25
June 2021 - 2:51 am IST

Download Our Mobile App

Flash News
Archives

Updates

Ksum startup

ചെ​ല​വു കു​റ​ഞ്ഞ വെ​ന്‍റി​ലേ​റ്റ​റി​നാ​യു​ള്ള ആ​ഗോ​ള പ്രൊ​ജ​ക്റ്റി​ല്‍ ‌കെ​എ​സ്‌​യു​എം സ്റ്റാ​ര്‍ട്ട​പ്പ്

Published:21 September 2020

ചെ​ന്നൈ​യി​ലു​ള്ള അ​യോ​ണി​ക്സ് ത്രി​ഡി​പി, സിം​ഗ​പ്പൂ​രി​ലു​ള്ള അ​രു​വി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്. രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ര്‍ത്തി​ക്കു​ന്ന വെ​ന്‍റി​ലേ​റ്റ​റാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്.

കൊ​ച്ചി: ചെ​ല​വു കു​റ​ഞ്ഞ വെ​ന്‍റി​ലേ​റ്റ​റി​നാ​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര പ്രൊ​ജ​ക്റ്റി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍  കേ​ര​ള സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​നി​ല്‍ ഇ​ന്‍കു​ബേ​റ്റ് ചെ​യ്തി​ട്ടു​ള്ള സി​നെ​ര്‍ജി​യ മീ​ഡി​യ ലാ​ബി​ന് അ​വ​സ​രം. കൊ​വി​ഡ്-19‌​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​മെ​രി​ക്ക ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്രാ​ണ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള  കൂ​ട്ടാ​യ്മ ഈ ​പ്രൊ​ജ​ക്റ്റ് ന​ട​പ്പാ​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ലു​ള്ള അ​യോ​ണി​ക്സ് ത്രി​ഡി​പി, സിം​ഗ​പ്പൂ​രി​ലു​ള്ള അ​രു​വി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്. രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ര്‍ത്തി​ക്കു​ന്ന വെ​ന്‍റി​ലേ​റ്റ​റാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. "ഐ ​സേ​വ്' എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന രീ​തി ഉ​പ​യോ​ഗി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ വെ​ന്‍റി​ലേ​റ്റ​ര്‍ ര​ണ്ട് രോ​ഗി​ക​ള്‍ക്ക് ഒ​രേ സ​മ​യം ഉ​പ​യോ​ഗി​ക്കാ​നാ​വും. സ​യ​ന്‍സ് ട്രാ​ൻ​സ്‌​ലേ​ഷ​ന്‍ മെ​ഡി​സി​ന്‍ എ​ന്ന ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഈ ​ഉ​പ​ക​ര​ണ​ത്തി​ന് അ​ടു​ത്ത​യി​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. 

മൂ​ന്ന് ക​മ്പ​നി​ക​ൾ ചേ​ര്‍ന്ന് നി​ര്‍മി​ച്ച വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​യ്ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ശ്വാ​സം കൊ​ടു​ക്കാ​നു​ള്ള ഇ​ന്‍ഡ്വെ​ന്‍റ​ര്‍ 100, ഇ​ന്‍ഡ്വെ​ന്‍റ് 200 എ​ന്നി​ങ്ങ​നെ​യു​ള്ള ര​ണ്ട് ചെ​ല​വ് കു​റ​ഞ്ഞ ശ്വ​സ​ന​സ​ഹാ​യി​ക​ളാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​ര​ണ്ട് ഉ​പ​ക​ര​ണ​ങ്ങ​ളും തു​ട​ക്ക​ത്തി​ല്‍ ഒ​രു രോ​ഗി​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഐ ​സേ​വ് രീ​തി ഉ​പ​യോ​ഗി​ച്ച് ഇ​ത് ര​ണ്ട് രോ​ഗി​ക​ള്‍ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​ന്‍ഡ്വെ​ന്‍റ​ര്‍ 100ല്‍ ​ഒ​ന്നി​ലേ​റെ  വെ​ന്‍റി​ലേ​ഷ​ന്‍ സം​വി​ധാ​ന​മു​ണ്ടെ​ന്ന് സി​നെ​ര്‍ജി​യ സി​ഇ​ഒ ഡെ​റി​ക് സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു. മാ​സ​ച്യു​സ​റ്റ്സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്നോ​ള​ജി​യു​ടെ രൂ​പ​ക​ല്‍പ്പ​ന​യാ​ണ് ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം ഇ​ന്‍ഡ്വെ​ന്‍റ് 200ല്‍ ​വൈ​വി​ധ്യ​മു​ള്ള നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. 

അ​തീ​വ ശ്ര​ദ്ധ​യോ​ടെ രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത് പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ വെ​ന്‍റി​ലേ​റ്റ​ര്‍ പ​ങ്ക് വ​യ്ക്ക​ൽ സം​വി​ധാ​ന​മാ​ണ് ഐ ​സേ​വ് എ​ന്ന് ഇ​ന്‍ഡ്വെ​ന്‍റ​ർ കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് സി​ല്‍ജി അ​ബ്ര​ഹാം പ​റ​ഞ്ഞു. കൊ​റോ​ണ വൈ​റ​സ് മൂ​ലം ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സം​വി​ധാ​ന​ത്തി​ന് പെ​ട്ടെ​ന്ന് ശ​ക്തി പ​ക​രാ​നാ​വും. 20,000 രൂ​പ​യി​ല്‍ താ​ഴെ മാ​ത്ര​മേ ഇ​തി​ന് ചെ​ല​വ് വ​രു​ക​യു​ള്ളൂ​വെ​ന്ന് ഇ​ന്‍ഡ്വെ​ന്‍റ​റി​ന്‍റെ പ്രൊ​ജ​ക്റ്റ് മേ​ധാ​വി പ്ര​കാ​ശ് ബാ​രെ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള വി​പ​ണി​യി​ല്‍ ഈ ​ചെ​ല​വ് കു​റ​ഞ്ഞ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് പ്രാ​ണാ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ശ്രി​യ ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ല്‍ മെ​ച്ച​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ലീ​ല്‍ റ​മാ​ദി ചൂ​ണ്ടി​ക്കാ​ട്ടി.


വാർത്തകൾ

Sign up for Newsletter



top