15
May 2021 - 11:20 am IST

Download Our Mobile App

Kollywood

pawan

പ്രദർശനത്തിനിടെ സിനിമ നിന്നു, തിയെറ്റർ അടിച്ചുപൊളിച്ച് പവൻ കല്യാണിന്‍റെ ആരാധകർ

Published:09 April 2021

ആരാധകർ തിയെറ്ററിന് നേരെയാണ് ആക്രമണം നടത്തിയത്. ഇടയ്ക്ക് വച്ച് സിനിമാ പ്രദർശനം തടസപ്പെട്ടതോടെയാണ് ആരാധകർ  അക്രമാസക്തരായത്.

തെലുങ്ക് സൂപ്പർ സ്റ്റാറും ജൻ സേന അധ്യക്ഷനുമായ പവൻ കല്യാണിന്‍റെ ഏറ്റവും പുതിയ സിനിമയുടെ പ്രദർശനത്തിനിടെ ആക്രമണം. ആരാധകർ തിയെറ്ററിന് നേരെയാണ് ആക്രമണം നടത്തിയത്. ഇടയ്ക്ക് വച്ച് സിനിമാ പ്രദർശനം തടസപ്പെട്ടതോടെയാണ് ആരാധകർ  അക്രമാസക്തരായത്. താരം അഭിനയിച്ച ഏറ്റവും പുതിയ സിനിമയായ വക്കീൽ സാബിന്‍റെ റിലീസിങ് ദിവസമായിരുന്നു ഇന്ന്. ചിത്രം പ്രദർശിപ്പിച്ച ജൊഗുവംബ ഗഡ്‌വാലിലെ തിയെറ്ററാണ് ഒരുകൂട്ടം ആളുകൾ അടിച്ചു തകർത്തത്.

സിനിമ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് നിന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് സിനിമ നിർത്തി വയ്ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകർ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്. നേരത്തെ ചിത്രത്തിന്‍റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകർ സംസ്ഥാനത്തുട നീളം വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.

ചിലർ സിനിമയുടെ കൂറ്റൻ  പോസ്റ്ററിലെ പവൻ കല്യാണിന്‍റെ ചിത്രത്തിന് മുകളിൽ ചോര കൊണ്ട് കൈയൊപ്പ് വരെ ചാർത്തിയാണ് താരത്തോടുള്ള ആരാധന പ്രകടിപ്പിച്ചത്. വിശാഖപട്ടണയിലെ സംഗം ശരത് തിയെറ്ററിലെ ആദ്യ ഷോയ്ക്ക് തൊട്ടുമുൻപാണ് ആരാധകരിൽ ഒരാൾ സ്വന്തം കൈവെട്ടി ചോര പോസ്റ്ററിൽ പുരട്ടിയത്ത്.


വാർത്തകൾ

Sign up for Newsletter



top