12
May 2021 - 7:22 pm IST

Download Our Mobile App

Gadget

OnePlus 9R, 5G Phones, Smart Phones

പു​തി​യ വ​ണ്‍പ്ല​സ് 9ആ​ര്‍ 5ജി ​അ​വ​ത​രി​പ്പി​ച്ചു

Published:14 April 2021

വ​ണ്‍പ്ല​സ് 9 ആ​ര്‍ 5ജി ​കാ​ര്‍ബ​ണ്‍ ബ്ലാ​ക്ക്, ലേ​ക് ബ്ലൂ ​എ​ന്നി നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. എ​ട്ട് ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള വേ​രി​യ​ന്‍റി​ന് 39,999 രൂ​പ​യും 12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള​തി​ന് 43,999 രൂ​പ​യു​മാ​ണ് വി​ല

കൊ​ച്ചി: മി​ക​ച്ച ഗെ​യി​മി​ങ് അ​നു​ഭ​വ​ത്തി​നാ​യി വ​ണ്‍പ്ല​സ് 9 സീ​രി​സി​ലെ ഏ​റ്റ​വും പു​തി​യ വ​ണ്‍പ്ല​സ് 9ആ​ര്‍ 5ജി ​അ​വ​ത​രി​പ്പി​ച്ചു. ഗെ​യി​മി​ങ് പ്രേ​മി​ക​ള്‍ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ​താ​ണ് വ​ണ്‍പ്ല​സ് 9 ആ​ര്‍. ക്വാ​ല്‍കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 870, 120 ഹെ​ര്‍ട്സ് പ്രൊ​സ​സ​ര്‍, ഫ്ലൂ​യി​ഡ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ, ഓ​ക്സി​ജ​ന്‍ ഒ​എ​സ് 11, എ​ഫ്എ​ച്ച്ഡി ഡി​സ്‌​പ്ലേ,  48 എം​പി സോ​ണി ഐ​എം​എ​ക്സ് 586 സെ​ന്‍സ​ര്‍ സ​വി​ശേ​ഷ​ത​യു​ള്ള ക്യാ​മ​റ, 5എം​പി മാ​ക്രോ ലെ​ന്‍സ്, 4,500 എം​എ​എ​ച്ച് ബാ​റ്റ​റി വാ​ര്‍പ്പ് ചാ​ര്‍ജ് 65 പ​വ​ര്‍ അ​ഡാ​പ്റ്റ​ര്‍ എ​ന്നീ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് പു​തി​യ വ​ണ്‍പ്ല​സ് 9 ആ​ര്‍ എ​ത്തു​ന്ന​ത്. 

വ​ണ്‍പ്ല​സ് 9 ആ​ര്‍ 5ജി ​കാ​ര്‍ബ​ണ്‍ ബ്ലാ​ക്ക്, ലേ​ക് ബ്ലൂ ​എ​ന്നി നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. എ​ട്ട് ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള വേ​രി​യ​ന്‍റി​ന് 39,999 രൂ​പ​യും 12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള​തി​ന് 43,999 രൂ​പ​യു​മാ​ണ് വി​ല. ഇ​ന്ന് ആ​മ​സോ​ണ്‍ പ്രൈം ​അം​ഗ​ങ്ങ​ള്‍ക്കാ​യി ആ​മ​സോ​ണി​ലൂ​ടെ​യും വ​ണ്‍പ്ല​സ് റെ​ഡ് കേ​ബി​ള്‍ ക്ല​ബ് അം​ഗ​ങ്ങ​ള്‍ക്കാ​യി വ​ണ്‍പ്ല​സ് വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും വ​ണ്‍പ്ല​സ് സ്റ്റോ​ര്‍ ആ​പ്പി​ലൂ​ടെ​യും വി​ല്‍പ്പ​ന ആ​രം​ഭി​ക്കും. "വ​ണ്‍പ്ല​സ് 9 ആ​ര്‍ 5 ജി' ​ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണ്, ഇ​തി​ലൂ​ടെ ഗെ​യി​മി​ങ് പ്രേ​മി​ക​ള്‍ക്ക് ടോ​പ്പ്-​ഒ​ഫ്-​ലൈ​ന്‍ ഹാ​ര്‍ഡ്‌​വെ​യ​റി​ന്‍റെ​യും സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ​യും ത​ട​സ​മി​ല്ലാ​ത്ത പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ ല​ഭി​ക്കു​മെ​ന്ന് വ​ണ്‍പ്ല​സ് സി​ഇ​ഒ​യും ചീ​ഫ് പ്രൊ​ഡ​ക്റ്റ് ഓ​ഫി​സ​റു​മാ​യ പീ​റ്റ് ലോ ​പ​റ​ഞ്ഞു. 

