12
May 2021 - 8:05 pm IST

Download Our Mobile App

Gulf

saudi

പാക്കിസ്ഥാനികളെ വിവാഹം ചെയ്യുന്നതിന് സൗദിയിൽ വിലക്ക്

Published:21 March 2021

പാക് പത്രമായ ഡോണാണു വിദേശികളായ സ്ത്രീകളെ സൗദി പൗരന്മാർ വിവാഹം ചെയ്യുന്നതിനു സൗദി അറേബ്യൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയെന്നും പാക്കിസ്ഥാനിൽ നിന്നുള്ളവർക്കു വിലക്കേർപ്പെടുത്തിയെന്നും റിപ്പോർട്ട് ചെയ്തത്.

റിയാദ്: പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ചാഡ്, മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു സൗദി അറേബ്യയിൽ വിലക്ക്. പാക് പത്രമായ ഡോണാണു വിദേശികളായ സ്ത്രീകളെ സൗദി പൗരന്മാർ വിവാഹം ചെയ്യുന്നതിനു സൗദി അറേബ്യൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തിയെന്നും പാക്കിസ്ഥാനിൽ നിന്നുള്ളവർക്കു വിലക്കേർപ്പെടുത്തിയെന്നും റിപ്പോർട്ട് ചെയ്തത്. മക്ക പൊലീസ് ഡയറക്റ്റർ മേജർ ജനറൽ അസഫ് അൽ ഖുറേഷിയെ ഉദ്ധരിച്ചാണു റിപ്പോർട്ട്.

വിദേശ വനിതയെ വിവാഹം ചെയ്യാൻ സർക്കാരിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നാണു പുതിയ ചട്ടം. വിവാഹമോചിതരായ പുരുഷന്മാർക്ക് വീണ്ടും വിവാഹിതനാകാൻ നിശ്ചിത സമയപരിധിക്കു ശേഷം മാത്രമേ അപേക്ഷ നൽകാനാകൂ. അപേക്ഷിക്കുന്നയാൾക്ക് 25 വയസ് പൂർത്തിയായിരിക്കണം. ലോക്കൽ, ജില്ലാ മേയർ ഒപ്പുവച്ച തിരിച്ചറിയൽ രേഖകൾ സഹിതമായിരിക്കണം അപേക്ഷിക്കാനെന്നും ഉത്തരവിൽ പറയുന്നു.

അപേക്ഷകൻ വിവാഹിതനാണെങ്കിൽ ഭാര്യയ്ക്ക് ശാരീരിക ന്യൂനതയോ മാരക രോഗമോ വന്ധ്യതയോ ഉണ്ടെങ്കിൽ മാത്രമേ മറ്റൊരു വിവാഹം അനുവദിക്കൂ. ഇതിന് ആധാരമായ രേഖകൾ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top