12
May 2021 - 8:42 pm IST

Download Our Mobile App

Religious

Ramadan 2021, Ramadan Special, Religious

വ്ര​തം പ​രി​വ​ര്‍ത്ത​ന​ത്തി​ന്

Published:16 April 2021

# എ.​പി. ശി​ഫാ​ർ കൗ​സ​രി (ചീ​ഫ് ഇ​മാം,​ തി​രു​ന​ക്ക​ര താ​ജ് ജു​മാ മ​സ്ജി​ദ്)

തി​ക​ച്ചും ആ​ത്മീ​യ​ത​യു​ടെ ചൈ​ത​ന്യ​മാ​ണ് പ​ക​ര്‍ന്ന് ന​ല്‍കു​ന്ന​ത്. ഇ​സ്ലാം ആ​ദ്യ മ​നു​ഷ്യ​നോ​ളം പ​ഴ​ക്ക​മു​ണ്ട്. ആ​ദ്യ മ​നു​ഷ്യ​നാ​യ ആ​ദം ന​ബി മു​ത​ല്‍ എ​ല്ലാ പ്ര​വാ​ച​ക​ന്മാ​രും ഇ​സ്ലാ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​സ്ലാം എ​ന്നാ​ല്‍ പ്ര​പ​ഞ്ച​നാ​ഥ​നെ മാ​ത്രം ആ​രാ​ധി​ക്ക​ണം,​ ആ ​ദൈ​വ​ത്തി​ന്‍റെ ക​ല്‍പ്പ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി ജീ​വി​ക്ക​ണം.

ലോ​ക മു​സ്ലീ​ങ്ങ​ള്‍ വ്ര​താ​നു​ഷ്ഠാ​ന കാ​ല​ത്തേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ​ല്ലോ. മ​ന​സ്സും ശ​രീ​ര​വും ഒ​രു​പോ​ലെ സൃ​ഷ്ടാ​വി​ന്‍റെ ക​ൽ​പ​ന​യ്ക്ക് കീ​ഴ്പ്പെ​ടു​ന്ന റ​മ​ദാ​ന്‍ കാ​ലം. തി​ക​ച്ചും ആ​ത്മീ​യ​ത​യു​ടെ ചൈ​ത​ന്യ​മാ​ണ് പ​ക​ര്‍ന്ന് ന​ല്‍കു​ന്ന​ത്. ഇ​സ്ലാം ആ​ദ്യ മ​നു​ഷ്യ​നോ​ളം പ​ഴ​ക്ക​മു​ണ്ട്. ആ​ദ്യ മ​നു​ഷ്യ​നാ​യ ആ​ദം ന​ബി മു​ത​ല്‍ എ​ല്ലാ പ്ര​വാ​ച​ക​ന്മാ​രും ഇ​സ്ലാ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​സ്ലാം എ​ന്നാ​ല്‍ പ്ര​പ​ഞ്ച​നാ​ഥ​നെ മാ​ത്രം ആ​രാ​ധി​ക്ക​ണം,​ ആ ​ദൈ​വ​ത്തി​ന്‍റെ ക​ല്‍പ്പ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി ജീ​വി​ക്ക​ണം. ആ ​പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് "ലാ ​ഇ​ലാ​ഹി ഇ​ല്ല​ല്ല' എ​ന്ന് പ​റ​യു​ന്ന​ത്. എ​ല്ലാ കാ​ല​ത്തേ​ക്കും എ​ല്ലാ ലോ​ക​ത്തേ​ക്കും എ​ല്ലാ പ്ര​ദേ​ശ​ത്തേ​ക്കും പ്ര​വാ​ച​ക​ന്മാ​ര്‍ വ​ന്നി​ട്ടു​ണ്ട്. അ​ത​ത് പ്ര​ദേ​ശ​ത്തെ ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ന്ന​വ​രാ​യി​ട്ടാ​ണ് ഒ​ന്നേ​കാ​ല്‍ ല​ക്ഷം പ്ര​വാ​ച​ക​ന്മാ​രെ സൃ​ഷ്ടാ​വ് നി​യോ​ഗി​ച്ച​തും.

