12
May 2021 - 7:09 pm IST

Download Our Mobile App

Kollywood

chiranjeevi

ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ചിരഞ്ജീവി

Published:21 April 2021

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

ചലച്ചിത്രപ്രവർത്തകർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നൽകുമെന്ന വാഗ്ദാനവുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. താരം നേതൃത്വം നല്‍കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും(CCC)അപ്പോളോ 247മായി സഹകരിച്ചാണ് വാക്സിന്‍ നല്‍കുന്നത്. ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ ചലച്ചിത്രപ്രവർത്തകർക്കും തെലുങ്ക് സിനിമ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

വാക്സിന്‍ ലഭിക്കാന്‍ അർഹതയുള്ളവർക്ക് അവരുടെ പങ്കാളികളെയും കൊണ്ടുവരാമെന്ന് താരം വിഡിയോയിൽ വ്യക്തമാക്കി. ഒരു മാസത്തോളം വാക്സിൻ വിതരണം നീണ്ടുനില്‍ക്കും. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ചിരഞ്ജീവിയും ചില പ്രമുഖ താരങ്ങളും ചേർന്ന് കൊറോണ ക്രൈസിസ് ചാരിറ്റി രൂപീകരിച്ചത്.

പ്രഭാസ്, രാംചരൺ, ജൂനിയർ എൻടിആർ, കാജൽ അഗർവാൾ, നാഗാർജുന തുടങ്ങിയ താരങ്ങളെല്ലാം കൊറോണ ക്രൈസിസ് ചാരിറ്റിക്ക് സംഭാവന നൽകിയിരുന്നു. ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ സിനിമക്കാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും നൽകാനായി ഈ ഫണ്ട് വിനിയോഗിച്ചു. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമ മേഖലയിലുള്ളവര്‍ക്ക് സിസിസിയുടെ നേതൃത്വത്തില്‍ ഒട്ടേറെ സാമ്പത്തികസഹായങ്ങള്‍ ചെയ്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top