15
May 2021 - 11:05 am IST

Download Our Mobile App

Bollywood

kangana

മൂന്ന് കുട്ടികളുള്ളവരെ ജയിലിലടക്കണം; വിവാദ പരാമർശവുമായി കങ്കണ

Published:21 April 2021

ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുമ്പോൾ മൂന്ന് കുട്ടികള്‍ ഉള്ളവർക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്.

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്.  രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. ഇന്നത്തെ പ്രതിസന്ധി പരിഗണിക്കുമ്പോൾ മൂന്ന് കുട്ടികള്‍ ഉള്ളവർക്ക് പിഴയോ തടവോ ഉണ്ടായിരിക്കണം. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്.

ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു- കങ്കണ ട്വിറ്ററിൽ കുറിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1761 പേരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

 


വാർത്തകൾ

Sign up for Newsletter



top