15
May 2021 - 10:48 am IST

Download Our Mobile App

Kollywood

Actor-Vijay

വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതിന്‍റെ കാരണമിതാണ്; വിശദീകരണവുമായി വക്താവ്

Published:06 April 2021

കേന്ദ്രത്തിന്‍റെ ഇന്ധന വില വർധനവിന് എതിരെയുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ വിജയിയുടെ സൈക്കിൾ യാത്രയ്ക്ക് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്‍റെ വക്താക്കൾ.

നടൻ വിജയ് വോട്ടു ചെയ്യാൻ സൈക്കിളിൽ എത്തിയത് ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു. കേന്ദ്രത്തിന്‍റെ ഇന്ധന വില വർധനവിന് എതിരെയുള്ള പ്രതിഷേധമാണ് ഇതെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ വിജയിയുടെ സൈക്കിൾ യാത്രയ്ക്ക് രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്‍റെ വക്താക്കൾ. വീടിന് പിന്നിലായി ബൂത്തുള്ളതിനാലാണ് സൈക്കിളിൽ പോയത് എന്നാണ് വ്യക്തമാക്കുന്നത്.

ഓഡിയോ സന്ദേശത്തിലൂടെയാണ് ഇത് വ്യക്തമാക്കിയത്. വിജയിയുടെ വീടിന്‍റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. അതുകൊണ്ട് മാത്രമാണ് വിജയ് വോട്ടു ചെയ്യാൻ സൈക്കിളിൽ എത്തിയത്. വളരെ ചെറിയ സ്ഥലമാണ് അത്. അദ്ദേഹത്തിന്‍റെ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയാണ് സൈക്കിളിൽ വന്നത്.

അല്ലാതെ മറ്റൊരു കാരണവുമില്ല, മാധ്യമങ്ങൾ ദയവ് ചെയ്ത് മനസിലാക്കണം- വക്താവ് പറഞ്ഞു. ചെന്നെയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് രാവിലെ വോട്ടു ചെയ്യാൻ താരം സൈക്കിളിൽ എത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top