15
May 2021 - 9:49 am IST

Download Our Mobile App

Flash News
Archives

Updates

Crisis

കാ​ണാ​ന്‍ ആ​രു​മി​ല്ലാ​തെ ടൂ​റി​സം മേ​ഖ​ല

Published:20 April 2021

വ​ന്‍കി​ട, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. ഫാം ​ടൂ​റി​സം രം​ഗ​ത്തും ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

കൊ​ച്ചി: കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ആ​ടി​യു​ല​ഞ്ഞ് കേ​ര​ള​ത്തി​ലെ ടൂ​റി​സം മേ​ഖ​ല. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ കു​മ​ര​കം, കൊ​ച്ചി, മൂ​ന്നാ​ര്‍, തേ​ക്ക​ടി, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത്. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​യ​വ​രെ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഇ​ത​ര​സം​സ്ഥാ​ന ടൂ​റി​സ്റ്റു​ക​ള്‍ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​ന്‍കി​ട, ചെ​റു​കി​ട ഹോ​ട്ട​ലു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. ഫാം ​ടൂ​റി​സം രം​ഗ​ത്തും ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

മൂ​ന്നാ​ര്‍, തേ​ക്ക​ടി, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു പേ​ര്‍ക്കാ​ണ് തൊ​ഴി​ല്‍ ന​ഷ്ട​മാ​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​ന്നു കൊ​ടു​ത്ത ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍ക്കി​ലും സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നി​ല്ല. ഒ​ട്ടേ​റെ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളും അ​നു​ബ​ന്ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​ക്കു​മ്പോ​ഴെ​ല്ലാം ജ​ന​ത്തി​ര​ക്ക് ഏ​റു​ന്ന ഇ​ടു​ക്കി, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ള്‍ വി​ജ​ന​മാ​യി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി നാ​മ​മാ​ത്ര​മാ​യ സ​ഞ്ചാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കെ​ത്തു​ന്ന​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ ഹി​ല്‍ വ്യൂ ​പാ​ര്‍ക്കി​ന്‍റെ​യും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടു​ക്കി പാ​ര്‍ക്കി​ലെ​യും അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യി​രു​ന്ന തേ​ക്ക​ടി​യി​ല്‍ ഇ​പ്പോ​ള്‍ എ​ത്തു​ന്ന​ത് ശ​രാ​ശ​രി 200ല്‍ ​താ​ഴെ സ​ഞ്ചാ​രി​ക​ള്‍ മാ​ത്രം. ഇ​തോ​ടെ ടൂ​റി​സം മേ​ഖ​ല​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് വീ​ണ്ടും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലെ​യും റി​സോ​ര്‍ട്ടു​ക​ളി​ലെ​യും ബു​ക്കി​ങ്ങു​ക​ള്‍ റ​ദ്ദാ​ക്കു​ക​യാ​ണ്. ഒ​ന്ന​ര​മാ​സം കൂ​ടി ക​ഴി​ഞ്ഞാ​ല്‍ കാ​ല​വ​ര്‍ഷം എ​ത്തു​മെ​ന്ന​തി​നാ​ല്‍ ഈ ​വ​ര്‍ഷം വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​നി​യും ക​ര്‍ശ​ന​മാ​കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പാ​ടെ ത​ക​ര്‍ക്കും. ഹോം​സ്റ്റേ, കോ​ട്ടേ​ജ്, ലോ​ഡ്ജ്, ന​ട​ത്തു​ന്ന​വ​ര്‍ക്ക് ഇ​നി സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top