12
May 2021 - 8:36 pm IST

Download Our Mobile App

World

Bio  Labs, China, Covid 19

വെല്ലുവിളിയുമായി ചൈന; കൂടുതൽ ലാബുകൾ തുറക്കുന്നു

Published:20 April 2021

വൈറസ്, ബാക്റ്റിരിയ തുടങ്ങി രോഗകാരികളായ സൂക്ഷ്ജീവികളെക്കുറിച്ചു വിശദ പഠനത്തിനു സൗകര്യം നൽകുന്ന ലാബുകൾ തുറക്കാനാണു ചൈനയുടെ നീക്കം

ബീജിങ്: രാജ്യത്ത് കൂടുതൽ മാരക വൈറസുകളെയും ബാക്റ്റിരിയകളെയും കുറിച്ചു പഠിക്കുന്നതിനു കൂടുതൽ ജൈവ പരീക്ഷണ ശാലകൾ തുടങ്ങാൻ അനുമതി നൽകുന്ന പുതിയ ജൈവ സുരക്ഷാ നിയമം ചൈനയിൽ പ്രാബല്യത്തിൽ. വൈറസ്, ബാക്റ്റിരിയ തുടങ്ങി രോഗകാരികളായ സൂക്ഷ്ജീവികളെക്കുറിച്ചു വിശദ പഠനത്തിനു സൗകര്യം നൽകുന്ന ലാബുകൾ തുറക്കാനാണു ചൈനയുടെ നീക്കം. ലോകരാജ്യങ്ങളെ ലോക്ഡൗണിലാക്കുകയും മുപ്പതു ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കൊവിഡ് 19ന്‍റെ ഉദ്ഭവം വുഹാനിലെ ലാബിൽ നിന്നാണെന്ന സംശയം നിലനിൽക്കുമ്പോഴാണ് ലോകജനതയെ വെല്ലുവിളിച്ച് ചൈന കൂടുതൽ ലാബുകൾ തുറക്കുന്നത് പാത്തോജനിക് മൈക്രോബയോളജിയിൽ ആധുനികമായ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും വേണ്ടി കൂടുതൽ ലാബുകൾ സ്ഥാപിക്കാൻ പുതിയ നിയമം അനുസരിച്ചു സാധിക്കുമെന്നു ചൈനീസ് ശാസ്ത്ര സാങ്കേതിക ഉപമന്ത്രി ഷിയാങ് ലിബിൻ.

ഭാവിയിൽ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ജൈവസുരക്ഷാ ശാസ്ത്രത്തിലും സാങ്കേതിക ശേഷിയിലും മികവു കൈവരിക്കാൻ അതിപ്രധാനമായ ശാസ്ത്ര ഗവേഷണം ഈ ലാബുകളിലൂടെ നടത്തുമെന്നു   ചൈനീസ് ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. മൂന്നു ലെവൽ 3/ പി4 ലാബുകളും 88 ലെവൽ3/പി3 ലാബുകളുമാണു ചൈനയിൽ പുതുതായി സ്ഥാപിക്കുക.

നേരത്തേ, കൊവിഡ് 19ന് കാരണമായ സാർസ് കൊവ് 2 വൈറസിന്‍റെ ഉറവിടം തേടി വുഹാൻ സന്ദർശിച്ച ഡബ്ല്യുഎച്ച്ഒ സംഘത്തിന് കൃത്യമായ ഉത്തരം കണ്ടെത്താനായിരുന്നില്ല.  വന്യജീവികളുടെ ഇറച്ചിവിൽക്കുന്ന  വുഹാനിലെ മാർക്കറ്റാകാം വൈറസിന്‍റെ ഉറവിടമെന്നാണ് ഡബ്ല്യുഎച്ച്ഒ സംഘത്തിന്‍റെ നിഗമനം. വിവാദ ലാബിൽ നിന്നല്ല വൈറസ് മനുഷ്യരിലേക്കു പടർന്നതെന്ന് സംഘം പറഞ്ഞെങ്കിലും ഇതു പൂർണമായി അംഗീകരിക്കപ്പട്ടിട്ടില്ല. അതിനിടെ, നോവൽ കൊറോണ വൈറസ് വുഹാൻ ലാബിൽ നിന്ന് അബദ്ധത്തിൽ മനുഷ്യരിലേക്കു പടർന്നതാണെന്ന വാദവുമായി യുഎസ് വൈറോളജിസ്റ്റ് റോബർട്ട് റെഡ്ഫീൽഡ് രംഗത്തെത്തി. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു നേരിട്ടു പടർന്നാൽ വൈറസ് ഇത്ര അപകടകാരിയാവില്ലെന്ന് റോബർട്ട് റെഡ്ഫീൽഡ് പറയുന്നു. മൃഗങ്ങളിൽ നിന്നുള്ള വൈറസിന് ലബോറട്ടറിയിൽ മാറ്റംവരുത്തിയശേഷം അബദ്ധത്തിൽ ഏതോ ജീവനക്കാരനിലേക്കു പടരുകയായിരുവെന്നും അതുകൊണ്ടാണ് വൈറസ് അതിവേഗം പടരുകയും മരണത്തിനിടയാക്കുകയും ചെയ്യുന്നതെന്നും റെഡ്ഫീൽഡ്.


വാർത്തകൾ

Sign up for Newsletter



top