12
May 2021 - 7:55 pm IST

Download Our Mobile App

Religious

Ramadan 2021, Ramadan Special

റം​സാ​ന്‍റെ ചൈ​ത​ന്യം വീ​ണ്ടെ​ടു​ക്കു​ക

Published:14 April 2021

# ഡോ.​വി.​പി സു​ഹൈ​ബ് മൗ​ല​വി (പാ​ള​യം​ഇ​മാം, തി​രു​വ​ന​ന്ത​പു​രം)

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റം​സാ​ന്‍ ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് വി​ശ്വാ​സി​ക​ള്‍ അ​നു​ഷ്ഠി​ച്ച​ത്. സം​ഘ​ടി​ത​മാ​യ ആ​രാ​ധ​ന​ക​ളൊ​ന്നും നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. മ​സ്ജി​ദു​ക​ള്‍ പൂ​ര്‍ണ​മാ​യും അ​ട​ഞ്ഞ​പ്പോ​ൾ ആ​രാ​ധ​ന​ക​ള്‍ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം നി​ര്‍വ​ഹി​ച്ച് വി​ശ്വാ​സി​ക​ൾ തൃ​പ്തി​യ​ട​ഞ്ഞു

അ​ല്ലാ​ഹു ഖു​ര്‍ആ​ന്‍ അ​വ​ത​രി​പ്പി​ച്ച മാ​സ​മാ​ണ് റം​സാ​ന്‍. "ജ​ന​ങ്ങ​ൾ​ക്ക് മാ​ര്‍ഗ​ദ​ര്‍ശ​ന​മാ​യി​ക്കൊ​ണ്ടും നേ​ര്‍വ​ഴി​കാ​ട്ടു​ന്ന​തും സ​ത്യ​വും അ​സ​ത്യ​വും വേ​ര്‍തി​രി​ച്ച കാ​ണി​ക്കു​ന്ന​തു​മാ​യ സു​വ്യ​ക്ത​തെ​ളി​വു​ക​ളാ​യി​ക്കൊ​ണ്ടും ഖു​ര്‍ആ​ന്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട മാ​സ​മാ​കു​ന്നു റം​സാ​ന്‍" (ഖു​ര്‍ആ​ന്‍ വ​ച​നം 2:185) പ്ര​വാ​ച​ക​ന്‍ റം​സാ​നി​ലെ എ​ല്ലാ രാ​ത്രി​ക​ളി​ലും മാ​ലാ​ഖ​യാ​യ ജി​ബ്രീ​ലു​മാ​യി സം​ഗ​മി​ക്കു​ക​യും ഖു​ര്‍ആ​ന്‍ പ​ഠി​ക്കു​ക​യും​ചെ​യ്യു​മാ​യി​രു​ന്നു. മാ​ന​വ​രാ​ശി​യു​ടെ വെ​ളി​ച്ച​മാ​യ ഖു​ര്‍ആ​ന്‍റെ വ​ര്‍ഷി​കാ​ച​ര​ണ​മാ​ണ് പു​ണ്യ റം​സാ​നെ​ന്നു പ​റ​യാം.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ റം​സാ​ന്‍ ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് വി​ശ്വാ​സി​ക​ള്‍ അ​നു​ഷ്ഠി​ച്ച​ത്. സം​ഘ​ടി​ത​മാ​യ ആ​രാ​ധ​ന​ക​ളൊ​ന്നും നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. മ​സ്ജി​ദു​ക​ള്‍ പൂ​ര്‍ണ​മാ​യും അ​ട​ഞ്ഞ​പ്പോ​ൾ ആ​രാ​ധ​ന​ക​ള്‍ വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം നി​ര്‍വ​ഹി​ച്ച് വി​ശ്വാ​സി​ക​ൾ തൃ​പ്തി​യ​ട​ഞ്ഞു. പ​ക്ഷെ കൊ​റോ​ണ​യോ​ടൊ​പ്പം ജാ​ഗ്ര​ത​യോ​ടെ ജീ​വി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ഡൗ​ണ്‍ പി​ന്‍വ​ലി​ക്കു​ക​യും സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ല്‍ നാം ​ഇ​ഴു​കി​ച്ചേ​രു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ക​യും ചെ​യ്ത ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ റം​സാ​നി​ലേ​ക്ക് നാം ​പ്ര​വേ​ശി​ക്കു​ന്ന​ത്. 

