12
May 2021 - 8:37 pm IST

Download Our Mobile App

Crime

crime

കൊല്ലത്ത് ദൃശ്യം മോഡൽ കൊലപാതകം; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി

Published:20 April 2021

ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.

കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ ദൃശ്യം മോഡൽ കൊലപാതകം. ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മാ​താ​വും സ​ഹോ​ദ​ര​നു​മാ​ണെ​ന്നും വി​വ​രം ല​ഭി​ച്ച പൊ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഷാ​ജി അ​ബ​ദ്ധ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി. മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ഷാ​ജി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന് അ​ക്കാ​ല​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യെ​ങ്കി​ലും നാ​ടു​വി​ട്ടു​വെ​ന്ന് ഇ​രു​വ​രും പൊ​ലീ​സി​നെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ക്കി​ല്ലെ​ന്നാ​ണ് പൊലീ​സ് പ​റ​യു​ന്ന​ത്.

ബു​ധ​നാ​ഴ്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​നാ​ണ് നീ​ക്കം. 2018 ലെ ഓഗസ്റ്റിലെ ഓണസമയത്താണ് ഷാജി പീറ്ററെ കാണാതാവുന്നത്. ഷാജി പീറ്റർ അവിവാഹിതനാണ്. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം കുടുംബവീട്ടിൽ എത്തിയ സഹോദരൻ ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിൻ പീറ്റർ ഷാജിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കാണാതായ ഷാജി പീറ്റർ മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഇരുവരും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ‌

 


വാർത്തകൾ

Sign up for Newsletter



top