15
May 2021 - 11:29 am IST

Download Our Mobile App

Food

momos

ഇതാ ഭക്ഷണ പ്രേമികൾക്കായി ഒരു ഭീമൻ മോമോസ്; വിഡിയോ

Published:29 March 2021

പല തരത്തിലുള്ള മോമാസ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആവിയില്‍ പുഴുങ്ങിയും വറുത്തുമൊക്കെയാണ് മോമോസ് തയാറാക്കുന്നത്. എന്നാല്‍ ഇതുപോലൊരു ഭീമന്‍ മോമോസ് ആരും കണ്ടുകാണില്ല.

ഭക്ഷണത്തിൽ വെറൈറ്റി കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ സൈബർ ഇടം കീഴടക്കുന്നത് ഒരു മോമോസാണ്. പല തരത്തിലുള്ള മോമാസ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആവിയില്‍ പുഴുങ്ങിയും വറുത്തുമൊക്കെയാണ് മോമോസ് തയാറാക്കുന്നത്. എന്നാല്‍ ഇതുപോലൊരു ഭീമന്‍ മോമോസ് ആരും കണ്ടുകാണില്ല. ജംബോ മോമോസ് എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവം മോമോസ് പ്രേമികളുടെ മനം കവരുകയാണ്.

ഡൽഹിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലുള്ള ഇന്‍ഡി മോമോ എന്ന് പേരുള്ള ഹോട്ടലിലാണ് ഈ കിടിലന്‍ മോമോസ് ലഭിക്കുന്നത്. സാധാരണ ലഭിക്കുന്ന പത്ത് മോമോസിന്‍റെ വലുപ്പമുണ്ട് ഈ ഭീമന്. ഇതിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോമോസ് തയാറാക്കുന്ന വിധവും വിഡിയോയില്‍ കാണാം. മോമോസിനൊപ്പം വിവിധ തരം ചട്ണിയും ഇവിടെ ലഭിക്കും.

 

 


വാർത്തകൾ

Sign up for Newsletter



top