12
May 2021 - 8:43 pm IST

Download Our Mobile App

Mollywood

asif

ജിസ് ജോയ് ചിത്രത്തില്‍ ആസിഫും നിമിഷയും

Published:20 April 2021

ആസിഫ് അലിയും   ജിസ്  ജോയിയും   ഒന്നിക്കുന്ന  മൂന്നാമത്തെ  ചിത്രമാണിത്. ആന്‍റണി  വര്‍ഗീസും    ഈ    ചിത്രത്തില്‍   ഒരു   സുപ്രധാന   വേഷത്തില്‍   എത്തുന്നുണ്ട്. 

മോഹന്‍ കുമാര്‍   ഫാന്‍സ്   എന്ന    ചിത്രത്തിന്  ശേഷം    ജിസ്   ജോയ്   സംവിധാനം  ചെയ്യുന്ന   ചിത്രത്തില്‍   ആസിഫ്   അലിയും നിമിഷ  സജയനും നായികാ നായകന്മാരാകുന്നു. ആസിഫ് അലിയും   ജിസ്  ജോയിയും   ഒന്നിക്കുന്ന  മൂന്നാമത്തെ  ചിത്രമാണിത്. സണ്‍ഡേ  ഹോളി  ഡേ,   വിജയ് സൂപ്പറും പൗര്‍ണമിയും  എന്നീ   ചിത്രങ്ങളില്‍  ആയിരുന്നു ഇതിനുമുന്‍പ്   ഇരുവരും  ഒന്നിച്ചത്. ആന്‍റണി  വര്‍ഗീസും    ഈ    ചിത്രത്തില്‍   ഒരു   സുപ്രധാന   വേഷത്തില്‍   എത്തുന്നുണ്ട്. 

എറണാകുളമാണ്  ചിത്രത്തിന്‍റെ പ്രധാന  ലൊക്കേഷന്‍. സെന്‍ട്രല്‍ അഡ്വടൈയ്സിംങ് ഏജന്‍സിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രമേഷ് ആണ്. ബോബി സഞ്ജയ്യുടെ കഥയ്‌ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതു.സിദ്ധിഖ്, ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക, അതുല്യ ചന്ദ്ര, ശ്രീലക്ഷ്‌മി തുടങ്ങി ഒരു പിടി മികച്ച താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം ബാവ, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്‌റ്റ്യൂം- സ്‌റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്‌റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്‌ടര്‍- ഫര്‍ഹാന്‍ പി ഫൈസല്‍, അസിസ്‌റ്റന്റ് ഡയറക്‌ടര്‍മാർ- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌കരന്‍, ജിജോ പി. സ്‌കറിയ, ജസ്‌റ്റിന്‍ ജോര്‍ജ് പാരഡയില്‍, ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 


വാർത്തകൾ

Sign up for Newsletter



top