15
May 2021 - 11:14 am IST

Download Our Mobile App

National

india

പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്

Published:21 April 2021

ഒരു ദിവസം രേഖപ്പെടുത്തുന്ന കൊവിഡ് മരണം രണ്ടായിരം കടക്കുകയും ചെയ്തു. രോഗവ്യാപനത്തിനൊപ്പം മരണസംഖ്യയിലെ വർധനയും ആശങ്ക വലിയ തോതിൽ വർധിപ്പിക്കുകയാണ്.

ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം കൊവിഡ് രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണം മൂന്നു ലക്ഷത്തിനടുത്ത്. ഒരു ദിവസം രേഖപ്പെടുത്തുന്ന കൊവിഡ് മരണം രണ്ടായിരം കടക്കുകയും ചെയ്തു. ഇന്നു രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 2,95,041 പുതിയ കേസുകൾ. 2,023 മരണം. സജീവ കേസുകൾ 21 ലക്ഷം പിന്നിട്ടു. തുടർച്ചയായി നാൽപ്പത്തിരണ്ടാം ദിവസമാണ് ഇപ്പോൾ രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം കുതിച്ചുകയറുന്നത്.

രോഗവ്യാപനത്തിനൊപ്പം മരണസംഖ്യയിലെ വർധനയും ആശങ്ക വലിയ തോതിൽ വർധിപ്പിക്കുകയാണ്. അവസാന ദിവസം മഹാരാഷ്ട്രയിൽ മാത്രം വൈറസ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിച്ചത് 519 പേർ. ഡൽഹിയിൽ 277, ഛത്തിസ്ഗഡിൽ 191, ഉത്തർപ്രദേശിൽ 162, കർണാടകയിൽ 149, ഗുജറാത്തിൽ 121 പേർ വീതമാണ് വൈറസ് ബാധിച്ചു മരിച്ചവരുടെ പട്ടികയിൽ അവസാന ദിവസം ചേർക്കപ്പെട്ടത്. മധ്യപ്രദേശിൽ 77, രാജസ്ഥാനിൽ 64, പഞ്ചാബിൽ 60, ബിഹാറിൽ 51, തമിഴ്നാട്ടിൽ 48, പശ്ചിമ ബംഗാളിൽ 46, ഝാർഖണ്ഡിൽ 45, ഹരിയാനയിലും ആന്ധ്രപ്രദേശിലും 35 വീതം പേർ ഒരു ദിവസത്തിനിടെ മരിച്ചു. 

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചവർ 1,82,553ൽ എത്തിയിട്ടുണ്ട്. ഇതിൽ 61,343 പേരും മരിച്ചതു മഹാരാഷ്ട്രയിൽ. കർണാടകയിലും തമിഴ്നാട്ടിലും 13,000ൽ ഏറെ. ഡൽഹിയിൽ 12,638. പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും പതിനായിരം പിന്നിട്ടു. ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചവർ 1.56 കോടിയിലേറെയാണ്. ഇതിൽ രോഗമുക്തി നേടിയവർ 1.32 കോടിയിലേറെ. റിക്കവറി നിരക്ക് 85.01 ശതമാനമായി കുറഞ്ഞു. 1.17 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ സാംപിൾ പരിശോധന ദിവസം 16 ലക്ഷം കടന്നിട്ടുണ്ട്. ചൊവ്വാഴ്ച പരിശോധിച്ചത് 16,39, 357 സാംപിളുകൾ.


വാർത്തകൾ

Sign up for Newsletter



top