15
May 2021 - 10:51 am IST

Download Our Mobile App

Special

elephant1

കാട്ടാനയ്ക്കും കുഞ്ഞിനും പാളം മുറിച്ചു കടക്കാൻ ട്രെയിൻ നിർ‌ത്തി കൊടുത്ത് ലോക്കോ പൈലറ്റുമാർ; വിഡിയോ

Published:09 April 2021

ഇവിടെയിതാ ഒരു കാട്ടാനയ്ക്കും കുഞ്ഞിനും റെയ്‌ൽപാളം മുറിച്ചു  കടക്കാനായി ട്രെയിൻ നിർത്തി കാത്ത് നിൽക്കുകയാണ് ലോക്കോപൈലറ്റുമാർ. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് വിഡിയോ.

മൃഗങ്ങളുടെ വിഡിയോകൾ പലപ്പോഴും സൈബർ ഇടങ്ങളിൽ വൈറലാകാറുണ്ട്. ഇവിടെയിതാ ഒരു കാട്ടാനയ്ക്കും കുഞ്ഞിനും റെയ്‌ൽപാളം മുറിച്ചു  കടക്കാനായി ട്രെയിൻ നിർത്തി കാത്ത് നിൽക്കുകയാണ് ലോക്കോപൈലറ്റുമാർ. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് വിഡിയോ. അലിപൂര്‍ദ്വാര്‍ ഡിവിഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് ഫ്രോന്‍ടിയര്‍ റെയ്ല്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

റെയ്ല്‍പ്പാളത്തില്‍ ആനയെ കണ്ട് ട്രെയിന്‍ പതുക്കെ നിര്‍ത്തുന്ന രണ്ട് ലോക്കോപൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണം വിഡിയോയിലുണ്ട്. നിർത്തിയിട്ട ട്രെയിനിന് മുന്നിലൂടെ പാളം മുറിച്ച് കടക്കുന്ന ആനയേയും വിഡിയോയില്‍ കാണാന്‍ സാധിക്കും.

എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഉപയോഗിച്ചാണ് ട്രെയിന്‍ നിര്‍ത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റ്. നിരവധിപ്പേരാണ് ഈ വിഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. വനത്തിന് സമീപത്തൂടെയുള്ള പാതയില്‍ പോകുമ്പോള്‍ നിയമങ്ങള്‍ പാലിക്കുന്ന ചിലരെങ്കിലുമുണ്ടല്ലോയെന്ന അഭിനന്ദനമാണ് ലോക്കോപൈലറ്റുമാര്‍ക്ക് ലഭിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top