അ​ത​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഏ​തൊ​രു തി​ന്മ​യി​ലാ​ണോ ക​ഴി​ഞ്ഞു കൂ​ടി​യ​ത് ആ ​തി​ന്മ​യ്ക്കെ​തി​രെ സ​മ​രം ചെ​യ്താ​ണ് പ്ര​വാ​ച​ക​ന്മാ​ര്‍ ക​ട​ന്നു​വ​ന്ന​ത്. മാ​ത്ര​വു​മ​ല്ല,​ പ്ര​ത്യേ​ക​ത​രം ആ​രാ​ധ​ന​ക​ള്‍ ആ ​പ്ര​വാ​ച​ക​ന്മാ​ര്‍ ആ ​ജ​ന​ത​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പ​ഠി​പ്പി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​മ​സ്കാ​രം, ഹ​ജ്ജ്, വ്ര​തം തു​ട​ങ്ങി ധാ​രാ​ളം ക​ര്‍മ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ച്ചു.

എ​ന്നാ​ല്‍ അ​ന്ത്യ​പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദ് ന​ബി (സ) ​അ​റ​ബ് രാ​ജ്യ​ത്ത് ലോ​ക​ത്തി​ല്‍ മു​ഴു​വ​ന്‍ പ്ര​വാ​ച​ക​നാ​യി ക​ട​ന്നു​വ​ന്നു. 1442 വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് മു​ഹ​മ്മ​ദ് ന​ബി(​സ) വ​രു​മ്പോ​ള്‍ അ​റ​ബ് ലോ​ക​ത്ത് മ​ദ്യം, കൊ​ല​പാ​ത​കം, ചൂ​താ​ട്ടം, പ​ലി​ശ, വ്യ​ഭി​ചാ​രം, ച​തി തു​ട​ങ്ങി അ​നേ​കം തി​ന്മ​ക​ള്‍ക്കും അ​ടി​മ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ ജീ​വി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ന​ബി(​സ)​ക്ക് 40 വ​യ​സാ​യ​പ്പോ​ള്‍ പ്ര​വാ​ച​ക​ത്വം ല​ഭ്യ​മാ​യി. അ​ഥ​വാ ദൈ​വി​ക സ​ന്ദേ​ശ​ങ്ങ​ളാ​യ വി. ​ഖു​ര്‍ആ​ന്‍ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി.
ഖു​ര്‍ആ​ന്‍ അ​റ​ബി ഭാ​ഷ​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ങ്കി​ലും അ​ത് എ​ല്ലാ ഭാ​ഷ​ക​ള്‍ക്കും ദേ​ശ​ക്കാ​ര്‍ക്കും വേ​ണ്ടി​യാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് അ​റ​ബി ഭാ​ഷ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​റ​ബ് സാ​ഹി​ത്യ​സ​മ്പു​ഷ്ട​മാ​ണ്. പ്ര​വാ​ച​ക​ന്‍ അ​റ​ബി​യാ​ണ്. അ​റ​ബി ഭാ​ഷ പ്ര​യോ​ഗ​ത്തി​ന് ദൈ​ര്‍ഘ്യം കു​റ​വാ​ണ്. 23 വ​ര്‍ഷം കൊ​ണ്ടാ​ണ് ഖു​ര്‍ആ​ന്‍ അ​വ​ത​രി​പ്പി​ച്ച് തീ​ര്‍ന്ന​ത്. ഖു​ര്‍ആ​നി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ ദൈ​വി​ക​മാ​ണ്. ഖു​ര്‍ആ​ന്‍ പ്ര​വാ​ച​ക​ന്‍റെ വ​ച​ന​ങ്ങ​ള്‍ അ​ല്ല. ഖു​ര്‍ആ​ന്‍ മു​സ്ലീ​ങ്ങ​ള്‍ക്ക് മാ​ത്ര​മ​ല്ല. എ​ല്ലാ ജാ​തി​മ​ത​വി​ഭാ​ഗ​ത്തി​നും വേ​ണ്ടി​യാ​ണ്. എ​ല്ലാ തി​ന്മ​ക​ളേ​യും ഖു​ര്‍ആ​ന്‍ നി​രാ​ക​രി​ക്കു​ന്നു. മു​ഴു​വ​ന്‍ ന​ന്മ​ക​ളി​ലേ​ക്കും മ​നു​ഷ്യ​സ​മൂ​ഹ​ത്തെ കൂ​ട്ടി​കൊ​ണ്ടു​പോ​കു​ന്നു.

