15
May 2021 - 10:29 am IST

Download Our Mobile App

Flash News
Archives

Food

food

ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ് റോളിന്‍റെ വില എത്രയെന്ന് അറിയാമോ?

Published:07 April 2021

ഇറച്ചി, മുട്ട, സോസുകൾ, മസാലകൾ, പച്ചക്കറികൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഈ കാത്തി റോൾ ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കാൻ പറ്റുമോയെന്ന കാര്യം സംശയമാണ്. നാല് കാത്തി റോളിന്‍റെയത്ര വലിപ്പമുള്ളതാണ് ഈ ഒരു റോൾ. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിക്കൻ റോൾ ഉണ്ടാക്കുന്ന വിഡിയോയാണിപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. ഇറച്ചി, മുട്ട, സോസുകൾ, മസാലകൾ, പച്ചക്കറികൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഈ കാത്തി റോൾ ഒരാൾക്ക് ഒറ്റയ്ക്ക് കഴിക്കാൻ പറ്റുമോയെന്ന കാര്യം സംശയമാണ്. നാല് കാത്തി റോളിന്‍റെയത്ര വലിപ്പമുള്ളതാണ് ഈ ഒരു റോൾ. 

ലോകത്തിലെ ഏറ്റവും വലിയ ചിക്കൻ എഗ് റോൾ കോൽക്കത്തയിലെ ഗാരിയ ഹാറ്റിലുള്ള ഒരു തട്ടുകടയിലാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 'ഇന്ത്യ ഈറ്റ് മീഡിയ' എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ നാല് റോൾ ഉണ്ടാക്കാവുന്ന മാവ് ഉപയോഗിച്ചാണ് 26 ഇഞ്ചുള്ള ഭീമൻ റോൾ ഉണ്ടാക്കുന്നത്. ഇതുവരെ വിഡിയോ 388, 213 പേർ കണ്ടു. നിരവധി പേർ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

349 രൂപയാണ് ഈ ഭീമൻ ചിക്കൻ എഗ് റോളിന്‍റെ വില. മുട്ട, മിക്സഡ് പച്ചക്കറികൾ, മട്ടൻ കബാബ്, പനീർ ടിക്ക കബാബ്, ഷമി കബാബ്സ്, ചിക്കൻ സീഖ് കബാബ് എന്നിവയാണ് റോളിനുള്ളിലെ ഫില്ലിംഗ്. കൂടാതെ വറുത്ത ഉള്ളി, ചീസ്, മസാലകൾ, സോസ്, മയോന്നൈസ് എന്നിവയും ചേർത്തിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top