15
May 2021 - 11:44 am IST

Download Our Mobile App

National

rao

കൊവിഡ് അനുബന്ധ രോഗം: മഹാരാഷ്ട്രയിൽ എംഎൽഎ മരിച്ചു

Published:10 April 2021

ബോംബെ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഇദ്ദേഹത്തിന്‍റെ ദേഹവിയോഗം. ഏപ്രിൽ ഒന്നു മുതൽ വെന്‍റിലേറ്ററിലായിരുന്നു. രണ്ടു തവണത്തെ എംഎൽഎയാണ് ഇദ്ദേഹം.

മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎ റാവുസാഹേബ് അന്തപുർകർ (64) കൊവിഡ് അനുബന്ധ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു. ബോംബെ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഇദ്ദേഹത്തിന്‍റെ ദേഹവിയോഗം. ഏപ്രിൽ ഒന്നു മുതൽ വെന്‍റിലേറ്ററിലായിരുന്നു. രണ്ടു തവണത്തെ എംഎൽഎയാണ് ഇദ്ദേഹം.

മാർച്ച് 19ന് കൊവിഡ് സ്ഥിരീകരിച്ച റാവുസാഹേബിനെ ആദ്യം നാന്ദെദിലെ ആശുപത്രിയിലും പിന്നീട് ബോംബേ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെ കൊവിഡ് നെഗറ്റീവ് ആയെങ്കിലും അനുബന്ധ രോഗങ്ങൾ വഷളായി. രോഗം ശ്വാസകോശത്തെയും വൃക്കകളെയും ബാധിച്ചു. കഴിഞ്ഞ നവംബറിൽ എന്‍സിപി എംഎൽഎ ഭരത് ഫാൽകെയും കൊവിഡ് അനുബന്ധ രോഗങ്ങളാൽ അന്തരിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top