15
May 2021 - 10:40 am IST

Download Our Mobile App

Flash News
Archives

National

oxygen

ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ചു

Published:21 April 2021

അംബേദ്കർ നഗർ ആശുപത്രിക്കും ഓക്സിജൻ നൽകിയിട്ടുണ്ട്. രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്തെ ചി​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ഓ​​ക്സി​​ജ​​ൻ തീ​​രു​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര​​മാ​​യി മെ​​ഡി​​ക്ക​​ൽ ഓ​​ക്സി​​ജ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്നും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് "കൈ​​കൂ​​പ്പി' അ​​ഭ്യ​​ർ​​ഥി​​ച്ച് ഇന്നലെ രാത്രി ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കെ​​ജ​​രി​​വാ​​ൾ ട്വീറ്റ് ചെയ്തിരുന്നു.

ന്യൂഡൽഹി: കൊവിഡ് രോഗികൾ വർധിച്ചതോടെ കടുത്ത മെഡിക്കൽ ഓക്സിജൻ ക്ഷാമത്തിലേക്കു നീങ്ങിയ ഡൽഹിയിൽ പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ചതായി സർക്കാർ വൃത്തങ്ങൾ. ഇന്നു പുലർച്ചെയാണ് പുതിയ ഓക്സിജൻ സ്റ്റോക്ക് ആശുപത്രികളിൽ എത്തിച്ചത്. സമയത്ത് പ്രതിസന്ധി ഒഴിവാക്കിയെന്ന് അധികൃതർ.

 പുലർച്ചെ മൂന്നു മണിക്കു മുൻപു തന്നെ ഗംഗാറാം ആശുപത്രിയിൽ 4,500 ക്യുബിക് മീറ്റർ ഓക്സിജൻ എത്തിച്ചു. സ്വകാര്യ മേഖലയിൽ നിന്നാണ് ഇതു നൽകിയത്. മറ്റൊരു വിൽപ്പനക്കാർ പിന്നീട് 6,000 ക്യുബിക് മീറ്ററും വിതരണം ചെയ്തു. ഇത് വ്യാഴാഴ്ച രാവിലെ ഒമ്പതു വരെ തികയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുരു തെഗ് ബഹാദൂർ ആശുപത്രിയും ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയും ഓക്സിജൻ ലഭിച്ചതായി സ്ഥിരീകരിച്ചു. അംബേദ്കർ നഗർ ആശുപത്രിക്കും ഓക്സിജൻ നൽകിയിട്ടുണ്ട്. രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്തെ ചി​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ഓ​​ക്സി​​ജ​​ൻ തീ​​രു​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര​​മാ​​യി മെ​​ഡി​​ക്ക​​ൽ ഓ​​ക്സി​​ജ​​ൻ ന​​ൽ​​ക​​ണ​​മെ​​ന്നും കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നോ​​ട് "കൈ​​കൂ​​പ്പി' അ​​ഭ്യ​​ർ​​ഥി​​ച്ച് ഇന്നലെ രാത്രി ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കെ​​ജ​​രി​​വാ​​ൾ ട്വീറ്റ് ചെയ്തിരുന്നു. കൊ​​വി​​ഡ് രോ​​ഗ​​ബാ​​ധി​​ത​​ർ വ​​ർ​​ധി​​ച്ച സം​​സ്ഥാ​​ന​​ത്ത് അ​​തീ​​വ ഗു​​രു​​ത​​ര​​മാ​​യ ഓ​​ക്സി​​ജ​​ൻ പ്ര​​തി​​സ​​ന്ധി​​യാ​​ണു​​ള്ള​​ത്. ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ളി​​ലേ​​ക്കു​​ള്ള മെ​​ഡി​​ക്ക​​ൽ ഓ​​ക്സി​​ജ​​ൻ മാ​​ത്ര​​മേ ചി​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ള്ളൂ- മു​​ഖ്യ​​മ​​ന്ത്രി ട്വീ​​റ്റ് ചെ​​യ്തു.

എ​​ട്ടു മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്കു​​ള്ള ഓ​​ക്സി​​ജ​​നാ​​ണു ബാ​​ക്കി​​യു​​ള്ള​​തെ​​ന്ന് ഗം​​ഗാറാം ​​ആ​​ശു​​പ​​ത്രി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ആ​​ശു​​പ​​ത്രി​​യി​​ൽ 485 കൊ​​വി​​ഡ് ബെ​​ഡ്ഡു​​ക​​ളു​​ണ്ട്. ഇ​​തി​​ൽ 475ലും ​​രോ​​ഗി​​ക​​ളു​​ണ്ട്. നൂ​​റ്റി​​യി​​രു​​പ​​തോ​​ളം പേ​​ർ ഐ​​സി​​യു​​വി​​ലാ​​ണ്- ആ​​ശു​​പ​​ത്രി ചെ​​യ​​ർ​​മാ​​ൻ ഡി.​​എ​​സ്. റാ​​ണ ഇന്നലെ പ​​റ​​ഞ്ഞു. ഓ​​ക്സി​​ജ​​ൻ ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ​​ജീ​​വ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്ത​​ണ​​മെ​​ന്ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി മ​​നീ​​ഷ് സി​​സോ​​ദി​​യയും ഇതിനു പിന്നാലെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഓ​​ക്സി​​ജ​​ൻ ല​​ഭ്യ​​ത​​യ്ക്കു വേ​​ണ്ടി വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ൾ കേ​​ന്ദ്ര​​ത്തി​​ൽ ശ​​ക്ത​​മാ​​യ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ന്നു​​ണ്ട്. ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ൾ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ഓ​​ക്സി​​ജ​​ൻ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തു ത​​ട​​യു​​ന്നു​​ണ്ട്. ഓ​​ക്സി​​ജ​​ൻ വി​​ത​​ര​​ണ​​ത്തി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കാ​​ട്ടു​​നീ​​തി ന​​ട​​പ്പാ​​ക്ക​​രു​​ത്- ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ട്വീ​​റ്റ് ചെ​​യ്തു.


വാർത്തകൾ

Sign up for Newsletter



top