15
May 2021 - 10:27 am IST

Download Our Mobile App

Flash News
Archives

Kerala

beach

കോവിഡ്  വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ  കർശന നിയന്ത്രണം 

Published:10 April 2021

ബീച്ചുകളിലും മറ്റ്  ടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ പേർ  എത്തുന്നത് അപകടകാരണമാകുന്നു .ഇത്തരം കേന്ദ്രങ്ങളിൽ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും .

കോഴിക്കോട് ;കൊവിഡ്   വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അടുത്ത രണ്ടാഴ്ച രാഷ്ട്രീയ പാർട്ടികളുടെ എല്ലാ പൊതുപരിപാടികളും ഉപേക്ഷിക്കാൻ കളക്റ്റ്റേറ്റിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമായി .ജില്ലാ ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാന്‍ യോഗത്തിൽ തീരുമാനമായി .

ബീച്ചുകളിലും മറ്റ്  ടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ പേർ  എത്തുന്നത് അപകടകാരണമാകുന്നു .ഇത്തരം കേന്ദ്രങ്ങളിൽ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും .കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ ഇവിടേക്കുള്ള പ്രവേശനം നിരോധിക്കും ഇതിനായി പൊലീസിനും  സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ക്കും അധികാരം  നല്‍കി.

വൈകിട്ട് ഏഴു മണിക്ക് ശേഷം ബീച്ചുകളിൽ ആളുകളെ അനുവദിക്കില്ല .അറുപത് വയസ്സിന് മുകളിൽ ഉള്ളവർ  വാക്‌സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കൂ .ആരാധനാലയങ്ങളിൽ സാമൂഹിക അകലം ഉറപ്പ് വരുത്തണം .100  പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല .


 


വാർത്തകൾ

Sign up for Newsletter



top