12
May 2021 - 8:30 pm IST

Download Our Mobile App

Mollywood

theatre

തിയെറ്ററുകൾ അടയ്ക്കില്ല

Published:20 April 2021

കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയെറ്റര്‍ ഉടമകള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്.

കൊച്ചി: പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയെറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയെറ്റര്‍ ഉടമകള്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്. തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്. വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയെറ്ററുടമകള്‍.

പുതിയ സമയ ക്രമീകരണം നിലവിൽ വന്നതോടെ രജിഷ വിജയൻ നായികയാകുന്ന ചിത്രം ഖോ ഖോയുടെ പ്രദർശനം നിർത്തിവച്ചു. ചിത്രം ഒടിടി, ടെലിവിഷൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും സംവിധായകൻ രാഹുൽ റെജി നായർ വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. സെക്കന്‍റ് ഷോ ഉൾപ്പെടെ രണ്ട് ഷോ മാറ്റിവച്ചതോടെ തിയെറ്ററുകൾ വൻ നഷ്ടത്തിലാണ് പ്രദർശനം തുടരുന്നത്.

 


വാർത്തകൾ

Sign up for Newsletter



top