29
July 2021 - 3:42 pm IST

Download Our Mobile App

Flash News
Archives

Kerala

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കണം: കെ സുരേന്ദ്രന്‍

Published:09 July 2020

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ചെപ്പടിവിദ്യയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണത്തിന് ഔപചാരികമായി ആവശ്യപ്പെടാത്തതിന് കാരണമെന്താണ്.

കോഴിക്കോട്: കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ചെപ്പടിവിദ്യയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തി സി.ബി.ഐ അന്വേഷണത്തിന് ഔപചാരികമായി ആവശ്യപ്പെടാത്തതിന് കാരണമെന്താണ്.

സോളാര്‍ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. ശിവശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ അന്വേഷിക്കണം. കളങ്കിത വ്യക്തിത്വങ്ങളോട് അടുപ്പമണ്ടെന്ന് സമ്മതിച്ച സ്പീക്കറോട് എന്താണ് സമീപനം. ജനാധിപത്യത്തിന്റെ ജപരമോന്നത പദവിയിലിരിക്കുന്നവര്‍ എന്തടിസ്ഥാനത്തിലാണ് ഇത്തരക്കാരുടെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം നല്‍കുന്നത് ഗള്‍ഫില്‍ സി.പി.എം അറബ് രാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു


വാർത്തകൾ

Sign up for Newsletter



top