15
May 2021 - 11:32 am IST

Download Our Mobile App

Cricket

IPL 2021, RCB, Mumbai Indians, IPL News

ഇനി കുട്ടിക്രിക്കറ്റ് പൂ​രം ; ഐപിഎൽ നാളെ മുതൽ

Published:08 April 2021

ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ ആ​റ് വേ​ദി​ക​ളി​ലാ​യി ആ​ര്‍ക്കും സ്വ​ന്തം ത​ട്ട​ക​ത്തി​ന്‍റെ ആ​ധി​പ​ത്യം ന​ല്‍കാ​തെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.  ത​ര്‍ക്ക​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി നി​യ​മ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​ട്ടു​ണ്ട്.

ചെ​ന്നൈ:   ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് 14ാം സീ​സ​ണു നാ​ളെ കേ​ളി​കൊ​ട്ട്. ചെ​ന്നൈ​യി​ലെ ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും ത​മ്മി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ല്‍സ​രം. രാ​ത്രി 7.30നാ​ണ് ക​ളി​യാ​രം​ഭി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലെ ആ​റ് വേ​ദി​ക​ളി​ലാ​യി ആ​ര്‍ക്കും സ്വ​ന്തം ത​ട്ട​ക​ത്തി​ന്‍റെ ആ​ധി​പ​ത്യം ന​ല്‍കാ​തെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.  ത​ര്‍ക്ക​ങ്ങ​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നാ​യി നി​യ​മ​ങ്ങ​ളി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തി​യി​ട്ടു​ണ്ട്.

തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് ഫീ​ല്‍ഡ് അം​പ​യ​ര്‍ വി​ധി പ​റ​യു​ന്ന സം​വി​ധാ​നം ഇ​ത്ത​വ​ണ വേ​ണ്ടെ​ന്നാ​ണ് ഐ​പി​എ​ല്‍ ഗ​വേ​ണി​ങ് കൗ​ണ്‍സി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ത്ത​ന്നെ അം​പ​യ​റു​ടെ തീ​രു​മാ​നം പ​രി​ഗ​ണ​ന​ക്കെ​ടു​തെ സു​താ​ര്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് സാ​ധി​ക്കും. ഇ​ത് പു​റ​ത്താ​ക്ക​ലു​ക​ളു​ടെ കൃ​ത്യ​ത ഉ​യ​ര്‍ത്തും. തെ​റ്റാ​യ വി​ധി​യെ​ത്തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ളും കു​റ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.   ര​ണ്ട് റ​ണ്‍സി​നാ​യു​ള്ള ഓ​ട്ട​ത്തി​നി​ടെ ബാ​റ്റ്സ്മാ​ന്‍റെ ബാ​റ്റ് ക്രീ​സി​ല്‍ പൂ​ര്‍ണ്ണ​മാ​യും എ​ത്താ​തെ ര​ണ്ടാം റ​ണ്‍സ് ഓ​ടു​മ്പോ​ള്‍ ഒ​രു റ​ണ്‍സ് ഷോ​ര്‍ട്ട് റ​ണ്ണാ​യി ആ​വും പ​രി​ഗ​ണി​ക്കു​ക. ഇ​ത് ഫീ​ല്‍ഡ് അം​പ​യ​റാ​ണ് പ​ല​പ്പോ​ഴും വി​ളി​ക്കാ​റ്. എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ ഷോ​ര്‍ട്ട് റ​ണ്‍ തേ​ര്‍ഡ് അം​പ​യ​റാ​വും പ​രി​ഗ​ണി​ക്കു​ക. 

