25
June 2021 - 1:58 am IST

Download Our Mobile App

Flash News
Archives

Gossip

priyanka

രാജമൗലി ചിത്രത്തിൽ നിന്ന് ആലിയ ഭട്ട് പുറത്ത് ? നായികയായി പ്രിയങ്ക ചോപ്ര

Published:27 August 2020

ഇപ്പോൾ എസ്.എസ് രാജമൗലി ചിത്രം രൗദ്രം രണം രുദിരത്തിൽ നിന്ന് ആലിയ പുറത്തായി എന്നാണ് പുതിയ വാർത്തകൾ. ആലിയക്ക് പകരം പ്രിയങ്ക ചോപ്ര നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്.

നടൻ സുശാന്തിന്‍റെ മരണത്തോടെ ഏറെ വിമർശനങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും ഇരയായ നടിയാണ് ആലിയ ഭട്ട്. ഇപ്പോൾ എസ്.എസ് രാജമൗലി ചിത്രം രൗദ്രം രണം രുദിരത്തിൽ നിന്ന് ആലിയ പുറത്തായി എന്നാണ് പുതിയ വാർത്തകൾ. ആലിയക്ക് പകരം പ്രിയങ്ക ചോപ്ര നായികയാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിദ്വേഷ പ്രചാരണങ്ങൾ കനത്തതോടെ ആലിയയെ സിനിമയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.

സംവിധായകൻ രാജമൗലി ഇത് സ്ഥിരീകരിച്ചതായും പ്രചാരണങ്ങളുണ്ട്. എന്നാൽ ആലിയയുടെ ടീം ഇത് നിഷേധിച്ചു. ആലിയ ഇപ്പോഴും ചിത്രത്തിന്‍റെ ഭാഗമാണെന്നും തെലുങ്ക് ഭാഷയുമായി പരിചയപ്പെട്ട് വരികയാണെന്നും ടീം വ്യക്തമാക്കി. അതേസമയം ചിത്രത്തിന്‍റെ ഷൂട്ടിങ് രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കുമെന്ന് രാജമൗലി പറഞ്ഞു.

300 കോടി ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണും സമുദ്രക്കനിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top