ര​ണ്ട് കാ​ര്യ​ങ്ങ​ള്‍ വി​ശ്വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണം. ഒ​ന്ന്: റം​സാ​ന്‍റെ ചൈ​ത​ന്യം പൂ​ര്‍വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു പി​ടി​ക്ക​ണം. ര​ണ്ട്: കൊ​വി​ഡ് സ​മൂ​ഹ​ത്തി​ൽ വീ​ണ്ടും വ്യാ​പ​ക​മാ​വു​ന്ന വാ​ര്‍ത്ത​ക​ള്‍ വ​രു​ന്നു. സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചും ശാ​രീ​രി​ക അ​ക​ലം, മാ​സ്ക്, ന​മ​സ്കാ​ര​ത്തി​ന് പ്ര​ത്യേ​ക മാ​റ്റു​ക​ള്‍ ഇ​വ​യെ​ല്ലാം ഉ​റ​പ്പ് വ​രു​ത്തി​ക്കൊ​ണ്ടു​മാ​ണ് സം​ഘ​ടി​ത ആ​രാ​ധ​ന​ക​ളി​ൽ സ​ജീ​വ​മാ​വേ​ണ്ട​ത്.

ആ​ത്മ​നി​യ​ന്ത്ര​ണ​മാ​ണ് നോ​മ്പി​ന്‍റെ പ​ര​മ​പ്ര​ധാ​ന​മാ​യ​ല​ക്ഷ്യം. അ​ല്ലാ​ഹു പ​റ​യു​ന്നു. "നി​ങ്ങ​ളു​ടെ മു​ന്‍ഗാ​മി​ക​ള്‍ക്ക് നോ​മ്പ് നി​യ​മ​മാ​ക്ക​പ്പെ​ട്ട​ത് പോ​ലെ നി​ങ്ങ​ള്‍ക്കും നി​യ​മ​മാ​ക്കി​രി​ക്കു​ന്നു. നി​ങ്ങ​ൾ സൂ​ക്ഷ്മ​ത​യു​ള്ള​വ​രാ​കു​ന്ന​തി​ന് വേ​ണ്ടി" (ഖു​ര്‍ആ​ന്‍ വ​ച​നം 2:183) അ​ധ​ര്‍മ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള പ​രി​ച​യ​മാ​ണ് നോ​മ്പ്. നോ​മ്പ​നു​ഷ്ഠി​ക്കു​ന്ന​വ​ന്‍റെ ക​ണ്ണും കാ​തും നാ​ക്കും മു​ഴു​വ​ന്‍ അ​വ​യ​വ​ങ്ങ​ളും നോ​മ്പു​കാ​രാ​ണ്. തി​ന്മ​ക​ള്‍ കേ​ള്‍ക്കു​ന്ന​തി​ല്‍ നി​ന്നും കാ​ണു​ന്ന​തി​ല്‍ നി​ന്നും സം​സാ​രി​ക്കു​ന്ന​തി​ല്‍ നി​ന്നും തി​ന്മ​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​ല്‍ നി​ന്നും നോ​മ്പ്കാ​ര​ന്‍ ര​ക്ഷ​പ്പെ​ട​ണം. അ​വ​ന്‍ ഒ​രാ​ളെ​യും ചീ​ത്ത പ​റ​യാ​ന്‍ പാ​ടി​ല്ല. ആ​രെ​ങ്കി​ലും ഇ​ങ്ങോ​ട്ട് ആ​ക്ര​മി​ക്കു​ക​യ​ണെ​ങ്കി​ല്‍ താ​ന്‍ നോ​മ്പു​കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ട്ടെ എ​ന്നാ​ണ് പ്ര​വാ​ച​ക​ന്‍ ക​ല്‍പ്പി​ച്ച​ത്. 

