15
May 2021 - 10:12 am IST

Download Our Mobile App

Flash News
Archives

Food

blue-banana

നീല നിറവും ഐസ്ക്രീമിന്‍റെ രുചിയുമുള്ള വാഴപ്പഴം കഴിച്ചിട്ടുണ്ടോ ?

Published:10 April 2021

ആരെയും ആകർഷിക്കുന്ന സുഗന്ധമുള്ള ഇവയ്‌ക്ക് വാനില ഐസ്ക്രീമിന്‍റെ രുചിയാണുള്ളത്.  ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും.

ആകാശ നീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. നിറത്തിൽ മാത്രമല്ല, ഗുണത്തിലും ഈ വിഐപി പഴം വേറെ ലെവലാണ്. ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുൻ സിഇഒ ആയിരുന്ന താം ഖൈ മെങ് ആണ് ബ്ലൂ ജാവ ബനാന എന്നറിയപ്പെടുന്ന വാഴപ്പഴത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. ഹവായി, ഫിജി, ഫിലിപ്പീൻസ്, മധ്യ അമെരിക്ക തുടങ്ങിയ ഇടങ്ങളിൽ കാണപ്പെടുന്നവയാണ് ബ്ലൂ ജാവ ബനാന.

ആരെയും ആകർഷിക്കുന്ന സുഗന്ധമുള്ള ഇവയ്‌ക്ക് വാനില ഐസ്ക്രീമിന്‍റെ രുചിയാണുള്ളത്.  ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും. ട്വീറ്റ് വൈറലായതോടെ കമന്‍റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പാകമാകുന്നതിന് മുമ്പ് ഇവ തിളങ്ങുന്ന നീല നിറത്തിൽ കാണപ്പെടുന്നു. പഴുത്തു കഴിഞ്ഞാൽ ഇളം മഞ്ഞ നിറമാകും.

അലങ്കാരത്തിനായും ഇവയെ വളർത്താറുണ്ട്. തണുപ്പ് കാലാവസ്ഥയിൽ വളരുന്ന ഇവയ്‌ക്ക് സാധാരണ വാഴപ്പഴത്തെ അപേക്ഷിച്ച് കടുപ്പം കൂടുതലാണ്. മുസാ ബാൽബിസിയാന, മുസാ അക്യുമിനാറ്റ എന്നീ സ്‌പീഷീസുകളുടെ ഹൈബ്രിഡ് ഇനമാണ് ബ്ലൂ ജാവ ബനാനകൾ. വിവിധ തരം ഐസ്ക്രീമുകളും കസ്റ്റാർഡുകളും ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. തിളങ്ങുന്ന ഇളം പച്ച നിറത്തോട് കൂടിയതാണ് ബ്ലൂ ജാവ വാഴകളുടെ ഇലകൾ. 

 


വാർത്തകൾ

Sign up for Newsletter



top