15
May 2021 - 11:33 am IST

Download Our Mobile App

Cricket

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന് ഇ​ന്ന് കൊ​ടി​യേ​റ്റ്

Published:09 April 2021

വൈ​കി​ട്ട് ഏ​ഴ​ര​യ്ക്കാ​ണ് മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​വു​ക. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യും വീ​ണ്ടും നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്നു മ​ത്സ​ര​മാ​ണി​ത്. 

ചെ​ന്നൈ: കൊ​വി​ഡ് ആ​ശ​ങ്ക​ക​ള്‍ക്കി​ട​യി​ല്‍ ഐ​പി​എ​ല്‍ പ​തി​നാ​ലാം സീ​സ​ണ് ഇ​ന്ന് ചെ​ന്നൈ​യി​ല്‍ തു​ട​ക്ക​മാ​വും. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സ് ആ​ദ്യ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നേ​രി​ടും. വൈ​കി​ട്ട് ഏ​ഴ​ര​യ്ക്കാ​ണ് മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മാ​വു​ക. ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യും വീ​ണ്ടും നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്നു മ​ത്സ​ര​മാ​ണി​ത്. 

ചാം​പ്യ​ന്‍ ടീ​മി​ലെ ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളെ​യും നി​ല​നി​ര്‍ത്തി​യാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍സ് എ​ത്തു​ന്ന​ത്. ക്വാ​റ​ന്‍റീ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ കീ​റോ​ണ്‍ പൊ​ള്ളാ​ര്‍ഡും മും​ബൈ ക്യാം​പി​ലെ​ത്തി. രോ​ഹി​ത് ശ​ര്‍മ്മ​യ്ക്കൊ​പ്പം ഇ​ഷാ​ന്‍ കി​ഷ​ന്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ജ​സ്പ്രീ​ത് ബു​മ്ര, പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​ര്‍, ട്രെ​ന്‍റ് ബോ​ള്‍ട്ട് തു​ട​ങ്ങി​യ​വ​ര്‍ കൂ​ടി ചേ​രു​മ്പോ​ള്‍ മും​ബൈ അ​തി​ശ​ക്ത​രാ​ണ്.

അ​ഞ്ച് ത​വ​ണ കി​രീ​ടം നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍സാ​ണ് ഐ​പി​എ​ല്ലി​ല്‍ ഏ​റ്റ​വും വി​ജ​യം നേ​ടി​യ ടീം. 118 ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വി​ജ​യം സ്വ​ന്ത​മാ​ക്കാ​ന്‍ മും​ബൈ​ക്കാ​യി​ട്ടു​ണ്ട്. രോ​ഹി​ത് ശ​ര്‍മ​യു​ടെ ക്യാ​പ്റ്റ​ന്‍സി​യു​ടെ കീ​ഴി​ലാ​ണ് മും​ബൈ അ​ഞ്ച് ത​വ​ണ​യും കി​രീ​ടം ഉ​യ​ര്‍ത്തി​യ​ത്. ഇ​ത്ത​വ​ണ​യും അ​തി​ശ​ക്ത​മാ​യ താ​ര​നി​ര മും​ബൈ​ക്കൊ​പ്പ​മു​ണ്ട്. സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​റ്റ് തു​ട​ങ്ങു​ന്ന​താ​ണ് മും​ബൈ​യു​ടെ പ​തി​വ്. ആ​ര്‍സി​ബി​ക്കെ​തി​രെ​യും അ​ത് ആ​വ​ര്‍ത്തി​ക്കു​മോ​യെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. 

വി​രാ​ട് കോ​ഹ്‌​ലി, എ.​ബി‌. ഡി​വി​ലി​യേ​ഴ്സ് എ​ന്നി​വ​ര്‍ക്കൊ​പ്പം ഗ്ലെ​ന്‍ മാ​ക്സ്വെ​ല്ലും സ​ച്ചി​ന്‍ ബേ​ബി​യും മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും കെ​യ്ല്‍ ജാ​മി​സ​ണും ഇ​ത്ത​വ​ണ ആ​ര്‍സി​ബി നി​ര​യി​ലു​ണ്ട്. സ്പി​ന്‍ ക​രു​ത്താ​യി യു​സ്വേ​ന്ദ്ര ചാ​ഹ​ലും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ടീ​മി​നൊ​പ്പ​മു​ണ്ട്. ഓ​പ്പ​ണ​ര്‍ ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ കൊ​വി​ഡ് മു​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ​തും ബാം​ഗ്ലൂ​രി​ന് ആ​ശ്വാ​സം പ​ക​രു​ന്ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു. മും​ബൈ​യും ബാം​ഗ്ലൂ​രും 30 മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. പ​തി​നെ​ട്ടി​ല്‍ മും​ബൈ​യും പ​ന്ത്ര​ണ്ടി​ല്‍ ബാം​ഗ്ലൂ​രും ജ​യി​ച്ചു.

