15
May 2021 - 11:49 am IST

Download Our Mobile App

Market

Vishu

സ​ജീ​വം വി​ഷു​ക്ക​ച്ച​വ​ടം

Published:10 April 2021

ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നു ത​ട​യി​ടാ​ന്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യു​മാ​യി ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡും രം​ഗ​ത്തു​ണ്ട്. വി​ഷു അ​ടു​ക്കു​ന്ന​തോ​ടെ ക​ണി​വെ​ള്ള​രി അ​ട​ക്ക​മു​ള്ള​വ​യു​മാ​യി പ​ച്ച​ക്ക​റി​വി​പ​ണി​യും സ​ജീ​വ​മാ​കും. പ​ച്ച​ക്ക​റി വി​ല ഉ​യ​രു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന.

കോ​ട്ട​യം: കൊ​വി​ഡ് പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും സ​ജീ​വ​മാ​കു​ക​യാ​ണ് വി​ഷു​വി​പ​ണി. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ വി​ഷു​ക്ക​ച്ച​വ​ടം ഇ​ക്കൊ​ല്ലം നി​ക​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍. പൂ​ര്‍ണ​മാ​യും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ക​ച്ച​വ​ടം. സാ​മൂ​ഹി​ക അ​ക​ല​വും സാ​നി​റ്റൈ​സേ​ഷ​നും മാ​സ്കും നി​ര്‍ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​റു​മ​ട​ക്കം ക​ച്ച​വ​ട​ക്കാ​ര്‍ എ​ഴു​തി സൂ​ക്ഷി​ക്കു​ന്നു​ണ്ട്.
   
ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നു ത​ട​യി​ടാ​ന്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന​യു​മാ​യി ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡും രം​ഗ​ത്തു​ണ്ട്. വി​ഷു അ​ടു​ക്കു​ന്ന​തോ​ടെ ക​ണി​വെ​ള്ള​രി അ​ട​ക്ക​മു​ള്ള​വ​യു​മാ​യി പ​ച്ച​ക്ക​റി​വി​പ​ണി​യും സ​ജീ​വ​മാ​കും. പ​ച്ച​ക്ക​റി വി​ല ഉ​യ​രു​മെ​ന്നു ത​ന്നെ​യാ​ണ് സൂ​ച​ന. നി​ല​വി​ല്‍ ബീ​ന്‍സി​നു മാ​ത്ര​മാ​ണ് വി​ല ഉ​യ​ര്‍ന്നി​ട്ടു​ള്ള​ത്. 58 രൂ​പ​യാ​ണ് കി​ലോ​യ്ക്ക് മാ​ര്‍ക്ക​റ്റി​ലെ വി​ല. വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ഷു​ക്ക​ച്ച​വ​ടം വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.
   
വി​ഷു​വി​ന് ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍ക്കെ പ​ട​ക്ക​വി​പ​ണി സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ​ട​ക്ക​വി​പ​ണി​ക്ക് ഉ​ണ​ര്‍വ് ന​ല്‍കി​യി​രു​ന്നു. വി​ഷു​വും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​വും പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ​ട​ക്ക​വ്യാ​പാ​രി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ശ​ബ്ദം കു​റ​ഞ്ഞ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ള്‍, ര​ണ്ടു​മി​നി​റ്റ് ക​ത്തി​നി​ല്‍ക്കു​ന്ന മേ​ശ​പ്പൂ, 12 ഷോ​ട്ട്, 120 ഷോ​ട്ട്, സ്റ്റാ​ര്‍ ഫ്ലൈ​സ്, ഗോ​ള്‍ഡ​ന്‍ കി​ങ്, ക്ലി​യോ​പാ​ട്ര എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​ര​ങ്ങ​ള്‍. 10 മു​ത​ല്‍ 100 രൂ​പ​വ​രെ​യു​ള്ള ക​മ്പി​ത്തി​രി​ക​ളും 10 മു​ത​ല്‍ 150 രൂ​പ​വ​രെ​യു​ള്ള മേ​ശ​പ്പൂ​വും വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. ശി​വ​കാ​ശി​യി​ലെ പ​ട​ക്ക​നി​ര്‍മാ​ണം കു​റ​ഞ്ഞ​ത് പ​ട​ക്ക​വ്യാ​പാ​ര​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യം ചി​ല ക​ട​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​മ്പി​ത്തി​രി​യും പൂ​ത്തി​രി​യും പ​ട​ക്ക​വു​മ​ട​ങ്ങി​യ വി​വി​ധ​ത​രം കി​റ്റു​ക​ള്‍ വി​ല്‍പ്പ​ന​യ്ക്കു​ണ്ട്. വി​ഷു മു​ന്നി​ല്‍ ക​ണ്ട് ക​ട​ക​ളി​ലും വ​ഴി​യ​രി​കി​ലും കൃ​ഷ്ണ പ്ര​തി​മ വി​ല്‍പ്പ​ന​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്. 100 രൂ​പ മു​ത​ലാ​ണ് വി​ല.
 
സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് മു​ഖേ​ന സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ര്‍ വി​പ​ണി വി​ഷു​വ​രെ തു​ട​രും. എ​ട്ടു​കോ​ടി​യു​ടെ വി​ല്‍പ്പ​ന ല​ക്ഷ്യ​മി​ട്ട് മാ​ര്‍ച്ച് 28നാ​ണ് വി​പ​ണി ആ​രം​ഭി​ച്ച​ത്. ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡി​ന്‍റെ 17 ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ വ​ഴി​യും 80 പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് വി​ല്‍പ്പ​ന. പ​തി​മൂ​ന്നി​ന നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​പ്ലൈ​കോ ന​ല്‍കു​ന്ന സ​ബ്സി​ഡി നി​ര​ക്കി​ലും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ പൊ​തു​മാ​ര്‍ക്ക​റ്റി​നേ​ക്കാ​ള്‍ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ലും ല​ഭി​ക്കും. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ച്ചാ​ണ് വി​ല്‍പ്പ​ന. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രാ​ഴ്ച​യി​ല്‍ ജ​യ അ​രി/​കു​ത്ത​രി (അ​ഞ്ചു കി​ലോ), പ​ച്ച​രി (ര​ണ്ടു കി​ലോ), പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ര്‍, വ​ന്‍ ക​ട​ല, ഉ​ഴു​ന്ന്, വ​ന്‍പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി (അ​ര​ക്കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ക്കി​ലോ) ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top