12
May 2021 - 7:35 pm IST

Download Our Mobile App

Gadget

Oppo F19, Mobile Phones, Oppo

പു​തു​ത​രം​ഗ​മാ​യി ഒ​പ്പോ എ​ഫ്19 ഇ​ന്ത്യ​യി​ലെ​ത്തി

Published:09 April 2021

ഒ​പ്പോ എ​ഫ്19​ന് ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ്. 48 മെ​ഗാ​പി​ക്സ​ൽ പ്രൈ​മ​റി സെ​ൻ​സ​ർ (എ​ഫ് / 1.7 ലെ​ൻ​സ്), 2 മെ​ഗാ​പി​ക്സ​ൽ ഡെ​പ്ത് സെ​ൻ​സ​ർ, 2 മെ​ഗാ​പി​ക്സ​ൽ മാ​ക്രോ ഷൂ​ട്ട​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ. 16 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി ക്യാ​മ​റ​യാ​ണ് ഫോ​ണി​ന്‍റെ മു​ൻ​വ​ശ​ത്ത്

ഒ​പ്പോ​യു​ടെ എ​ഫ് ശ്രേ​ണി​യി​ൽ ഏ​റ്റ​വും സ്ലീ​ക്ക് സ്മാ​ർ​ട്ട് ഫോ​ണാ​യ എ​ഫ്19 ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്നു മു​ത​ലാ​ണ് ഈ ​മോ​ഡ​ൽ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കു​ക.

സ​വി​ശേ​ഷ​ത​ക​ൾ

ക​മ്പ​നി ഒ​ട്ട​ന​വ​ധി പ്ര​ത്യേ​ക​ത​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഫോ​ൺ മോ​ഡ​ലാ​ണി​ത്. ആ​ൻ​ഡ്രോ​യ്ഡ് 11 അ​ടി​സ്ഥാ​ന​മാ​യ ക​ള​ർ ഒ​എ​സ് 11.1 ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ത്തി​ലാ​ണ് ഒ​പ്പോ എ​ഫ്19 പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 20:9 ആ​സ്പെ​ക്റ്റ് റേ​ഷ്യോ​യും 90.8 ശ​ത​മാ​നം സ്‌​ക്രീ​ൻ-​ടു-​ബോ​ഡി അ​നു​പാ​ത​വു​മു​ള്ള 6.43 ഇ​ഞ്ച് ഫു​ൾ എ​ച്ച്ഡി + (1,080x2,400 പി​ക്‌​സ​ൽ) അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ​യാ​ണ് ഹാ​ൻ​ഡ്സെ​റ്റി​ന്. അ​ഡ്രി​നോ 610 ജി​പി​യു, 6 ജി​ബി റാം ​എ​ന്നി​വ​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ക്റ്റാ​കോ​ർ ക്വാ​ൽ​കോം സ്‌​നാ​പ്ഡ്രാ​ഗ​ൺ 662 SoC പ്രോ​സ​സ​ർ ആ​ണ് ഫോ​ണി​ന്. 33 വാ​ട്ട് ഫ്ളാ​ഷ് ചാ​ർ​ജ്, 5000 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യും സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ക്യാ​മ​റ

ഒ​പ്പോ എ​ഫ്19​ന് ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​ണ്. 48 മെ​ഗാ​പി​ക്സ​ൽ പ്രൈ​മ​റി സെ​ൻ​സ​ർ (എ​ഫ് / 1.7 ലെ​ൻ​സ്), 2 മെ​ഗാ​പി​ക്സ​ൽ ഡെ​പ്ത് സെ​ൻ​സ​ർ, 2 മെ​ഗാ​പി​ക്സ​ൽ മാ​ക്രോ ഷൂ​ട്ട​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ. 16 മെ​ഗാ​പി​ക്സ​ൽ സെ​ൽ​ഫി ക്യാ​മ​റ​യാ​ണ് ഫോ​ണി​ന്‍റെ മു​ൻ​വ​ശ​ത്ത്.

