12
May 2021 - 8:37 pm IST

Download Our Mobile App

Analysis

Mumbai Indians Vs Sunrises, IPL 2021, Sunil Gavaskar

സൺ റൈസേഴ്സ് സമ്മർദത്തിൽ

Published:17 April 2021

# സുനിൽ ഗാവസ്കർ

ജ​യ​വും പ​രാ​ജ​യ​വും ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍, ജ​യി​ക്കാ​വു​ന്ന ഘ​ട്ട​ത്തി​ല്‍നി​ന്ന് പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ പി​ന്നീ​ടു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മ​ര്‍ദ​വും ശ​ക്ത​മാ​കും. ഈ ​സ​മ്മ​ര്‍ദ​ത്തെ മ​റി​ക​ട​ക്കു​ക എ​ന്ന​താ​ണ് ഹൈ​ദ​രാ​ബാ​ദി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ക​ട​മ്പ.

തു​ട​ര്‍ച്ച​യാ​യ ര​ണ്ടു പ​രാ​ജ​യ​ങ്ങൾ സ​ണ്‍ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് പി​ന്നി​ലാ​ണ്. ഏ​തൊ​രു ടീ​മി​നെ സം​ബ​ന്ധി​ച്ചും ഒ​രു ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​ത് ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ര്‍ക്കും. ജ​യ​വും പ​രാ​ജ​യ​വും ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ല്‍, ജ​യി​ക്കാ​വു​ന്ന ഘ​ട്ട​ത്തി​ല്‍നി​ന്ന് പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ പി​ന്നീ​ടു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ സ​മ്മ​ര്‍ദ​വും ശ​ക്ത​മാ​കും. ഈ ​സ​മ്മ​ര്‍ദ​ത്തെ മ​റി​ക​ട​ക്കു​ക എ​ന്ന​താ​ണ് ഹൈ​ദ​രാ​ബാ​ദി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ക​ട​മ്പ. എ​ന്നാ​ല്‍, നി​ല​വി​ലെ ചാം​പ്യ​നും കോ​ല്‍ക്ക​ത്ത​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യു​മെ​ത്തു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍സി​നെ നേ​രി​ടു​മ്പോ​ള്‍ ഹൈ​ദ​രാ​ബാ​ദ് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വ​ലി​യ സ​മ്മ​ര്‍ദ​ത്തി​ന​ടി​പ്പെ​ട്ടാ​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ളി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. കൂ​റ്റ​ന​ടി​ക്കാ​രു​ടെ മി​ക​വാ​ണ് ഇ​വി​ടെ അ​ള​ക്കു​ന്ന​ത്. റ​ണ്‍സ് പി​ന്തു​ട​രു​മ്പോ​ള്‍ ഈ ​മി​ക​വ് കൂ​ടു​ത​ലു​ള്ള​വ​ര്‍ വി​ജ​യി​ക്കും. 

ടോ​സ് ജ​യി​ക്കു​ന്ന ടീം ​ആ​ദ്യം പ​ന്തെ​റി​യു​ക എ​ന്ന​താ​ണ് ഐ​പി​എ​ല്ലി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ടീ​മു​ക​ള്‍ അ​നു​വ​ര്‍ത്തി​ക​ക്കു​ന്ന ന​യം. ചി​ല ടീ​മു​ക​ള്‍ക്കു ശ​രി​യാ​കു​ന്ന​ത് മ​റ്റ് ടീ​മു​ക​ള്‍ക്ക് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. ബാ​റ്റി​ങ്ങി​ലെ സ്പീ​ഡ്, സ്ഥി​ര​ത​യൊ​ക്കെ വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഹാ​ര്‍ദി​ക് പാ​ണ്ഡ്യ ത​ന്നെ ഉ​ദാ​ഹ​ര​ണ​മാ​യെ​ടു​ത്താ​ല്‍ ക്രീ​സി​നു​ള്ളി​ല്‍ പി​ന്നി​ലേ​ക്കി​റ​ങ്ങി വ​ള​രെ അ​നാ​യാ​സം സി​ക്‌​സ​ര്‍ ഷോ​ട്ടു​ക​ള്‍ പാ​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​കും. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തെ പോ​ലെ എ​ല്ലാ​വ​ര്‍ക്കും സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും സ്റ്റീ​വ് സ്മി​ത്തി​നും സാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണി​ത്. ദുഃ​ഖ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഹാ​ര്‍ദി​ക്കി​ന്‍റെ ഈ ​രീ​തി അ​നു​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് പ​ല​പ്പോ​ഴു​മു​ണ്ടാ​കു​ന്ന​ത്. ബാ​ല​ന്‍സും ടൈ​മി​ങ്ങും ഒ​രു​പോ​ലെ മി​ക​വി​ലെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​തു സാ​ധ്യ​മാ​കൂ. ഒ​രേ സ​മ​യം ശ​ക്തി​യും പ്ര​ക​ട​മാ​ക്ക​ണം. 

