15
May 2021 - 11:50 am IST

Download Our Mobile App

Comment

biju

അവിടെ കുംഭ മേള, ഇവിടെ തൃശൂർ പൂരം; ഇവരൊക്കെയാണ് യഥാർഥ വൈറസുകളെന്ന് ഡോ.ബിജു

Published:18 April 2021

ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും  ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ കൂടുന്ന കുംഭ മേളയും തൃശൂർ പൂരവും നടത്തുന്നതിനെതിരെ സംവിധായകൻ ഡോ.ബിജു. കുംഭ മേള ഉൾപ്പടെയുള്ള പൊതുപരിപാടികൾക്കെതിരെ സിനിമ രംഗത്തുള്ള പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം, രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക-എന്നാണ് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത്. 

ഫെയ്സ്ബുക്ക് കുറിപ്പ്...

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു...
ഇനി....
അവിടെ കുംഭ മേള...
ഇവിടെ തൃശൂർ പൂരം....
എന്തു മനോഹരമായ നാട്....
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും  ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....
ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ...
കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം 


വാർത്തകൾ

Sign up for Newsletter



top