15
May 2021 - 11:23 am IST

Download Our Mobile App

National

tmc-congress

തൂക്കുസഭ വന്നാലും മമതയ്ക്ക് പിന്തുണയില്ല: കോൺഗ്രസ്

Published:10 April 2021

തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി മമത ബാനർജി വർഗീയവത്കരിച്ചു. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ തൃണമൂലും ബിജെപിയും ചേർന്നു ഭരിക്കട്ടെ. മമത ബാനർജിയുടെ നടപടികളാണ് ബിജെപിക്കും വർഗീയ രാഷ്‌ട്രീയത്തിനും ബംഗാളിൽ ഇടമുണ്ടാക്കിയത്- പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൂക്കുസഭ വന്നാലും സർക്കാർ രൂപീകരിക്കാൻ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്നു കോൺഗ്രസ്. തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി മമത ബാനർജി വർഗീയവത്കരിച്ചു. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ തൃണമൂലും ബിജെപിയും ചേർന്നു ഭരിക്കട്ടെ. മമത ബാനർജിയുടെ നടപടികളാണ് ബിജെപിക്കും വർഗീയ രാഷ്‌ട്രീയത്തിനും ബംഗാളിൽ ഇടമുണ്ടാക്കിയത്- പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം തൃണമൂലുമായി സഹകരിക്കാൻ ഒരു സാധ്യതയുമില്ല. അത്തരമൊരു സാഹചര്യം ബിജെപിയെ അധികാരത്തിലെത്തിക്കില്ലേ എന്ന ചോദ്യത്തിന് ബിജെപിയും തൃണമൂലും കൈകോർത്ത് ഭരിക്കുന്നതു നിങ്ങൾക്കു കാണാമെന്നായിരുന്നു ചൗധരിയുടെ മറുപടി. പഴയ വീഞ്ഞിനാണു കൂടുതൽ മധുരം. തൃണമൂലും ബിജെപിയും പഴയ കൂട്ടുകാരാണ്. അവർ ഒരു നാണയത്തിന്‍റെ ഇരുപുറങ്ങളുമാണ്. ബിജെപിക്കെതിരേ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തയച്ച മമത ബാനർജിയുടെ നടപടി പരിഹാസ്യമെന്നും ചൗധരി.

കഴിഞ്ഞ 10 വർഷമായി മനഃപൂർവം പശ്ചിമ ബംഗാളിലെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയായിരുന്നു അവർ. തന്നെ അധികാരത്തിലേറാൻ സഹായിച്ചത് കോൺഗ്രസാണെന്നു മറന്നുകൊണ്ടായിരുന്നു അവരുടെ പ്രവൃത്തി. ഒരുകാലത്ത് താൻ ഇല്ലാതാക്കാൻ ശ്രമിച്ച കോൺഗ്രസിനെ അവർ നിലനിൽപ്പിനായി ആശ്രയിക്കേണ്ടി വരുന്നു എന്നതാണ് വൈരുദ്ധ്യം. എന്നാൽ, മമതയുടെയും തൃണമൂലിന്‍റെയും യഥാർഥ സ്വഭാവം കോൺഗ്രസിന് അറിയാമെന്നും ഒരു കാരണവശാലും അവരെ പിന്തുണയ്ക്കില്ലെന്നും ചൗധരി പറഞ്ഞു.
2011ൽ കോൺഗ്രസിന്‍റെ പിന്തുണയോടെയായിരുന്നു മമത ബാനർജി ആദ്യമായി പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയത്.


വാർത്തകൾ

Sign up for Newsletter



top