ആ​ര്‍ത്തി​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് നോ​മ്പ്. വ​യ​റു നി​റ​യാ​ത്ത മ​നു​ഷ്യ​ന്‍ അ​ത്യാ​ഗ്ര​ഹ​ങ്ങ​ള്‍ ഒ​രു നി​ല​യ്ക്കും സാ​ക്ഷാ​ത്ക്ക​രി​ക്കാ​ത്ത ആ​ളാ​ണ്. ആ​ര്‍ത്തി​പൂ​ണ്ട മ​നു​ഷ്യ​നെ ഒ​രു ക​വി ഉ​പ​മി​ച്ച​ത് മ​ത്സ്യ​ത്തോ​ടാ​ണ്. മ​ത്സ്യ​ത്തി​ന് ത​ന്‍റെ ദാ​ഹം തീ​ര്‍ക്കാ​നാ​വ​ശ്യ​മാ​യ ജ​ലം സ​മു​ദ്ര​ത്തി​ന്‍റെ മേ​ല്‍ത്ത​ട്ടി​ല്‍ നി​ന്നു​ത​ന്നെ ല​ഭി​ക്കും. എ​ന്നി​ട്ടും വെ​ള്ളം തേ​ടി​ക്കൊ​ണ്ട് മ​ത്സ്യം സ​മു​ദ്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഊ​ളി​യി​ട്ട് പോ​കു​ക​യാ​ണ്. ഇ​തു​പോ​ലെ​യാ​ണ് മ​നു​ഷ്യ​ന്‍റെ​യും അ​വ​സ്ഥ. മ​ര​ണം​വ​രെ ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ ധ​നം കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രു പോ​ലും വീ​ണ്ടും പ​ണ​ത്തി​ന് വേ​ണ്ടി അ​ഴി​മ​തി​യും ക​വ​ര്‍ച്ച​യും ന​ട​ത്തു​ക​യാ​ണ്. 

അ​തി​മോ​ഹം കൊ​ണ്ട് മ​നു​ഷ്യ​ന്‍ ഒ​ന്നും നേ​ടു​ന്നി​ല്ല. ലോ​കം കൈ​പി​ടി​യി​ൽ ഒ​തു​ക്കു​ക​യാ​യി​രു​ന്നു അ​ല​ക്സാ​ണ്ട​റു​ടെ ല​ക്ഷ്യം. പ​ട​യോ​ട്ട​ത്തി​ല്‍ ഒ​രു​പാ​ട് മു​ന്നോ​ട്ടു​പോ​യി, എ​ന്നു​മാ​ത്ര​മ​ല്ല ഭൂ​മി​യി​ൽ ചോ​ര​പ്പു​ഴ ഒ​ഴു​ക്കി. പ​ക്ഷേ ഒ​രു രാ​ജ്യം കീ​ഴ​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ലു​ള​ള നി​രാ​ശ അ​ദ്ദേ​ഹ​ത്തെ ബാ​ധി​ച്ചു. നി​രാ​ശ ബാ​ധി​ച്ച അ​ല​ക്സാ​ണ്ട​ര്‍ രോ​ഗി​യാ​യി. ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ ക​ഴി​യാ​ത്ത ഒ​ര​സു​ഖ​മാ​ണ് ത​ന്നെ ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ല​ക്സാ​ണ്ട​ര്‍ ത​ന്‍റെ പ്ര​ജ​ക​ളോ​ട് പ​റ​ഞ്ഞു: നി​ങ്ങ​ൾ എ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക്ക​രി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ എ​ന്‍റെ ഇ​രു​ക​ര​ങ്ങ​ളും ഇ​ട​ത്തോ​ട്ടും വ​ല​ത്തോ​ട്ടു​മാ​യി തു​റ​ന്നി​ട​ണം. അ​ല​ക്സാ​ണ്ട​ര്‍ ച​ക്ര​വ​ര്‍ത്തി ലോ​ക​ത്ത് നി​ന്ന് ഒ​ന്നും കൊ​ണ്ടു പോ​യി​ട്ടി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ട്ടെ. 

ഒ​രു ക​ച്ച​വ​ട​ക്കാ​ര​ന്‍ ത​ന്‍റെ വി​ഭ​വ​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​ത് ഏ​റ്റ​വും വി​ല ല​ഭി​ക്കു​ന്ന കാ​ല​വും ഏ​റ്റ​വും വി​ല ല​ഭി​ക്കു​ന്ന സ്ഥ​ല​വും പ​രി​ഗ​ണി​ച്ചാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് വി​ശ്വാ​സി​ക​ളും. റം​സാ​ന്‍ അ​വ​ര്‍ പാ​ഴാ​ക്കു​ക​യി​ല്ല. ഇ​ത് പാ​പ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​നെ സ്ഫു​ടം ചെ​യ്തെ​ടു​ക്കു​ന്ന മാ​സ​മാ​ണ്. റം​സാ​ന്‍ മാ​സ​പ്പി​റ ദൃ​ശ്യ​മാ​വു​മ്പോ​ള്‍ കൂ​ടു​ത​ല്‍ വി​ശ്വാ​സം തു​ളു​മ്പു​ന്ന, നി​ര്‍ഭ​യ​ത്വ​മു​ള്ള, സു​ര​ക്ഷ​യു​ള്ള സ​മാ​ധാ​ന​മു​ള്ള ഒ​രു മാ​സ​മാ​ക്കി ഇ​തി​നെ മാ​റ്റേ​ണ​മേ എ​ന്നാ​വ​ണം വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​ന. പാ​പ​ങ്ങ​ളി​ല്‍ നി​ന്ന് ഞ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കു​ന്ന മാ​സ​മേ,​ നി​ന​ക്ക് സ്വാ​ഗ​തം എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു ഖ​ലീ​ഫ ഉ​മ​ർ റം​സാ​നെ വ​ര​വേ​റ്റി​രു​ന്ന​ത്.

