12
May 2021 - 7:41 pm IST

Download Our Mobile App

Analysis

GDP

ഇ​ന്ത്യ​യു​ടെ ജി​ഡി​പി വ​ള​ര്‍ച്ചാ നി​ര​ക്ക് 12 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​യ​​രു​മെ​ന്ന് മൂ​ഡീ​സ് അ​ന​ലി​റ്റി​ക്സ്

Published:19 March 2021

ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ദീ​ര്‍ഘ​കാ​ല സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​യി മാ​റി​യെ​ന്ന് റേ​റ്റി​ങ്ങ് ഏ​ജ​ന്‍സി ക​ണ​ക്കാ​ക്കി. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യ ഒ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ജി​ഡി​പി വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​ജ​ന്‍സി ഉ​യ​ര്‍ത്തി​യ​ത്.

ന്യൂ​ഡ​ൽ​ഹി: മൂ​ഡീ​സ് അ​ന​ലി​റ്റി​ക്സ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷി​ത ജി​ഡി​പി വ​ള​ര്‍ച്ചാ നി​ര​ക്ക് 2021 ക​ല​ണ്ട​ര്‍ വ​ര്‍ഷ​ത്തി​ല്‍ 12 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ത്തി. ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ദീ​ര്‍ഘ​കാ​ല സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​യി മാ​റി​യെ​ന്ന് റേ​റ്റി​ങ്ങ് ഏ​ജ​ന്‍സി ക​ണ​ക്കാ​ക്കി. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യ ഒ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ജി​ഡി​പി വ​ള​ര്‍ച്ചാ നി​ര​ക്ക് ഏ​ജ​ന്‍സി ഉ​യ​ര്‍ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ സ​മ്പ​ദ്വ്യ​വ​സ്ഥ​യു​ടെ വീ​ണ്ടെ​ടു​ക്ക​ലി​ന്‍റെ പ്ര​ധാ​ന അ​പ​ക​ട​സാ​ധ്യ​ത​യാ​യി കൊ​വി​ഡ് -19 ന്‍റെ ര​ണ്ടാം ത​രം​ഗം തു​ട​രു​ന്ന​താ​യും മൂ​ഡീ​സ് ക​ണ​ക്കാ​ക്കു​ന്നു.

"സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ലെ 7.5 ശ​ത​മാ​നം സ​ങ്കോ​ച​ത്തി​ന് പി​ന്നാ​ലെ ഡി​സം​ബ​ര്‍ പാ​ദ​ത്തി​ല്‍ ജി​ഡി​പി നി​ര​ക്ക് 0.4 ശ​ത​മാ​നം വ​ള​ര്‍ച്ച നി​ര​ക്കി​ലേ​ക്ക് ശ​ക്തി​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ഇ​ന്ത്യ​യു​ടെ ദീ​ര്‍ഘ​കാ​ല സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​യി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച​ത് മു​ത​ല്‍ ആ​ഭ്യ​ന്ത​ര​വും ബാ​ഹ്യ​വു​മാ​യ ആ​വ​ശ്യ​ക​ത മെ​ച്ച​പ്പെ​ട്ടു, ഇ​ത് അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി''- മൂ​ഡീ​സ് അ​ന​ലി​റ്റി​ക്സ് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു.

മി​ക്ക പ്രൊ​ഫ​ഷ​ണ​ല്‍ സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യ്ക്ക് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ര​ട്ട അ​ക്ക വ​ള​ര്‍ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു, ഇ​ത് വി ​ആ​കൃ​തി​യി​ലു​ള്ള വീ​ണ്ടെ​ടു​ക്ക​ലി​നേ​ക്കാ​ള്‍ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി​രി​ക്കും.

ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഇ​ക്ക​ണോ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ന്‍ ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് (ഒ​ഇ​സി​ഡി) ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ്പ​ദ് വ്യ​വ​സ്ഥ കു​തി​ച്ചു​യ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു. ജി 20 ​രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​യ 12.6 ശ​ത​മാ​ന​വു​മാ​യി (അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷം) ഇ​ന്ത്യ കു​തി​ച്ചു​യ​രും എ​ന്നാ​ണ് ഏ​ജ​ന്‍സി ക​ണ​ക്കാ​ക്കു​ന്ന​ത്. മൂ​ഡീ​സ് ഇ​ന്‍വെ​സ്റ്റേ​ഴ്സ് സ​ര്‍വീ​സ് അ​തി​ന്‍റെ സ​ഹോ​ദ​ര സം​ഘ​ട​ന​യാ​യ മൂ​ഡീ​സ് അ​ന​ലി​റ്റി​ക്സി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു.


വാർത്തകൾ

Sign up for Newsletter



top