15
May 2021 - 9:30 am IST

Download Our Mobile App

Flash News
Archives

World

alibaba

വിപണിയിലെ ആധിപത്യം ആലിബാബ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ;280  കോടി ഡോളർ പിഴ ചുമത്തി ചൈന 

Published:10 April 2021

ഏകദേശം 21 ,000  കോടിയോളം വരും ഈ തുക.സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ്  ആഗോള ഭീമന്മാരായ ആലിബാബയ്ക്ക് പിഴ ചുമത്തിയത് .

ബെയ്‌ജിങ്‌ :വിപണിയിലെ ആധിപത്യം ആലിബാബ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം .ഈ കാരണത്താൽ ചൈനയിലെ റെഗുലേറ്റർ അലിബാബയ്ക്ക് 280  കോടി ഡോളർ പിഴ ചുമത്തി .ഏകദേശം 21 ,000  കോടിയോളം വരും ഈ തുക.സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ്  ആഗോള ഭീമന്മാരായ ആലിബാബയ്ക്ക് പിഴ ചുമത്തിയത് .

കമ്പനിയുടെ 2019 -ലെ ആഭ്യന്തര മൊത്തവിൽപനയുടെ നാല് ശതമാനത്തിന് തുല്യമായ തുകയാണിത് .ഇതിനാൽ വിപണിയിലെ ആധിപത്യത്തിന് ഉതകുന്ന നയങ്ങളിൽ നിന്നും അലിബാബയ്ക്ക് പിന്മാറേണ്ടി വരും .ഡിസംബറിലാണ് കേസിൽ അന്വേഷണം തുടങ്ങിയത് .


വാർത്തകൾ

Sign up for Newsletter



top