15
May 2021 - 9:34 am IST

Download Our Mobile App

Flash News
Archives

Bollywood

akshay

അക്ഷയ് കുമാറിന് പിന്നാലെ രാമസേതുവിലെ 45 താരങ്ങൾക്ക് കൂടി കൊവിഡ്; ഷൂട്ടിങ് നിർത്തി

Published:05 April 2021

മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം തുടങ്ങുന്നതിന് മുൻപായാണ് ചിത്രത്തിലുള്ളവർക്കായി ടെസ്റ്റ് നടത്തിയത്.

നടൻ അക്ഷയ് കുമാറിന് പിന്നാലെ രാമ സേതുവിലെ 45 അണിയറ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം തുടങ്ങുന്നതിന് മുൻപായാണ് ചിത്രത്തിലുള്ളവർക്കായി ടെസ്റ്റ് നടത്തിയത്. 100 ൽ അധികം പേർക്ക് നടത്തിയ പരിശോധനയിൽ 45 പേർക്കും കൊവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.

സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ് രോഗബാധിതരായവരിൽ അധികവും. അക്ഷയ് കുമാറിന്‍റെ ടീമിൽ ഉൾപ്പെട്ടവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും ഇപ്പോൾ ക്വാറന്‍റൈനിലാണ്. ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top