ഫീ​ല്‍ഡ് അം​പ​യ​ര്‍ക്ക് സം​ശ​യം വ​രി​ക​യാ​ണെ​ങ്കി​ലും തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് കൈ​മാ​റു​ക​യും ഷോ​ര്‍ട്ട് റ​ണ്ണി​ല്‍ കൃ​ത്യ​മാ​യ വി​ധി പ​റ​യാ​നും സാ​ധി​ക്കും. അ​വ​സാ​ന സീ​സ​ണി​ലും ഷോ​ര്‍ട്ട് റ​ണ്‍സി​നെ​ച്ചൊ​ല്ലി വി​വാ​ദം ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​ലൂ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​വും. നോ​ബോ​ളു​ക​ള്‍  പ​ല​പ്പോ​ഴും തെ​റ്റാ​യി വി​ളി​ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും ഫു​ള്‍ടോ​സു​ക​ള്‍ തെ​റ്റാ​യി നോ ​ബോ​ളെ​ന്ന് വി​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ മു​ത​ല്‍ നോ​ബോ​ള്‍ അം​പ​യ​ര്‍ വി​ധി​ച്ചാ​ലും തേ​ര്‍ഡ് അം​പ​യ​ര്‍ക്ക് പ​രി​ശോ​ധി​ച്ച് തീ​രു​മാ​നം തി​രു​ത്താ​നാ​വും. നി​ല​വി​ല്‍ ക്രീ​സി​ല്‍ നി​ന്ന് കാ​ല്‍ മു​ന്നോ​ട്ട് ക​യ​റി​യു​ള്ള നോ ​ബോ​ളു​ക​ള്‍ തേ​ര്‍ഡ് അം​പ​യ​റു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്യ​മാ​യി വി​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്.  മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചാ​ല്‍ സൂ​പ്പ​ര്‍ ഓ​വ​റി​ലൂ​ടെ​യാ​വും വി​ജ​യി​യെ ക​ണ്ടെ​ത്തു​ക. സൂ​പ്പ​ര്‍ ഓ​വ​ര്‍ സ​മ​നി​ല​യാ​യാ​ല്‍ വീ​ണ്ടും സൂ​പ്പ​ര്‍ ഓ​വ​ര്‍ ന​ട​ത്തു​ന്ന​താ​ണ് നി​ല​വി​ലെ രീ​തി. പു​തി​യ പ​രി​ഷ്‌​കാ​രം അ​നു​സ​രി​ച്ച് മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച ശേ​ഷം ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ സൂ​പ്പ​ര്‍ ഓ​വ​ര്‍ ന​ട​ത്താ​നാ​വും. ഇ​ത്ത​രം ഒ​രു സ​ന്ദ​ര്‍ഭം ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ വ​രു​ത്തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.രോ​ഹി​ത്-​വി​രാ​ട് പോ​ര് ആ​റാ​മ​ത്തെ​യും തു​ട​ര്‍ച്ച​യാ​യി മൂ​ന്നാ​മ​ത്തെ​യും കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന രോ​ഹി​ത് ശ​ര്‍മ​യു​ടെ മും​ബൈ വി​ജ​യ​ത്തോ​ടെ ത​ന്നെ സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കാ​നാ​യി​രി​ക്കും ശ്ര​മി​ക്കു​ക. 

എ​ന്നാ​ല്‍ ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ആ​ര്‍സി​ബി​യും ജ​യ​ത്തോ​ടെ സീ​സ​ണ്‍ ആ​രം​ഭി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഒ​രു​പി​ടി ലോ​കോ​ത്ത​ര താ​ര​ങ്ങ​ള്‍ ഈ ​മ​ല്‍സ​ര​ത്തി​ല്‍ ഇ​രു​ടീ​മു​ക​ള്‍ക്കു​മാ​യി അ​ങ്ക​ത്ത​ട്ടി​ലി​റ​ങ്ങു​ന്നു​ണ്ട്. ര​ണ്ടു ടീ​മു​ക​ളി​ലെ​യും ചി​ല മി​ന്നും താ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി​രി​ക്കും മ​ല്‍സ​ര​വി​ധി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​വു​ക.  

