15
May 2021 - 10:15 am IST

Download Our Mobile App

Flash News
Archives

Crime

vaiga

വൈഗയുടെ മരണം: സനുവിന്‍റെ തമിഴ്നാട്ടിലെ ഭാര്യയിലേക്കും അന്വേഷണം

Published:09 April 2021

ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തി​യ വ​ഴി​ത്തിരിവൊരു​ക്കി​യ​ത്. ഇ​പ്പോ​ൾ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും ത​മി​ഴ്നാ​ട്ടി​ലെ ഭാ​ര്യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി എ​ന്തൊ​ക്കെ​യോ മ​റ​യ്ക്കു​ന്ന​താ​യി തോ​ന്നി​യി​രു​ന്ന​താ​യി സ​നു​വി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

കൊ​ച്ചി: ആലപ്പുഴയിൽ മകളെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹന്‍റെ തിരോധാനത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ മ​റ്റൊ​രു ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത വ​രു​ത്തി​യ​ത്. സ​നു​വി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ്. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് പു​തി​യ വ​ഴി​ത്തിരിവൊരു​ക്കി​യ​ത്. ഇ​പ്പോ​ൾ കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തും ത​മി​ഴ്നാ​ട്ടി​ലെ ഭാ​ര്യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ കു​റേ​ക്കാ​ല​മാ​യി എ​ന്തൊ​ക്കെ​യോ മ​റ​യ്ക്കു​ന്ന​താ​യി തോ​ന്നി​യി​രു​ന്ന​താ​യി സ​നു​വി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​നു​വി​ന്‍റെ രീ​തി​ക​ളി​ൽ ദു​രൂ​ഹ​ത തോ​ന്നി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും പ​റ​യു​ന്നു. ഇ​ട​യ്ക്കി​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​യാ​ൾ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​തെ​ല്ലാം ത​മി​ഴ്നാ​ട്ടി​ലെ കു​ടും​ബ​ത്തെ കാ​ണാ​നു​ള്ള പോ​ക്കാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ളു​ടെ കൈ​വ​ശ​മു​ള്ള ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വ​ച്ച് ഓ​ണ്‍ ആ​യ​താ​യും ഈ ​ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യു​മാ​ണ് വി​വ​ര​ങ്ങ​ള്‍. ഒ​ളി​വി​ല്‍ പോ​കു​ന്ന സ​മ​യ​ത്ത് സ​നു​വി​ന്‍റെ കൈ​വ​ശം ഭാ​ര്യ ര​മ്യ​യു​ടേ​യും മ​ക​ൾ വൈ​ഗ​യു​ടേ​തു​മ​ട​ക്കം നാ​ല് മൊ​ബൈ​ല്‍ ന​മ്പ​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ വൈ​ഗ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ന​മ്പ​ര്‍ ഓ​ണ്‍ ആ​യ​താ​യാ​ണ് സൂ​ച​ന.

ഇ​യാ​ളു​ടെ ത​മി​ഴ്‌​നാ​ട്ടി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും പൊ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. കേ​സി​ല്‍ ത​മ​ഴ്‌​നാ​ട് പൊലീ​സി​ന്‍റെ സ​ഹാ​യ​വും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം തേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 21ന് ​ഭാ​ര്യ ര​മ്യ​യെ ആ​ല​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ക്കി മ​ക​ളോ​ടൊ​പ്പം കാ​റി​ല്‍ പു​റ​പ്പെ​ട്ട​താ​ണ് സ​നു. പി​റ്റേ​ന്ന് മ​ക​ള്‍ വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സ​നു​വി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല.

 


വാർത്തകൾ

Sign up for Newsletter



top