വി​ല​യും നി​റ​വും  

18,990 രൂ​പ​യാ​ണ് വി​ല. പ്രി​സം ബ്ലാ​ക്ക്, മി​ഡ്നൈ​റ്റ് ബ്ലൂ ​എ​ന്നീ ര​ണ്ടു നി​റ​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​തു ല​ഭ്യ​മാ​കു​ക. രാ​ജ്യ​ത്തെ പ്ര​ധാ​ന റീ​ട്ടെ​യ്‌​ല​ർ​മാ​ർ വ​ഴി​യും ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും ഇ​തു ല​ഭ്യ​മാ​കും. ലോ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ബാ​ങ്കു​ക​ളു​ടെ ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ർ​ഡ് വ​ഴി ഒ​പ്പോ എ​ഫ്19 വാ​ങ്ങു​മ്പോ​ൾ 7.5 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ഉ​ണ്ടാ​യി​രി​ക്കും.

സ്റ്റോ​റേ​ജ്

6 ജി​ബി റാം, 128 ​ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​വ​യി​ലാ​ണ് മോ​ഡ​ൽ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് വ​ഴി വ​ർ​ധി​പ്പി​ക്കാ​വു​ന്ന 128 ജി​ബി ഓ​ൺ​ബോ​ർ​ഡ് സ്റ്റോ​റേ​ജ് ആ​ണ് ഒ​പ്പോ എ​ഫ്19​ന്. 

ക​ണ​ക്റ്റി​വി​റ്റി

4ജി ​എ​ൽ​ടി​ഇ, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത് 5.0, ജി​പി​എ​സ് / എ-​ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി, 3.5 എം​എം ഹെ​ഡ്‌​ഫോ​ൺ ജാ​ക്ക് എ​ന്നി​വ​യാ​ണ് ക​ണ​ക്റ്റി​വി​റ്റി ഓ​പ്ഷ​നു​ക​ൾ. ഇ​ൻ-​ഡി​സ്പ്ലേ ഫിം​ഗ​ർ​പ്രി​ന്‍റ് സെ​ൻ​സ​റും ഫോ​ണി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബാ​റ്റ​റി ലൈ​ഫ്

അ​ഞ്ചു മി​നി​റ്റ് ചാ​ർ​ജ് ചെ​യ്ത് അ​ഞ്ച​ര മ​ണി​ക്കൂ​ർ സം​സാ​ര സ​മ​യം ല​ഭി​ക്കു​ന്ന​താ​ണ് ഇ​തി​ന്‍റെ ബാ​റ്റ​റി​യു​ടെ സ​വി​ശേ​ഷ​ത.‌ അ​ഞ്ച് മി​നി​റ്റ് ചാ​ർ​ജ് ചെ​യ്ത് ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ യു​ട്യൂ​ബ് ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചാ​ർ​ജി​ങ് സം​വി​ധാ​നം വ​ഴി രാ​ത്രി മു​ഴു​വ​ൻ ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ക്കു​മ്പോ​ഴും തു​ട​ർ​ച്ച​യാ​യി ചാ​ർ​ജ് ചെ​യ്യാ​തെ ഇ​ട​വേ​ള​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ചാ​ർ​ജ് ചെ​യ്യു​ക. ദീ​ർ​ഘ​സ​മ​യ​ത്തേ​ക്ക് ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യു​ന്ന​തു വ​ഴി​യു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ഇ​തു സ​ഹാ​യി​ക്കും. 7.95 എം​എം ക​ന​വും 175 ഗ്രാം ​ഭാ​ര​വും മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള​ത്. 6.4 ഇ​ഞ്ച് സ്‌​ക്രീ​നാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. എ​ഫ് 19 അ​വ​ത​രി​പ്പി​ച്ച​തോ​ടെ എ​ഫ് ശ്രേ​ണി​യി​ലെ ഫോ​ണു​ക​ൾ ഒ​രു കോ​ടി​യി​ലെ​ത്തി​യെ​ന്ന നേ​ട്ട​വും ഒ​പ്പോ​യ്ക്ക് സ്വ​ന്ത​മാ​യി. ആ​റു വ​ർ​ഷം കൊ​ണ്ടാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.


വാർത്തകൾ

Sign up for Newslettertop