12
May 2021 - 8:22 pm IST

Download Our Mobile App

Kollywood

fahad

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഫഹദ് ഫാസിലും നസ്രിയയും

Published:20 April 2021

ഇരുവരും   ഹൈദ്രാബാദില്‍   എത്തിയ  ചിത്രങള്‍   ഇപ്പോള്‍  സോഷ്യല്‍   മീഡിയയില്‍   വൈറലാണ്.  നാനി നായകനാകുന്ന അൺടെ സുന്ദരാനികി എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്.

നസ്രിയ നസീമും ഫഹദ് ഫാസിലും  തെലുങ്ക്  സിനിമയില്‍   അരങ്ങേറ്റം   കുറിക്കാനുള്ള   ഒരുക്കത്തിലാണ്.  ഇരുവരും   ഹൈദ്രാബാദില്‍   എത്തിയ  ചിത്രങള്‍   ഇപ്പോള്‍  സോഷ്യല്‍   മീഡിയയില്‍   വൈറലാണ്.  നാനി നായകനാകുന്ന അൺടെ സുന്ദരാനികി എന്ന ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഇന്നലെ   ആരംഭിക്കുമെന്ന് നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിതെന്നും അതിനാൽ തന്നെ അൺടെ സുന്ദരാനികി തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അല്ലു   അര്‍ജുന്‍  നായകനാകുന്ന   പുഷ്പ്പയിലാണ്   ഫഹദ്   എത്തുന്നത്. പ്രതിനായക  വേഷത്തിലാണ്  തെലുങ്കിലെ  താരത്തിന്‍റെ  ആദ്യ  ചുവടുവയ്പ്പ്.  ഇരു ചിത്രങ്ങളിലും രണ്ടുപേരുടെയും ഷൂട്ടിങ് ഷെഡ്യൂളുകൾ ഒരേസമയത്ത് ക്രമീകരിച്ചാണ് ഇവർ ഷൂട്ടിന് ജോയിൻ ചെയ്യുന്നത്. അന്‍വര്‍  റഷീദ്  സംവിധാനം  ചെയ്ത   ട്രാന്‍സ്  ആണ്   നശ്രിയ  ഏറ്റവും  ഒടുവിലായി   അഭിനയിച്ച  മലയാള  ചിത്രം. സുകുമാര്‍  സംവിധാനം  ചെയ്യുന്ന   പുഷ്പ്പയില്‍  അല്ലു അര്‍ജ്ജുന്‍റെ  നായികയാകുന്നത്   രശ്മിക  മന്ദാനയാണ്.

പുഷ്പ്പരാജ്  എന്ന  രക്ത ചന്ദന കള്ളക്കടത്ത്കാരനായായിട്ടാണ്    ചിത്രത്തില്‍  അല്ലു  അര്‍ജുന്‍  എത്തുന്നത്. രാജഹമുന്ദ്രി കാടിനുള്ളില്‍   വച്ചാണ്   ഭൂരിഭാഗം  രംഗങ്ങളും   ചിത്രീകരിക്കുന്നത്.  മുടി  നീട്ടിവളര്‍ത്തിയ   പുത്തന്‍  മേക്കോവറിലാണ്    താരം   പുഷ്പ്പയില്‍  പ്രത്യക്ഷപ്പെടുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.


വാർത്തകൾ

Sign up for Newsletter



top