15
May 2021 - 11:20 am IST

Download Our Mobile App

World

norway

കൊവിഡ്  പ്രോട്ടോകോൾ ലംഘനം  നടത്തിയതിന് പ്രധാനമന്ത്രിക്ക് പിഴ ഒരു ലക്ഷത്തിനും മേലെ 

Published:09 April 2021

പ്രധാനമന്ത്രിയുടെ 60 -ആം പിറന്നാൾ ആഘോഷത്തിന് കുടുംബത്തിലെ അംഗങ്ങളായ 13  പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വച്ച് പരിപാടി ആഘോഷിക്കുകയും ചെയ്തുവെന്നാണ് പരാതി .

ഓസ്ലോ :കൊവിഡ്  പ്രോട്ടോകോൾ ലംഘനം  നടത്തിയതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട്  നോർവീജിയൻ പൊലീസ് .നോർവീജിയ പ്രധാനമന്ത്രി ഏണ സോള്‍ബെഗിനാണ് സാമൂഹിക അകലം അടക്കമുള്ള നടപടികൾ പാലിക്കാത്തതിന് പിഴ ചുമത്തിയത് .ചട്ട ലംഘനം നടത്തി പ്രധാനമന്ത്രി പിറന്നാൾ ആഘോഷം നടത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി .

പ്രധാനമന്ത്രിയുടെ 60 -ആം പിറന്നാൾ ആഘോഷത്തിന് കുടുംബത്തിലെ അംഗങ്ങളായ 13  പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വച്ച് പരിപാടി ആഘോഷിക്കുകയും ചെയ്തുവെന്നാണ് പരാതി .ആഘോഷ പരിപാടികൾക്ക് പരമാവധി 10  പേരെ  മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന്  നോർവീജിയൻ നിയമത്തിൽ പറയുന്നു .

സംഭവം വിവാദമായതോടെ പ്രധാനമന്ത്രി മാപ്പ് പറഞ്ഞു .20,000 നോര്‍വീജിയന്‍ ക്രൗണ്‍ അതായത് ഏകദേശം 1 .76  ലക്ഷം ഇന്ത്യൻ രൂപയാണ് പിഴ .സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങൾ മുന്നിൽ നിന്നും നയിക്കേണ്ട ആൾ  തന്നെ വീഴ്ച്ച വരുത്തിയതിനാലാണ് ഇത്രയും തുക പിഴയെന്നും അധികൃതരുടെ വിശദീകരണം .


വാർത്തകൾ

Sign up for Newsletter



top