12
May 2021 - 8:11 pm IST

Download Our Mobile App

World

israel

മാസ്ക് ജീവിതത്തോട് ഗുഡ് ബൈ പറഞ്ഞ് ഇസ്രയേൽ; കാരണമിതാണ്

Published:20 April 2021

ജനസംഖ്യയുടെ പകുതിയിലധികം പേർക്കും പൂർണമായി പ്രതിരോധ കുത്തിവയ്പ് നൽകിയതിനാൽ ഇസ്രയേൽ ഞായറാഴ്ച മുതലാണ് പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ അയവ് വരുത്തിയത്.

ഇനിയുള്ള കാലം മാസ്കില്ലാതെ മനുഷ്യർക്ക് ജീവിക്കാൻ പറ്റുമോ എന്ന സംശയത്തിലാണ് ലോകത്തുള്ള സകലമാന മനുഷ്യരും. ഏകദേശം ഒന്നര വർഷമായി മാസ്ക് എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. എന്നാലിപ്പോൾ മാസ്ക് ജീവിതത്തിൽ നിന്ന് മാറിനടന്നു തുടങ്ങിയിരിക്കുകയാണ് ഇസ്രയേൽ ജനത.

ജനസംഖ്യയുടെ പകുതിയിലധികം പേർക്കും പൂർണമായി പ്രതിരോധ കുത്തിവയ്പ് നൽകിയതിനാൽ ഇസ്രയേൽ ഞായറാഴ്ച മുതലാണ് പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ അയവ് വരുത്തിയത്. സ്റ്റോറുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവപോലുള്ള ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ഇപ്പോഴും നിർബന്ധമാണെങ്കിലും ഈ മാറ്റം കൊവിഡിനെതിരായ ഇസ്രയേലിന്‍റെ പുരോഗതിയുടെ വ്യക്തമായ സൂചനയാണ്. ഇവിടെ ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സിൻ വിതരണമായിരുന്നു നടന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയും മാസ്‌ക് നിർബന്ധമായിരുന്നു.

വാക്‌സിൻ വിതരണം വിജയകരമായതോടെ മറ്റൊരു വലിയ ചുവടുവയ്പ്പിലേക്കും രാജ്യം കടക്കുകയാണ്. സെപ്റ്റംബറിന് ശേഷം ആദ്യമായി സ്കൂളുകൾ ഇവിടെ വീണ്ടും തുറക്കുന്നു. അതേസമയം, കണക്കുകൾ അനുസരിച്ച് ഇസ്രയേലിലെ ജനസംഖ്യയുടെ 60% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്, 56% പേർക്ക് രണ്ടു ഡോസും ഉണ്ട്. ഇസ്രായേലിലെ ജനസംഖ്യ ഏകദേശം 9 ദശലക്ഷമാണ്. നിലവിൽ വാക്സിന് അർഹതയില്ലാത്ത 16 വയസിന് താഴെയുള്ളവർ ഒഴികെ ഏകദേശം 81% ആളുകൾക്കും പൂർണമായി വാക്സിൻ നൽകിയിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top