15
May 2021 - 11:16 am IST

Download Our Mobile App

Offbeat

kummanam-new

വീട് ഇല്ല, ബാധ്യത ഇല്ല, വാഹനം ഇല്ല; വൈറലായി കുമ്മനം രാജശേഖരന്‍റെ സത്യവാങ്മൂലം

Published:19 March 2021

സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷുറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു നീണ്ട നിര സത്യവാങ്‌മൂലത്തില്‍ കാണാം.

നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരന്‍റെ സത്യവാങ്മൂലമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹത്തിന്‍റെ സത്യവാങ്മൂലത്തിൽ നിറയെ ഒരു വാക്കേ ഉള്ളൂ, 'ഇല്ല' എന്ന വാക്ക് മാത്രം. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ സ്വീകരിക്കുകയോ കടം കൊടുക്കാനോ ഇല്ല, ബാധ്യതകള്‍ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷുറന്‍സ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്മയുടെ ഒരു നീണ്ട നിര സത്യവാങ്‌മൂലത്തില്‍ കാണാം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി, പത്രപ്രവർത്തകൻ, ലക്ഷങ്ങൾ ശമ്പളമുള്ള മിസോറാം ഗവർണർ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്‌മൂലത്തിൽ  ഉള്ള ഇല്ലകളുടെ നീണ്ട നിര കണ്ട് അമ്പരക്കുകയാണ് മലയാളികൾ. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്‍റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്‍റെ വിശദീകരണം.

കുമ്മനം രാജശേഖരന്‍റെ കൈവശം ആകെ ആയിരം രൂപയാണുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്. പാർട്ടി പദവി വഹിച്ചാൽ പോലും ലക്ഷങ്ങൾ സമ്പാദിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ തികഞ്ഞ അപവാദമായി മാറുകയാണ് കുമ്മനം എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് കുമ്മനം ആർ എസ് എസിന്‍റെ പ്രചാരകനായത്.

ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കനത്ത മത്സരമാണ് കാഴ്ച്ച വച്ചത്. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ എതിരാളിയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top