മ​റ്റൊ​രു ബാ​റ്റി​ങ് രീ​തി​യാ​ണ് സ്ലോ ​പ​ന്തു​ക​ളി​ല്‍ മു​ന്‍ കാ​ല്‍ ക​യ​റ്റി​വ​ച്ച് ഷോ​ട്ടു​ക​ള്‍ പാ​യി​ക്കു​ന്ന​ത്. അ​തും വ​ള​രെ ശ്ര​ദ്ധി​ച്ച് ന​ട​പ്പി​ലാ​ക്കേ​ണ്ട ഒ​ന്നാ​ണ്. മി​ക്ക ബാ​റ്റ്‌​സ്മാ​ന്മാ​രും ഈ ​ഷോ​ട്ട് ക​ളി​ക്കു​മ്പോ​ള്‍ പ​ന്ത് സ്ലോ ​ചെ​യ്യു​ക കൂ​ടി​യാ​ണെ​ങ്കി​ല്‍ ബാ​റ്റി​ല്‍ ഉ​ര​സി ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​വു​ക​യാ​ണ് പ​തി​വ്. ഐ​പി​എ​ല്‍ ഫോ​ര്‍മാ​റ്റി​ല്‍ ഇ​ത്ത​രം പ​ന്തു​ക​ളെ സ​മ​ര്‍ഥ​മാ​യി നേ​രി​ടു​ന്ന​വ​ര്‍ക്ക് വി​ജ​യ​സാ​ധ്യ​ത​യേ​റും. ബാ​റ്റി​ങ്ങാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ്ര​ശ്‌​നം. കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ ഒ​രു ബാ​റ്റി​ങ് നി​ര​യെ വാ​ര്‍ത്തെ​ടു​ക്കേ​ണ്ട​തു​ണ്ട്. 

ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, റ​ഷീ​ദ് ഖാ​ന്‍, ന​ട​രാ​ജ​ന്‍ എ​ന്നി​വ​ര്‍ മി​ക​ച്ച ഫോ​മി​ലാ​ണ്. ജാ​സ​ന്‍ ഹോ​ള്‍ഡ​റൂ​ടെ വ​ന്ന​തോ​ടെ ബൗ​ളി​ങ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് കൂ​ടു​ത​ല്‍ ശ​ക്തി​യാ​ര്‍ജി​ച്ചു. രോ​ഹി​ത് ശ​ര്‍മ​യു​ടെ മി​ക​ച്ച ഫോ​മാ​ണ് മും​ബൈ ഇ​ന്ത്യ​ന്‍സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് രോ​ഹി​ത് ശ​ര്‍മ​യും കൂ​ട്ട​രും ജ​യി​ച്ചു​ക​യ​റി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ടീം ​കൂ​ടു​ത​ല്‍ സെ​റ്റ് ആ​കും. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ള്‍ക്കാ​കും വ​രും ദി​വ​സ​ങ്ങ​ള്‍ സാ​ക്ഷി​യാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ആ​രാ​ധ​ക​ര്‍ക്ക് വ​ലി​യ വി​രു​ന്നാ​ണ് ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ക.


വാർത്തകൾ

Sign up for Newsletter



top