ഐ​പി​എ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ നേ​ടി​യ​തി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ ആ​ണ് നാ​ലാം സ്ഥാ​ന​ത്ത്. 89 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ടീം ​വി​ജ​യി​ച്ച​ത്. ഇ​തി​ഹാ​സ താ​ര​ങ്ങ​ള​ട​ക്കം ടീ​മി​ല്‍ ഉ​ണ്ടാ​യി​ട്ടും ഇ​തു​വ​രെ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ര്‍സി​ബി​ക്കാ​യി​ല്ല. അ​വ​സാ​ന സീ​സ​ണി​ല്‍ പ്ലേ ​ഓ​ഫി​ല്‍ ക​ട​ന്നെ​ങ്കി​ലും ഫൈ​ന​ലി​ലേ​ക്കെ​ത്താ​നാ​യി​ല്ല. ഇ​ത്ത​വ​ണ ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്‍, ജാ​മി​സ​ന്‍ തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​ന്നാ​ണ് ആ​ര്‍സി​ബി ത​ന്ത്രം മെ​ന​യു​ന്ന​ത്.
  കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ആ​ദ്യ പ​തി​നേ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ചെ​ന്നൈ​യി​ലും മും​ബൈ​യി​ലും ന​ട​ക്കും. ഡ​ല്‍ഹി, അ​ഹ​മ്മ​ദാ​ബാ​ദ്, ബാം​ഗ്ലൂ​ര്‍, കൊ​ല്‍ക്ക​ത്ത എ​ന്നി​വ​യാ​ണ് ഈ ​സീ​സ​ണി​ലെ മ​റ്റ് വേ​ദി​ക​ള്‍. ഫൈ​ന​ലി​ന് മേ​യ് 30ന് ​അ​ഹ​മ്മ​ദാ​ബാ​ദ് വേ​ദി​യാ​കും.

മും​​ബൈ ഇ​​ന്ത്യ​​ന്‍സ് ടീം ​

​രോ​​ഹി​​ത് ശ​​ര്‍മ (ക്യാ​​പ്റ്റ​​ന്‍), ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്, സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്, ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍ (വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍), ക്രി​​സ് ലി​​ന്‍, അ​​ന്‍മോ​​ള്‍പ്രീ​​ത് സിം​​ഗ്, സൗ​​ര​​ഭ് തി​​വാ​​രി, ആ​​ദി​​ത്യ താ​​രെ, ക​​രെ​​ണ്‍ പൊ​​ള്ളാ​​ര്‍ഡ്, ഹാ​​ര്‍ദി​​ക് പാ​​ണ്ഡ്യ, ക്രു​​നാ​​ല്‍ പാ​​ണ്ഡ്യ, അ​​നു​​കു​​ല്‍ റോ​​യ്, ജ​​സ്പ്രീ​​ത് ബും​​റ, ട്രെ​​ന്‍റ് ബോ​​ള്‍ട്ട്, രാ​​ഹു​​ല്‍ ച​​ഹ​​ര്‍, ജ​​യ​​ന്ത് യാ​​ദ​​വ്, ധ​​വാ​​ല്‍ കു​​ല്‍ക്ക​​ര്‍ണി, മൊ​​ഹ്‌​​സി​​ന്‍ ഖാ​​ന്‍, ആ​​ദം മി​​ല്‍നെ, ന​​ഥാ​​ന്‍ കോ​​ള്‍ട്ട​​ര്‍ നൈ​​ല്‍, പീ​​യൂ​​ഷ് ചൗ​​ള, ജെ​​യിം​​സ് നീ​​ഷാം, യു​​ധ്വീ​​ര്‍ ച​​രാ​​ക്, മാ​​ര്‍ക്കോ ജാ​​ന്‍സ​​ന്‍, അ​​ര്‍ജു​​ന്‍ ടെ​​ന്‍ഡു​​ല്‍ക്ക​​ര്‍. 

ആ​​ര്‍സി​​ബി ടീം ​

വി​​രാ​​ട് കോ​​ഹ്‌​​ലി (ക്യാ​​പ്റ്റ​​ന്‍), എ​​ബി ഡി​​വി​​ല്ലി​​യേ​​ഴ്സ്, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, യു​​സ്വേ​​ന്ദ്ര ച​​ഹ​​ല്‍, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, ന​​വ​​ദീ​​പ് സെ​​യ്നി, വാ​​ഷി​​ങ്ട​​ണ്‍ സു​​ന്ദ​​ര്‍, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, കെ​​യ്ന്‍ റി​​ച്ചാ​​ര്‍ഡ്സ​​ന്‍, ആ​​ദം സാം​​പ, ഷ​​ഹ​​ബാ​​സ് അ​​ഹ​​മ്മ​​ദ്, പ​​വ​​ന്‍ ദേ​​ശ്പാ​​ണ്ഡെ, കൈ​​ല്‍ ജാ​​മി​​സ​​ണ്‍, ഗ്ലെ​​ന്‍ മാ​​ക്സ്വെ​​ല്‍, ഡാ​​ന്‍ ക്രി​​സ്റ്റ്യ​​ന്‍, സ​​ച്ചി​​ന്‍ ബേ​​ബി, ര​​ജ​​ത് പ​​തി​​ധാ​​ര്‍, മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ന്‍, സു​​യാ​​ഷ് പ്ര​​ഭു​​ദേ​​ശാ​​യ്, കെ​​എ​​സ് ഭ​​ര​​ത്.


വാർത്തകൾ

Sign up for Newslettertop