റം​സാ​നി​ലെ നോ​മ്പി​ലൂ​ടെ,​ പ്രാ​ർ​ഥ​ന​ക​ളി​ലൂ​ടെ മ​നു​ഷ്യ​ന്‍റെ മു​ഴു​വ​ന്‍ പാ​പ​ങ്ങ​ളും ജ​ഗ​ന്നി​യ​ന്താ​വ് പൊ​റു​ത്തു​കൊ​ടു​ക്കു​ക​യാ​ണ്. ഇ​തി​നെ​ക്കാ​ൾ വ​ലി​യ എ​ന്ത് ഔ​ദാ​ര്യ​മാ​ണ് ദൈ​വ​ത്തി​ല്‍ നി​ന്ന് മ​നു​ഷ്യ​ന് ല​ഭി​ക്കാ​നു​ള്ള​ത്. ഈ ​ഔ​ദാ​ര്യ​ത്തി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച് അ​ല്ലാ​ഹു​വി​ന്‍റെ അ​ടി​മ​ക​ളോ​ട് കൂ​ടു​ത​ൽ ഉ​ദാ​ര​വാ​ന്മാ​രാ​കാ​ന്‍ നോ​മ്പു​കാ​ര​ന് ക​ഴി​യ​ണം. പ്ര​വാ​ച​ക​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ദാ​ര​നാ​യി​രു​ന്ന​ത് റം​സാ​നി​ലാ​യി​രു​ന്നു. 
ദൈ​വ​ത്തോ​ടു​ള​ള ക​ട​പ്പാ​ട് മാ​ത്ര​മ​ല്ല റം​സാ​ന്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്; മ​റി​ച്ച്,​ ദൈ​വ​ദാ​സ​ന്മാ​രോ​ട് കൂ​ടു​ത​ല്‍ കാ​രു​ണ്യ​വും സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണം. ന​ബി തി​രു​മേ​നി പ​റ​ഞ്ഞു: "ഭൂ​മി​യി​ലു​ള്ള​വ​നോ​ട് നി​ങ്ങ​ൾ ക​രു​ണ​കാ​ണി​ക്കു​ക; എ​ങ്കി​ൽ ആ​കാ​ശ​ത്തു​ള്ള​വ​ന്‍ നി​ങ്ങ​ളോ​ട് ക​രു​ണ​കാ​ണി​ക്കും'. 

പ​ര​ലോ​ക​ത്തു​വ​ച്ച് ദൈ​വം മ​നു​ഷ്യ​നോ​ട് ചോ​ദി​ക്കും: ഞാ​ന്‍ വി​ശ​ന്ന​പ്പോ​ള്‍ എ​ന്തേ നീ ​എ​നി​ക്ക് ഭ​ക്ഷ​ണം ന​ല്‍കാ​തി​രു​ന്ന​ത്? അ​പ്പോ​ള്‍ ദൈ​വ​ദാ​സ​ന്‍ ചോ​ദി​ക്കും: ദൈ​വ​മേ ഞാ​നെ​ങ്ങ​നെ നി​ന​ക്ക് ഭ​ക്ഷ​ണം ന​ല്‍കാ​നാ​ണ് നീ ​ലോ​ക​ര​ക്ഷി​താ​വ​ല്ലേ? മു​ഴു​വ​ന്‍ ജീ​വ​ജാ​ല​ങ്ങ​ള്‍ക്കും അ​ന്നം ന​ല്‍കു​ന്ന​വ​ന​ല്ലേ? ദൈ​വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം: ഞാ​ന്‍ വി​ശ​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്‍റെ അ​ടി​മ വി​ശ​ക്ക​ലാ​ണ്. 

