15
May 2021 - 9:54 am IST

Download Our Mobile App

Flash News
Archives

Trends

malavika-mohanan

പാറക്കെട്ടുകൾക്കിടയിൽ മനോഹരിയായി മാളവിക മോഹനൻ

Published:30 March 2021

ചെറുപയർ പച്ച നിറത്തിലുള്ള ലോങ് സ്കർട്ടും ബ്ലൗസുമാണ് താരത്തിന്‍റെ വേഷം. ഡീപ് നെക്കിലുള്ള ബ്ലൗസ് താരത്തിന് ​ഗ്ലാമറസ് ലുക്ക് നൽകുന്നുണ്ട്.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിലൊരാളായിരിക്കുകയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്തമായ ഫോട്ടൊഷൂട്ടുകളിലൂടെയും ആരാധകരെ ഞെട്ടിക്കാറുണ്ട്. താരത്തിന്‍റെ പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പാവാടയും ബ്ലൗസും അണിഞ്ഞ് ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.

ചെറുപയർ പച്ച നിറത്തിലുള്ള ലോങ് സ്കർട്ടും ബ്ലൗസുമാണ് താരത്തിന്‍റെ വേഷം. ഡീപ് നെക്കിലുള്ള ബ്ലൗസ് താരത്തിന് ​ഗ്ലാമറസ് ലുക്ക് നൽകുന്നുണ്ട്. ഇതിനൊപ്പം വെള്ളി ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. അർജുൻ കാമത്താണ് ചിത്രം പകർത്തിയിരിക്കുന്നത്.

വർധ അഹമ്മദാണ് വേഷം ഒരുക്കിയത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. ഛായാഗ്രാഹകൻ കെ.യു മോഹനന്‍റെ മകളായ മാളവിക 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.


വാർത്തകൾ

Sign up for Newsletter



top