കോ​ഹ്‌​ലി - ജ​സ്പ്രീ​ത് ബു​മ്ര

ആ​ര്‍സി​ബി ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും മും​ബൈ​യു​ടെ പേ​സ് ബൗ​ളി​ങ് തു​റു​പ്പു​ചീ​ട്ടാ​യ ജ​സ്പ്രീ​ത് ബു​മ്ര​യും മു​ഖാ​മു​ഖം വ​രു​മ്പോ​ള്‍ ആ​രാ​വും കൈ​യ​ടി നേ​ടു​ക? ഇ​ത്ത​വ​ണ ആ​ര്‍സി​ബി​ക്കാ​യി ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങു​ന്ന​തി​നാ​ല്‍ ത​ന്നെ ബു​മ്ര​യു​ടെ ന്യൂ​ബോ​ളു​ക​ളെ നേ​രി​ടു​ക​യെ​ന്ന വെ​ല്ലു​വി​ളി കൂ​ടി കോ​ഹ്‌​ലി​ക്കു മു​ന്നി​ലു​ണ്ട്. ഇ​രു​ടീ​മു​ക​ളു​ടെ​യും തു​റു​പ്പു​ചീ​ട്ടു​ക​ള്‍ കൂ​ടി​യാ​ണ് ര​ണ്ടു പേ​രും. അ​തു​കൊ​ണ്ടു ത​ന്നെ ആ​ര് ആ​ര്‍ക്കു​മേ​ല്‍ ആ​ധി​പ​ത്യം നേ​ടു​മെ​ന്ന് ക​ണ്ടു ത​ന്നെ അ​റി​യ​ണം. 
കോ​ഹ്‌​ലി​യെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പു​റ​ത്താ​ക്കാ​ന്‍ ബു​മ്ര​യ്ക്കാ​യാ​ല്‍ അ​ത് ആ​ര്‍സി​ബി​യെ ഞെ​ട്ടി​ക്കു​മെ​ന്നു​റ​പ്പാ​ണ്. മ​റി​ച്ചാ​ണെ​ങ്കി​ല്‍ കോ​ഹ്‌​ലി​യു​ടെ ബാ​റ്റി​ന്‍റെ ചൂ​ട് എ​ല്ലാ​വ​രു​മ​റി​യും. 

സൂ​ര്യ​കു​മാ​ര്‍ - ച​ഹ​ല്‍ 

മും​ബൈ മ​ധ്യ​നി​ര​യി​ലെ മി​ന്നും താ​ര​മാ​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും ആ​ര്‍സി​ബി സ്പി​ന്ന​ര്‍ യു​സ്വേ​ന്ദ്ര ച​ഹ​ലും ത​മ്മി​ല്‍ മ​ധ്യ​ഓ​വ​റു​ക​ളി​ലെ ഏ​റ്റു​മു​ട്ട​ലും ക​ളി​യി​ലെ നി​ര്‍ണാ​യ​ക മു​ഹൂ​ര്‍ത്ത​മാ​യി​രി​ക്കും. ഇ​ന്ത്യ​ക്കു വേ​ണ്ടി അ​ര​ങ്ങേ​റ്റ മ​ല്‍സ​ര​ത്തി​ല്‍ ത​ന്നെ ഫി​ഫ്റ്റി​യ​ടി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് സൂ​ര്യ​യെ​ത്തു​ന്ന​തെ​ങ്കി​ല്‍ ച​ഹ​ലി​ന്‍റെ സ്ഥി​തി തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​ണ്. മോ​ശം ഫോം ​കാ​ര​ണം ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ഒ​രു മ​ല്‍സ​ര​ത്തി​ല്‍പ്പോ​ലും ക​ളി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു അ​വ​സ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ആ​ര്‍സി​ബി​ക്കു നേ​ര​ത്തേ നി​ര്‍ണാ​യ​ക ബ്രേ​ക്ക്ത്രൂ​ക​ള്‍ നേ​ടി​ക്കൊ​ടു​ത്തി​ട്ടു​ള്ള താ​രം കൂ​ടി​യാ​ണ് ച​ഹ​ല്‍. സൂ​ര്യ​യാ​വ​ട്ടെ പ​ല ത​വ​ണ മും​ബൈ​യെ പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ ക​ര​ക​യ​റ്റി​യി​ട്ടു​ള്ള ബാ​റ്റ്സ്മാ​നു​മാ​ണ്. ച​ഹ​ലി​നെ സൂ​ര്യ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും മും​ബൈ​യു​ടെ സ്‌​കോ​റെ​ന്നു ഉ​റ​പ്പാ​ണ്. 