ദൈ​വ​ത്തി​ന്‍റെ അ​ടു​ത്ത ചോ​ദ്യം: മ​നു​ഷ്യാ ഞാ​ന്‍ ദാ​ഹി​ച്ച​പ്പോ​ള്‍ നീ ​എ​ന്തേ എ​നി​ക്ക് വെ​ള്ളം ന​ല്‍കാ​തി​രു​ന്ന​ത്? മ​നു​ഷ്യ​ന്‍ ചോ​ദി​ക്കും: ദൈ​വ​മേ നി​ന​ക്ക് എ​ങ്ങ​നെ ദാ​ഹി​ക്കാ​നാ​ണ്? നീ ​അ​ല്ലേ മ​ഴ വ​ര്‍ഷി​പ്പി​ക്കു​ന്ന​ത്? ദൈ​വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം: എ​നി​ക്ക് ദാ​ഹി​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്‍റെ അ​ടി​മ​യ്ക്ക് ദാ​ഹി​ക്ക​ലാ​ണ്. ദൈ​വ​ത്തി​ന്‍റെ അ​ടു​ത്ത ചോ​ദ്യം. ഞാ​ന്‍ രോ​ഗി​യാ​യ​പ്പോ​ള്‍ നീ ​എ​ന്തേ എ​ന്നെ സ​ന്ദ​ര്‍ശി​ക്കാ​തി​രു​ന്ന​ത്? അ​പ്പോ​ൾ ദൈ​വ​ത്തി​ന്‍റെ അ​ടി​മ പ്ര​തി​ക​രി​ക്കും: ദൈ​വ​മേ നീ ​എ​ങ്ങ​നെ രോ​ഗി​യാ​വാ​നാ​ണ്? നീ ​അ​ല്ലേ ജ​ന​ങ്ങ​ൾ​ക്ക് രോ​ഗം ന​ല്‍കു​ന്ന​വ​നും സു​ഖ​പ്പെ​ടു​ത്തു​ന്ന​വ​നും? ദൈ​വ​ത്തി​ന്‍റെ മ​റു​പ​ടി: ഞാ​ന്‍ രോ​ഗി​യാ​വു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ എ​ന്‍റെ അ​ടി​മ രോ​ഗി​യാ​വ​ലാ​ണ്. 

ദൈ​വ​ദാ​സ​ന്‍റെ ദാ​ഹ​വും വി​ശ​ക്ക​ലും രോ​ഗ​വും ദൈ​വം ദാ​ഹി​ക്കു​ന്ന​തി​നും വി​ശ​ക്കു​ന്ന​തി​നും രോ​ഗി​യാ​വു​ന്ന​തി​നും തു​ല്യ​മാ​ണെ​ന്നാ​ണ് മ​തം പ​ഠി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ് മ​നു​ഷ്യ​നി​ൽ ആ​ര്‍ദ്ര​ത​യു​ടെ വി​കാ​രം ജ​നി​പ്പി​ക്കു​ന്ന നോ​മ്പു​പോ​ലു​ള്ള ആ​രാ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​സ​ക്ത​മാ​വു​ന്ന​ത്. ദ​രി​ദ്ര​രോ​ട് അ​ലി​വു​തോ​ന്നാ​നും പാ​വ​പ്പെ​ട്ട​വ​ന്‍റെ വേ​ദ​ന​ക​ളും രോ​ദ​ന​ങ്ങ​ളും ഉ​ള്‍ക്കൊ​ണ്ട് അ​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കാ​നും റം​സാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി പ​റ​ഞ്ഞു "ഒ​രാ​ൾ അ​യാ​ളു​ടെ അ​ന്ന​ത്തെ​ക്കു​റി​ച്ചാ​ലോ​ചി​ക്കു​ന്ന​ത് അ​വ​നി​ലെ ആ​ത്മീ​യ​കാ​ര്യ​മാ​ണ്. കാ​ര​ണം സ്വ​ന്തം അ​ന്ന​ത്തെ​ക്കു​റി​ച്ച് ഏ​ത് മൃ​ഗ​വും ആ​ലോ​ചി​ക്കും. എ​ന്നാ​ല്‍ അ​ന്യ​ന്‍റെ അ​ന്ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​ക ജീ​വി മ​നു​ഷ്യ​നാ​ണ്. ഈ ​ആ​ത്മീ​യ​ത​യാ​ണ് മ​നു​ഷ്യ​നെ മൃ​ഗ​ത്തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.' മ​നു​ഷ്യ​രെ ന​ല്ല മ​നു​ഷ്യ​രാ​ക്കി തീ​ര്‍ക്കു​ന്ന ഈ ​ക​ഴി​വി​നെ വ​ള​ര്‍ത്തി വി​ക​സി​പ്പി​ക്കു​ക​യാ​ണ് റം​സാ​ന്‍റെ ല​ക്ഷ്യം. 


വാർത്തകൾ

Sign up for Newsletter



top