ക്വാ​ല്‍കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 870 മൊ​ബൈ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്തു​ന്ന വ​ണ്‍പ്ല​സ് 9 ആ​ര്‍ 5 ജി​യി​ല്‍ മു​മ്പു​ള്ള​വ​യേ​ക്കാ​ള്‍ 12.6 ശ​ത​മാ​നം പ്രോ​സ​സി​ങ് വേ​ഗ​ത​യാ​ണു​ള്ള​ത്. വേ​ഗ​ത്തി​ലു​ള്ള 5 ജി ​ക​ണ​ക്ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വ​ണ്‍പ്ല​സ് 9 ആ​ര്‍ 5ജി ​സെ​ക്ക​ന്‍റി​ല്‍ 875 എം​ബി വ​രെ ഡൗ​ണ്‍ലോ​ഡി​ങ് വേ​ഗ​ത​യും ന​ല്‍കു​ന്നു. ഡേ​റ്റ വേ​ഗ​ത​യ്ക്കും മെ​ച്ച​പ്പെ​ടു​ത്തി​യ ഫ്ലെ​ക്സി​ബി​ലി​റ്റി​ക്കു​മാ​യി ഡ്യു​വ​ല്‍ മോ​ഡ് എ​ന്‍എ​സ്എ + എ​സ്എ 5 ജി, ​വൈ-​ഫൈ 6 എ​ന്നി​വ പി​ന്തു​ണ​ക്കു​ന്നു. കൂ​ടാ​തെ, വ​ണ്‍പ്ല​സ് 9 ആ​ര്‍ 5 ജി ​യു​ടെ യു​എ​ഫ്എ​സ് 3.1 ഫ്ളാ​ഷ് സ്റ്റോ​റേ​ജ് യു​എ​ഫ്എ​സ് 3.0നേ​ക്കാ​ള്‍ ഏ​ക​ദേ​ശം 3 മ​ട​ങ്ങ് വേ​ഗ​ത​യും സാ​ധാ​ര​ണ മൈ​ക്രോ എ​സ്ഡി കാ​ര്‍ഡി​നേ​ക്കാ​ള്‍ 10 മ​ട​ങ്ങ് വേ​ഗ​ത​യും ന​ല്‍കു​ന്നു. ശ​ക്ത​മാ​യ വാ​ര്‍പ്പ് ചാ​ര്‍ജ് 65 സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വെ​റും 39 മി​നി​റ്റി​നു​ള്ളി​ല്‍ 1-100% വ​രെ പൂ​ര്‍ണ​മാ​യി ചാ​ര്‍ജ് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്കാ​യി വ​ണ്‍പ്ല​സ് 9 സീ​രീ​സി​ല്‍ 1000 രൂ​പ കി​ഴി​വ്, എ​സ്ബി​ഐ കാ​ര്‍ഡി​നൊ​പ്പം 2000 രൂ​പ കി​ഴി​വ് എ​ന്നീ ഓ​ഫ​ര്‍ വ​ണ്‍പ്ല​സ് വെ​ബ്‌​സൈ​റ്റി​ല്‍ റെ​ഡ് കേ​ബി​ള്‍ ക്ല​ബ് അം​ഗ​ങ്ങ​ള്‍ക്ക് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ല​ഭി​ക്കും. വ​ണ്‍പ്ല​സ് എ​ക്സ്പീ​രി​യ​ന്‍സ് സ്റ്റോ​റു​ക​ളി​ല്‍, അം​ഗ​ങ്ങ​ള്‍ക്ക് വ​ണ്‍പ്ല​സ് 9, വ​ണ്‍പ്ല​സ് 9 ആ​ര്‍ എ​ന്നി​വ​യ്ക്കൊ​പ്പം റെ​ഡ് കേ​ബി​ള്‍ കെ​യ​ര്‍ പ്ലാ​ന്‍ 499 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണ്. 120 ജി​ബി​യു​ടെ ക്ലൗ​ഡ് സം​ഭ​ര​ണ​വു​മു​ണ്ട്. എ​സ്ബി​ഐ കാ​ര്‍ഡി​നൊ​പ്പം 2000 രൂ​പ കി​ഴി​വ്. നാ​ളെ മു​ത​ല്‍ എ​സ്ബി​ഐ കാ​ര്‍ഡ്, ക്രെ​ഡി​റ്റ് കാ​ര്‍ഡ്, ഇ​എം​ഇ എ​ന്നി​വ വ​ഴി  വ​ണ്‍പ്ല​സ്.​ഇ​ന്‍ ലൂ​ടെ വ​ണ്‍പ്ല​സ് 9 ആ​ര്‍ വാ​ങ്ങു​മ്പോ​ള്‍ 2000 രൂ​പ ത​ല്‍ക്ഷ​ണ കി​ഴി​വ് ല​ഭി​ക്കും. 
കൂ​ടു​ത​ല്‍ ഓ​ഫ​റു​ക​ള്‍ക്കും വി​വ​ര​ങ്ങ​ള്‍ക്കും OnePlus.in വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top