12
May 2021 - 7:20 pm IST

Download Our Mobile App

Food

magi

മാഗി ന്യൂഡിൽസ് കൊണ്ട് ലഡു; അൽപ്പം കടന്നു പോയെന്ന് ഭക്ഷണ പ്രേമികൾ

Published:17 April 2021

ഇത്തരം വിചിത്രമായ പല കോമ്പിനേഷനുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. അത്തരത്തിലൊരു ഫുഡ്  കോമ്പിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ഭക്ഷണ വിഭവങ്ങളിൽ വ്യത്യസ്തമായ കോമ്പിനേഷനുകൾ ചേർത്ത് പരീക്ഷണം നടത്തുന്നത് ഇപ്പോൾ പലരുടെയും ഒരു ഹോബിയായി മാറിയിരിക്കുകയാണ്. ഇത്തരം വിചിത്രമായ പല കോമ്പിനേഷനുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. അത്തരത്തിലൊരു ഫുഡ്  കോമ്പിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മാഗി ന്യൂഡില്‍സിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്.

രണ്ട് മിനിറ്റ് കൊണ്ട് തയാറാക്കാവുന്ന മാഗി ന്യൂഡില്‍സ് പലരുടെയും പ്രിയ ഭക്ഷണമാണ്. മുമ്പ് മാഗിയില്‍ തൈര് ഒഴിച്ചുകഴിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ മാഗി ന്യൂഡില്‍സ് കൊണ്ട് ഒരാള്‍ ല​ഡു ആണ് തയാറാക്കിയിരിക്കുന്നത്. ഇതിന്‍റെ ചിത്രം 'ഷുഗര്‍ കപ്പ്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പ്രചരിക്കുന്നത്. 

മാഗിയോടൊപ്പം ശര്‍ക്കര ചേര്‍ത്ത് ആണ് ഈ മാഗി ലഡു തയാറാക്കുന്നത്. ലഡുവിന്‍റെ മുകളില്‍ കശുവണ്ടിയും ഉണ്ട്.  സംഭവം വൈറലായതോടെ മാഗി പ്രേമികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് മാഗിയോടുള്ള  ക്രൂരതയെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 

 


വാർത്തകൾ

Sign up for Newsletter



top