15
May 2021 - 9:52 am IST

Download Our Mobile App

Flash News
Archives

Updates

Flood sand

പ്ര​ള​യ മ​ണ​ലി​ൽ നി​ന്ന് സ​ർ​ക്കാ​രി​ന് നേ​ട്ടം

Published:09 April 2021

കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ​ലും നീ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ന​ട​പ​ടി 2017ൽ ​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തു​കൂ​ടി സാ​ധ്യ​മാ​യാ​ൽ തു​ട​ർ​ച്ചാ​യ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് സ​ർ​ക്കാ​രി​നു മു​ന്നി​ൽ തെ​ളി​യു​ക.

പാ​ല​ക്കാ​ട്: പ്ര​ള​യം കേ​ര​ള​ത്തി​ലെ ത​ച്ചു​ട​ച്ചെ​ങ്കി​ലും പ്ര​ള​യ കാ​ല​ത്തെ മ​ണ​ലി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് ‌സാ​മ്പ​ത്തി​ക നേ​ട്ടം. ഭാ​ര​ത​പ്പു​ഴ​യി​ൽ കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ത​ട​യ​ണ​യോ​ട് ചേ​ർ​ന്ന്  മ​ണ​ൽ നീ​ക്കി​യ​തി​ൽ നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് 90 ല​ക്ഷം രൂ​പ വ​രു​മാ​നം ല​ഭി​ച്ചു.

ഔ​ദ്യോ​ഗി​ക​മാ​യി 4994 ഘ​ന​മീ​റ്റ​ർ മ​ണ​ലാ​ണ് നീ​ക്കി​യ​ത്. തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല. 15,750 ഘ​ന​മീ​റ്റ​ർ മ​ണ​ൽ ഇ​വി​ടെ നി​ന്ന് വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​തി​ന്‍റെ മൂ​ന്നി​ലൊ​ന്ന് മ​ണ​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പു​ഴ​യി​ൽ നി​ന്ന് നീ​ക്കി​യ​ത്. ചെ​ങ്ങ​ണാം​കു​ന്നി​ലും വെ​ളി​യാ​ങ്ക​ല്ലി​ലും മ​ണ​ൽ വി​ൽ​പ്പ​ന​യു​ടെ ചു​മ​ത​ല പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​നാ​ണ്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ഭാ​ര​ത​പ്പു​ഴ​യി​ലെ ര​ണ്ട് റ​ഗു​ലേ​റ്റ​റു​ക​ളി​ലും, കൊ​ച്ചി​ൻ പാ​ല​ത്തി​നു താ​ഴെ​യു​ള്ള ത​ട​യ​ണ​യി​ലും അ​ടി​ഞ്ഞ മ​ണ​ൽ നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ-​ടെ​ൻ​ഡ​ർ വ​ഴി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നി​ട​ങ്ങ​ളി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നീ​ക്കു​ന്ന​തി​ന് 15.19 കോ​ടി രൂ​പ​യ്ക്കാ​ണ് ടെ​ൻ​ഡ​ർ പോ​യ​ത്. കൊ​ണ്ട​യൂ​ർ ചെ​ങ്ങ​ണാം​കു​ന്ന് റ​ഗു​ലേ​റ്റ​റി​ലെ മ​ണ​ൽ 9.61 കോ​ടി രൂ​പ​യ്ക്കാ​ണ് ലേ​ല​ത്തി​ലെ​ടു​ത്തി​ട്ടു​ള്ള​ത്. വെ​ളി​യാ​ങ്ക​ല്ല് റ​ഗു​ലേ​റ്റ​റി​ൽ മൂ​ന്ന് കോ​ടി രൂ​പ​യ്ക്കും കൊ​ച്ചി​ൻ പാ​ല​ത്തി​ന് താ​ഴെ​യു​ള്ള ത​ട​യ​ണ​യി​ൽ 2.58 കോ​ടി രൂ​പ​യ്ക്കു​മാ​ണ് മ​ണ​ൽ നീ​ക്കാ​ൻ ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച​ത്. 

കേ​ര​ള​ത്തി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മ​ണ​ലും നീ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ന​ട​പ​ടി 2017ൽ ​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നു. അ​തു​കൂ​ടി സാ​ധ്യ​മാ​യാ​ൽ തു​ട​ർ​ച്ചാ​യ വ​രു​മാ​ന മാ​ർ​ഗ​മാ​ണ് സ​ർ​ക്കാ​രി​നു മു​ന്നി​ൽ തെ​ളി​യു​ക. ഇ​തി​നി​ടെ മ​ണ​ൽ വി​ൽ​പ്പ​ന​യു​ടെ രീ​തി​യും മാ​റി. കോ​ൺ​ക്രീ​റ്റി​നും പ്ലാ​സ്റ്റ​റി​ങ്ങി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​ഴ​മ​ണ​ൽ ചാ​ക്കു​ക​ളി​ലാ​ക്കി ന​ൽ​കു​ക​യാ​ണ് ഇ​പ്പോ​ൾ. 30 കി​ലോ ബാ​ഗി​ന് 160 രൂ​പ​യും 50 കി​ലോ​യ്ക്ക് 210 രൂ​പ​യു​മാ​ണ് വി​ല. ഇ​ത് 5000 കി​ലോ വാ​ങ്ങു​മ്പോ​ൾ 18,000 രൂ​പ​യ്ക്ക് ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top