ആ​രാ​ധ​ന​ക​ള്‍

പ്ര​പ​ഞ്ച​നാ​ഥ​നാ​യ ദൈ​വ​ത്തി​ന് അ​റ​ബി​യി​ല്‍ പ​റ​യു​ന്ന​താ​ണ് "അ​ല്ലാ​ഹു' എ​ന്ന​ത്. അ​ത് മു​സ്ലീ​ങ്ങ​ളു​ടെ മാ​ത്രം ദൈ​വ​മ​ല്ല. സ​ക​ല ച​രാ​ച​ര​ങ്ങ​ളു​ടെ​യും സൃ​ഷ്ടാ​വാ​ണ്. ആ ​സൃ​ഷ്ടാ​വ് അ​വ​നെ മാ​ത്രം ആ​രാ​ധി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നും ക​ല്‍പ്പി​ച്ചു. എ​ല്ലാ ആ​രാ​ധ​ന​ക​ളും പ്രാ​ർ​ഥ​ന​ക​ളാ​ണ്. അ​ഥ​വാ ദൈ​വ​ത്തോ​ടു​ള്ള ഇ​ര​ക്ക​ലാ​ണ്. ഇ​ന്ന​ലെ പ്ര​ധാ​ന പ്രാ​ർ​ഥ​ന​യി​ല്‍ പ​റ​ഞ്ഞ് അ​ഞ്ച് നേ​ര​ത്തെ ന​മ​സ്കാ​ര​മാ​ണ്. അ​ത് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും നി​ര്‍ബ​ന്ധ ബാ​ധ്യ​ത​യാ​ണ്. ര​ണ്ട് "ഹ​ജ്ജ്' ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ സ​മ്പ​ത്തും ആ​രോ​ഗ്യ​വു​മു​ള്ള​വ​ര്‍ മ​ക്ക​യി​ല്‍ പോ​യി ചെ​യ്യു​ന്ന ക​ര്‍മ​മാ​ണ്. മൂ​ന്ന് സ​ക്കാ​ത്ത് സ​മ്പ​ത്തി​ന്‍റെ നി​ശ്ചി​ത തു​ക എ​ല്ലാ വ​ര്‍ഷ​വും ക​ണ​ക്കു നോ​ക്കി ര​ണ്ട​ര ശ​ത​മാ​നം പാ​വ​പ്പെ​ട്ട​വ​ന് അ​വ​കാ​ശ​മാ​യി ന​ല്‍ക​ലാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് വ​ര്‍ഷാ​വ​സാ​നം ഒ​രു ല​ക്ഷം രൂ​പ മി​ച്ചം ഉ​ള്ള​വ​ന്‍ 2,​500 രൂ​പ പാ​വ​പ്പെ​ട്ട​വ​ന് ന​ല്‍ക​ണം. ലോ​ക​ത്തെ മു​ഴു​വ​ന്‍ സ​മ്പ​ന്ന​ന്മാ​രും സ​ക്കാ​ത്ത് ന​ല്‍കി​യാ​ല്‍ ദാ​രി​ദ്ര്യം അ​ക​റ്റാ​ന്‍ ഏ​റെ കു​റെ സ​ഹാ​യ​ക​ര​മാ​യി മാ​റു​ന്നു.

വ്ര​തം

സു​ബാ​ഹ് ബാ​ങ്ക് മു​ത​ല്‍ മ​ഗ്രി​ബ വ​രെ ഇ​ന്ന​ത്തെ ക​ണ​ക്ക് പ്ര​കാ​രം രാ​വി​ലെ 5 മ​ണി മു​ത​ല്‍ വൈ​കി​ട്ട് 6.39 വ​രെ മു​ഴു​വ​ന്‍ അ​ന്ന​പാ​നീ​യ​ങ്ങ​ളും വി​ചാ​ര​വി​കാ​ര​ങ്ങ​ളും വെ​ടി​ഞ്ഞ് 13 മ​ണി​ക്കൂ​റും 39 മി​നി​റ്റും ദൈ​വ​ത്തി​ന് വേ​ണ്ടി സ​മ​ര്‍പ്പി​ക്കു​ന്ന​താ​ണ് വ്ര​തം. നോ​മ്പ് എ​ന്ന് പ​റ​യു​ന്ന​ത് ആ​ത്മീ​യ പ​രി​വേ​ഷ​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ൻ എ​ത്തി​ച്ചേ​രു​ന്ന നി​ഗ​മ​ന​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് മാ​സം പ​ക​ല​ന്തി​യോ​ളം തി​ന്നാ​നും കു​ടി​ക്കാ​നും ര​സി​ക്കാ​നും അ​നു​വ​ദി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഇ​തെ​ല്ലാം ത​ന്ന സൃ​ഷ്ടാ​വ് പ​റ​ഞ്ഞു ദൈ​വ​ത്തി​ന് വേ​ണ്ടി ഒ​രു മാ​സം പ​ക​ല്‍ ഇ​ത് ഒ​ഴി​വാ​ക്കാ​ന്‍. അ​തേ ദൈ​വ​ത്തി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​തി​ലൂ​ടെ ഒ​രാ​ള്‍ വ്ര​ത​ത്തി​ലൂ​ടെ ഒ​രു പു​തി​യ മ​നു​ഷ്യ​നാ​യി രൂ​പ​പ്പെ​ടു​ക​യാ​ണ്. അ​വ​ന്‍റെ മ​ന​സും ശ​രീ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കി ത​ന്നോ​ടും കു​ടും​ബ​ത്തോ​ടും, സ​മൂ​ഹ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​നാ​യി പ​രി​വ​ര്‍ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. 

