12
May 2021 - 8:01 pm IST

Download Our Mobile App

Bollywood

bhumi

ബോളിവുഡിനെ പിടിമുറുക്കി കൊവിഡ്; വിക്കി കൗശലിനും ഭൂമി പട്നേക്കറിനും രോഗബാധ

Published:05 April 2021

താരങ്ങൾ തന്നെയാണ് കൊവിഡ് ബാധിതരായ വിവരം ആരാധകരെ അറിയിച്ചത്. ഭൂമിയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും പ്രശ്നങ്ങൾ ഇല്ലെന്നുമാണ് താരം പറഞ്ഞത്. വീട്ടിൽ ക്വാറന്‍റൈനിലാണ് താരം.

ബോളിവുഡിനെ പിടിമുറുക്കി കൊവിഡ്. നടൻ വിക്കി കൗശലിനും നടി ഭൂമി പട്നേക്കറിനും കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങൾ തന്നെയാണ് കൊവിഡ് ബാധിതരായ വിവരം ആരാധകരെ അറിയിച്ചത്. ഭൂമിയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും പ്രശ്നങ്ങൾ ഇല്ലെന്നുമാണ് താരം പറഞ്ഞത്. വീട്ടിൽ ക്വാറന്‍റൈനിലാണ് താരം.

കൊവിഡ് ബുദ്ധിമുട്ടുകളെ മറികടക്കാൻ ആവി പിടിക്കുന്നുണ്ടെന്നും വൈറ്റമിൻ സിയും നല്ല ഭക്ഷണവും കഴിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ സന്തോഷത്തോടെ ഇരിക്കാനായി ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കൊവിഡിനെ ഗൗരവത്തോടെ എടുക്കണമെന്നും എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും താരം പറഞ്ഞു. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടും കൊവിഡ് ബാധിതനായി. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടിൽ ക്വാറന്‍റൈനിലാണ്.

ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്ന് കഴിക്കുന്നുണ്ട്. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ടെസ്റ്റ് ചെയ്യണം. സുരക്ഷിതരായി ഇരിക്കൂ- വിക്കി കൗശൽ കുറിച്ചു. ബോളിവുഡിൽ ഇതിനോടകം നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആമിർ ഖാൻ, ആലിയ ഭട്ട്, ഗോവിന്ദ തുടങ്ങിയ മുൻനിര താരങ്ങളെല്ലാം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.


വാർത്തകൾ

Sign up for Newsletter



top