12
May 2021 - 8:40 pm IST

Download Our Mobile App

Special

pigeon.jpg

വഴി തെറ്റിയെത്തിയ പ്രാവിന് വെള്ളം നൽകുന്ന കുട്ടി; വിഡിയോ വൈറൽ

Published:10 April 2021

വേനൽക്കാലമായതോടെ അവരവരുടെ വീടുകളുടെ പുറത്ത് അല്ലെങ്കിൽ ബാൽക്കണിയിൽ ഒരു പാത്രം വെള്ളം സൂക്ഷിക്കണമെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് വിഡിയോ. ഇങ്ങനെ വരുമ്പോൾ വീടുകളിലേക്ക് വരുന്ന പക്ഷികൾക്കും മറ്റും ആവശ്യമായ ദാഹജലം ലഭിക്കുന്നു.

പല തരത്തിലുള്ള മൃഗങ്ങളുടേയും പക്ഷികളുടേയും വിഡിയോകൾ സൈബർ ലോകത്ത് വൈറൽ ആകാറുണ്ട്. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വഴി തെറ്റി വന്ന പ്രാവിന് ഒരു കുട്ടി വെള്ളം നൽകുകയാണ്. വേനൽക്കാലമായതോടെ അവരവരുടെ വീടുകളുടെ പുറത്ത് അല്ലെങ്കിൽ ബാൽക്കണിയിൽ ഒരു പാത്രം വെള്ളം സൂക്ഷിക്കണമെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് വിഡിയോ. ഇങ്ങനെ വരുമ്പോൾ വീടുകളിലേക്ക് വരുന്ന പക്ഷികൾക്കും മറ്റും ആവശ്യമായ ദാഹജലം ലഭിക്കുന്നു.

പല സ്ഥലങ്ങളിൽ നിന്നായി വഴി തെറ്റി വരുന്നതും അല്ലാത്തതുമായ പക്ഷികൾക്ക് വെള്ളം കൂടുതൽ ആവശ്യമായി വരും. ഇവിടെയിതാ ഒരു ചെറിയ കുട്ടി ഒരു പ്രാവിന് ബാൽക്കണി വഴി വെള്ളം കൊടുക്കുകയാണ്. ക്ഷീണിച്ചിരിക്കുന്ന പ്രാവ് വെള്ളം കുടിക്കാൻ പരമാവധി ശ്രമിക്കുന്നുമുണ്ട്.

കുട്ടിയുടെ ദയയും സ്‌നേഹവും എല്ലാം ആ വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും. ഇന്ത്യൻ ഫോറസ്‌റ്റ് ഓഫിസർ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്റ്റീൽ തവിയിൽ വെള്ളം നിറച്ച്, ഗ്രില്ലിന് ഇടയിലൂടെയാണ് ആൺകുട്ടി പ്രാവിന് അത് നൽകുന്നത്. 

 

 


വാർത്തകൾ

Sign up for Newsletter



top