പ്ര​വാ​ച​ക​ന്‍ പ​റ​ഞ്ഞു,​ വ്ര​തം ഒ​രു പ​രി​ച​യ​മാ​ണ്. തി​ന്മ​ക​ളെ ത​ടു​ത്തു നി​ര്‍ത്തു​ന്ന പ​രി​ച​യ​മാ​ണ് നോ​മ്പ്. ഇ​ത് അ​നു​ഷ്ഠി​ക്കേ​ണ്ട മാ​സം അ​റ​ബി​മാ​സ പ്ര​കാ​രം റ​മ​ദാ​നി​ലാ​ണ്. റ​മ​ദാ​ന്‍ വി​ശ്വാ​സി​യെ ഖു​ര്‍ആ​നു​മാ​യി അ​ടു​പ്പി​ക്കു​ന്നു. ഖു​ര്‍ആ​ന്‍ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന സ്വ​ഭാ​വ​ഗു​ണ​ങ്ങ​ള്‍ വി​ശ്വാ​സി സ്വാ​യ​ത്ത​മാ​ക്ക​ണം. മെ​ക്ക​യി​ല്‍ രാ​ത്രി​യി​ല്‍ പ്ര​ത്യേ​ക ന​മ​സ്കാ​ര​ങ്ങ​ള്‍ (ത​റാ​വി​ഹ്) ക​ല്‍പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. റ​മാ​നി​ല്‍ 1,​000 മാ​സ​ത്തെ​ക്കാ​ള്‍ പു​ണ്യ​മു​ള്ള രാ​ത്രി​യു​ണ്ട്. (ലൈ​ല​ത്തു​ള്‍ഖാ​ദ​ര്‍). ആ ​രാ​ത്രി അ​ല്ലാ​ഹു​വി​ന്‍റെ മ​ല​ക്കു​ക​ൾ പ്ര​ത്യേ​ക​മാ​യി ഇ​റ​ങ്ങി​വ​രു​ന്നു. വി​ശ്വാ​സി ആ ​രാ​ത്രി പ്രാ​ർ​ഥ​ന​ക​ളി​ലാ​യി പു​ല​രു​വോ​ളം ക​ഴി​ഞ്ഞു കൂ​ടു​ന്നു.
ഖു​ര്‍ആ​ന്‍ അ​റ​ബി ആ​യ​തു കൊ​ണ്ട് ചി​ല അ​റ​ബി​പ്ര​യോ​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടും ഉ​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​നാ​യി ഹ​ലാ​ല്‍, ജി​ഹാ​ദ്, കാ​ഫി​ര്‍ പോ​ലു​ള്ള പ​ദ​ങ്ങ​ള്‍. ഹ​ലാ​ല്‍ എ​ന്നാ​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ എ​ന്നാ​ണ്. ജി​ഹാ​ദ് എ​ന്നാ​ല്‍ അ​ധ്യ​യ​നം, പ​രി​ക്ര​മം, സ​മ​ര​യു​ദ്ധം എ​ന്നെ​ല്ലാം അ​ർ​ഥ​മു​ണ്ട്. കാ​ഫി​ര്‍ എ​ന്നാ​ല്‍ മൂ​ടി​വ​യ്ക്കു​ന്ന​വ​ന്‍ എ​ന്നാ​ണ​ർ​ഥം. വി​ശ​ദീ​ക​ര​ണ​ത്തി​ന് ഏ​റെ പേ​ജു​ക​ള്‍ വേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ അ​തി​വി​ടെ പ​രാ​മ​ര്‍ശി​ക്കു​ന്നി​ല്ല.

