞ്ഞെടുക്കപ്പെട്ടത്.

പുതുമുഖങ്ങളെ അത്രയെളുപ്പം കൈനീട്ടീ സ്വീകരിക്കുന്നവരല്ല മലയാളി പ്രേക്ഷകർ. കഥയും കഥാപാത്രങ്ങളും മലയാളി മനസിനെ കീഴടക്കുമ്പോൾ അവർ വൻ താരങ്ങളായി മാറും. അങ്ങനെ പ്രേക്ഷരുടെ മനസിൽ ഇടം പിടിച്ചവരാണ് നിവിൻ പോളിയും ടോവിനോ തോമസും ആസിഫലിയുമെല്ലാം. അത്തരം യുവതാരങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് വിപിൻ മംഗലശേരിയും.

നാട്ടിൻ പുറത്തെ തികച്ചും നിഷ്കളങ്കനായ ഒരു യുവാവിനെയാണ് തന്മയത്വത്തോടെ അവതരിപ്പിക്കാൻ വിപിനായി. പുഞ്ചിരിയോടു കൂടി മാത്രം എല്ലാവരോടും സംസാരിക്കുന്ന വിപിനെപ്പോലെ തന്നെയാണ് ആദ്യമായി അവതരിപ്പിച്ച കഥാപാത്രവും.ഐക്കരക്കോണത്തെ ഭിഷ്വഗരന്മാർ എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് നടന്നു കയറുകയാണ് ഈ നടൻ. 

സിനിമയിലേക്ക്...

ശിക്കാരി ശംഭു, വികടകുമാരൻ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വിപിന്‍റെ ആദ്യ മുഴുനീള കഥാപാത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലേത്. ചിത്രത്തിലെ താരങ്ങളെ കണ്ടെത്തുന്നതിനായി ഇൻഡിവുഡ് ടാലന്‍റ് ഹണ്ട് ദേശീയതലത്തിൽ നടത്തിയ ഓഡിഷനിലൂടെയാണ് വിപിൻ തെരഞ്ഞെടുക്കപ്പെട്ടത്. ബിജു മജീദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹരിപ്രസാദ് എന്ന നാട്ടിൻ പുറത്തുകാരനായാണ് വിപിനെത്തുന്നത്. 
 
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ

ഏരീസ് ഗ്രൂപ്പിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി (സിഎസ്ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി സോഹൻ റോയ് നിർമിക്കുന്ന സിനിമയുടെ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 ലേറെ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
ലാലുഅലക്സ്, ശിവജിഗുരുവായൂർ, സുനിൽ സുഗത, പാഷാണം ഷാജി, ജാഫർ ഇടുക്കി, സീമാ ജീ നായർ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം പറഞ്ഞുപോകുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുനലൂർ, വർക്കല, കടമക്കുടി എന്നിവിടങ്ങളിലായിരുന്നു. പത്തു പ്രാദേശിക ഭാഷകളിലായി പുറത്തിറക്കിയ ചിത്രം 12 മുതൽ 18 വരെ നടക്കുന്ന ഓസ്കാർ സ്ക്രീനിങ്ങിനു അയയ്ക്കും. ചിത്രത്തിന്‍റെ മു‍ഴുവൻ വരുമാനവും പ്രളയ ബാധിതർക്ക് നൽകാനാണ് തീരുമാനം. 

വീട്ടു വിശേഷം

വിപിൻ മംഗലശേരി ചിത്രത്തിലെ നായികയായ മിയ ശ്രീക്കൊപ്പം.

പാലക്കാടുകാരനായ വിപിൻ കുട്ടിക്കാലം മുതൽ തന്നെ കലാ രംഗത്ത് തന്‍റെ പ്രതിഭ തെളിയിച്ചിട്ടുള്ള ഒരാളാണ്.  മിമിക്രി, മോണോആക്റ്റ്, നാടകം, മൈം മൽസരങ്ങളിൽ വിജയിയായ വിപിൻ കോളെജ് പഠന കാലത്ത് കലാപ്രതിഭയായിരുന്നു. വടക്കാഞ്ചേരി ഐഎച്ച്ആർഡി കോളെജിൽ നിന്നും ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വിപിൻ രണ്ടു വർഷത്തോളം അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തികച്ചും സാധാരണമായ ചുറ്റുപാടുകളിൽ നിന്നും വെള്ളിത്തിരയിലെത്തിയ താരം  അഭിനയത്തോടൊപ്പം സംഗീതം, കരാട്ടെ എന്നീ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. കൃഷിക്കാരനായ കെ.എം. പീതാംബരനാണ് വിപിന്‍റെ പിതാവ്. അങ്കണവാടി ടീച്ചർ ആയിരുന്ന അമ്മ വസന്തകുമാരി പത്തു വർഷങ്ങൾക്കു മുൻപ് മരിച്ചു. അനുജത്തിയായ വീണ ബിരുദ വിദ്യാർഥിയാണ്. 

അഭിനയത്തിനപ്പുറം

നാലു വർഷം ശാസ്ത്രീയ സംഗീതമഭ്യസിച്ച വിപിൻ കൈരളി ടിവിയിൽ നടന്ന സ്റ്റാർവാർ എന്ന സംഗീത പരിപാടിയിൽ മികച്ച ഗായകനുള്ള സമ്മാനവും റേഡിയോ മാംഗോ തൃശൂരിൽ സംഘടിപ്പിച്ച ആർ‌ജെ ഫ്രീക്ക് ഔട്ടിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. 12 വർഷം കരാട്ടെ അഭ്യസിച്ച താരം, 2013ൽ ഏഷ്യൻ കരാട്ടെ ചാമ്പ്യനുമായിരുന്നു. ചിത്രത്തിൽ തകർപ്പൻ സംഘട്ടന രംഗങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ കൈയിലെടുക്കാൻ ഇത് വിപിനെ സഹായിക്കുന്നുണ്ട്. 

സിനിമയിൽ പ്രത്യേകിച്ചു ബന്ധങ്ങളൊന്നും ഇല്ലാതിരുന്ന വിപിനെന്ന ചെറുപ്പക്കാരൻ തന്‍റെ ഗോഡ് ഫാദറായി കണക്കാക്കുന്നത് സോഹൻ റോയിയെയാണ്. ശ്രീകുമാർ മേനോൻ, പദ്മകുമാർ എന്നിവരുമായി അടുപ്പം കാത്തു സൂക്ഷിക്കുന്ന താരം, ബാഹുബലി പോലെയുള്ള ഇതിഹാസ ചിത്രങ്ങളിലഭിനയിക്കാനാണ് ഏറെ ഇഷ്ടപ്പെടുന്നത്. ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരിലൂടെ ആക്ഷൻ സിനിമാ പ്രേമികളുടെ മനസിൽ  ചേക്കേറുകയാണ് പ്രദർശനം തുടരുന്ന  ഈ ബഹുഭാഷാ ചിത്രവും അതോടൊപ്പം വിപിൻ മംഗലശ്ശേരി എന്ന യുവ നായകനും.
 


വാർത്തകൾ

Sign up for Newslettertop