ഹാ​ര്‍ദി​ക് - സെ​യ്നി 

മും​ബൈ​യു​ടെ വെ​ടി​ക്കെ​ട്ട് ഓ​ള്‍റൗ​ണ്ട​ര്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും ആ​ര്‍സി​ബി പേ​സ​ര്‍ ന​വ​ദീ​പ് സെ​യ്നി​യും ത​മ്മി​ലു​ള്ള കൊ​മ്പു​കോ​ര്‍ക്ക​ലാ​ണ് മൂ​ന്നാ​മ​ത്തേ​ത്. ഡെ​ത്ത് ഓ​വ​റു​ക​ളി​ല്‍ ഹാ​ര്‍ദി​ക്കി​നെ പി​ടി​ച്ചു​നി​ര്‍ത്തു​ക​യെ​ന്ന​ത് ഏ​തു ബൗ​ള​ര്‍മാ​ര്‍ക്കും പേ​ടി​സ്വ​പ്ന​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ആ​ര്‍സി​ബി​ക്കാ​യി ഡെ​ത്ത് ഓ​വ​റു​ക​ളി​ല്‍ കോ​ഹ്‌​ലി ആ​ശ്ര​യി​ക്കു​ന്ന സെ​യ്നി​യു​ടെ പ്ര​ക​ട​നം നി​ര്‍ണാ​യ​കു​മാ​ണ്.  

മും​ബൈ ഇ​ന്ത്യ​ന്‍സ് ടീം ​

രോ​ഹി​ത് ശ​ര്‍മ (ക്യാ​പ്റ്റ​ന്‍), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ക്രി​സ് ലി​ന്‍, അ​ന്‍മോ​ള്‍പ്രീ​ത് സിം​ഗ്, സൗ​ര​ഭ് തി​വാ​രി, ആ​ദി​ത്യ താ​രെ, ക​രെ​ണ്‍ പൊ​ള്ളാ​ര്‍ഡ്, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, ക്രു​നാ​ല്‍ പാ​ണ്ഡ്യ, അ​നു​കു​ല്‍ റോ​യ്, ജ​സ്പ്രീ​ത് ബും​റ, ട്രെ​ന്‍റ് ബോ​ള്‍ട്ട്, രാ​ഹു​ല്‍ ച​ഹ​ര്‍, ജ​യ​ന്ത് യാ​ദ​വ്, ധ​വാ​ല്‍ കു​ല്‍ക്ക​ര്‍ണി, മൊ​ഹ്‌​സി​ന്‍ ഖാ​ന്‍, ആ​ദം മി​ല്‍നെ, ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നൈ​ല്‍, പീ​യൂ​ഷ് ചൗ​ള, ജെ​യിം​സ് നീ​ഷാം, യു​ധ്വീ​ര്‍ ച​രാ​ക്, മാ​ര്‍ക്കോ ജാ​ന്‍സ​ന്‍, അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍. 

ആ​ര്‍സി​ബി ടീം ​

വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), എ​ബി ഡി​വി​ല്ലി​യേ​ഴ്സ്, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍, യു​സ്വേ​ന്ദ്ര ച​ഹ​ല്‍, ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍, ന​വ​ദീ​പ് സെ​യ്നി, വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ്, കെ​യ്ന്‍ റി​ച്ചാ​ര്‍ഡ്സ​ന്‍, ആ​ദം സാം​പ, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, പ​വ​ന്‍ ദേ​ശ്പാ​ണ്ഡെ, കൈ​ല്‍ ജാ​മി​സ​ണ്‍, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, ഡാ​ന്‍ ക്രി​സ്റ്റ്യ​ന്‍, സ​ച്ചി​ന്‍ ബേ​ബി, ര​ജ​ത് പ​തി​ധാ​ര്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍, സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യ്, കെ​എ​സ് ഭ​ര​ത്.


വാർത്തകൾ

Sign up for Newsletter



top