വി. ​ഖു​ര്‍ആ​നി​ല്‍ സ​ത്യ​വും അ​സ​ത്യ​വും, ന​ന്മ​യും തി​ന്മ​യും, ധ​ര്‍മ​വും അ​ധ​ര്‍മ​വും ന​ല്ല​തും കെ​ട്ട​തും എ​ല്ലാം വേ​ര്‍തി​രി​ച്ച് പ​ഠി​പ്പി​ക്കു​ന്നു. ക​ഥ​ക​ളും ഉ​പ​മ​ക​ളും ച​രി​ത്ര​ങ്ങ​ളും പ​റ​യു​ന്നു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്നു. വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ സ​മൂ​ല പ​രി​വ​ര്‍ത്ത​ന​ത്തി​ന് ഖു​ര്‍ആ​ന്‍ പ്ര​ചോ​ദ​നം ന​ല്‍കു​ന്നു. അ​ഥ​വാ ലോ​ക അ​വ​സാ​നം വ​രെ​യു​ള്ള എ​ല്ലാ ജ​ന​ത​യ്ക്കും​വേ​ണ്ടി ഖു​ര്‍ആ​ന്‍ വ​ഴി​കാ​ട്ടു​ന്നു. 
ചു​രു​ക്ക​ത്തി​ല്‍ റ​മ​ദാ​നി​ല്‍ പു​ണ്യം നേ​ടി​യ വി​ശ്വാ​സി സ​മ്പൂ​ര്‍ണ​മാ​യി ഖു​ര്‍ആ​നി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി പ​രി​വ​ര്‍ത്ത​ന വി​ധേ​യ​മാ​കു​ക​യാ​ണ്. എ​ന്താ​ണ് പ​രി​വ​ർ​ത്ത​നം?  മ​ദ്യ​പി​ക്കു​ക​യി​ല്ല, ചൂ​താ​ടു​ക​യി​ല്ല, ച​തി​ക്കു​ക​യി​ല്ല, ആ​രെ​യും ഉ​പ​ദ്ര​വി​ക്കു​ക​യി​ല്ല, വ​ധി​ക്കു​ക​യി​ല്ല, വ്യ​ഭി​ച​രി​ക്കു​ക​യി​ല്ല, പ​ര​ദൂ​ഷ​ണം പ​റ​യു​ക​യി​ല്ല, ക​ള​വ് പ​റ​യു​ക​യി​ല്ല, പ​രി​ഹ​സി​ക്കു​ക​യി​ല്ല, ആ​ര്‍ഭാ​ട പ്രി​യ​നാ​വു​ക​യി​ല്ല, പ​ലി​ശ​വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്യി​ല്ല, ക​ള്ള​ക്ക​ച്ച​വ​ട​വും കൊ​ള്ള​യും ന​ട​ത്തു​ക​യി​ല്ല, അ​ള​വ് തൂ​ക്ക​ത്തി​ല്‍ വ്യ​ത്യാ​സം കാ​ണി​ക്കു​ക​യി​ല്ല, പി​ടി​ച്ചു​പ​റി​ക്കു​ക​യി​ല്ല, ക​രി​ഞ്ച​ന്ത ക​ച്ച​വ​ട​ത്തി​ല്‍ കൂ​ട്ട് നി​ല്‍ക്കി​ല്ല, സ്ത്രീ​ധ​നം വാ​ങ്ങു​ക​യി​ല്ല, ക​ള​വ് ന​ട​ത്തു​ക​യോ, ചാ​ര​വൃ​ത്തി​യി​ല്‍ ഏ​ര്‍പ്പെ​ടു​ക​യോ സ്വ​ജ​ന​പ​ക്ഷ​പാ​തം, കാ​ണി​ക്കു​ക​യോ ചെ​യ്യി​ല്ല. നോ​മ്പു​കാ​ര​ന്‍ ഒ​രി​ക്ക​ലും വ​ര്‍ഗീ​യ​വാ​ദി​യോ ഭീ​ക​ര​വാ​ദി​യോ ആ​വു​ക​യോ ഇ​ല്ല. അ​വ​ന്‍ ക​ള്ള​സ​ത്യം ചെ​യ്യി​ല്ല. നോ​മ്പു​കാ​ര​ന്‍ അ​നു​സ​ര​ണ​യു​ള്ള​വ​നും സ​ത്യ​സ​ന്ധ​നും നി​ഷ്ക​ള​ങ്ക​നും ദേ​ശ​സ്നേ​ഹി​യും ക​രു​ണ​യു​ള്ള​വ​നും സ​ഹാ​യി​യും ബ​ന്ധ​ങ്ങ​ള്‍ പു​ല​ര്‍ത്തു​ന്ന​വ​നും ആ​യി​രി​ക്കും. ആ​ക​ണം. അ​താ​ണ് വ്ര​തം പ​ഠി​പ്പി​ക്കു​ന്ന​ത്. അ​താ​ണ് ഖു​ര്‍ആ​ന്‍ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന​തും. ഇ​തി​നാ​ണ് ഹ​ലാ​ല്‍ ഹ​വം എ​ന്നും പ​റ​യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top