15
May 2021 - 11:25 am IST

Download Our Mobile App

National

vaccine

ജനതിക മാറ്റം ഉൾപ്പെടെ വന്ന കൊവിഡ്  വൈറസിന് കൊവാക്‌സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്

Published:21 April 2021

രാജ്യം നിലവിൽ കൊവിഡ്  രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. അതിനിടയിൽ ഭീതി പടർത്തി  ജനതിക മാറ്റം വന്ന കൊവിഡ് വൈറസും  രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവ കൂടുതൽ ഉള്ളതാകാം രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്നും കണ്ടെത്തൽ.

ന്യൂഡൽഹി: ജനതിക മാറ്റം ഉൾപ്പെടെ വന്ന കൊവിഡ്  വൈറസിന് കൊവാക്‌സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. ഐസിഎംആർ നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്. രാജ്യത്ത് പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമാണ് ഐസിഎംആർ. സർക്കാരിന് കീഴിലുള്ള ഐസിഎംആറുമായി  സഹകരിച്ചാണ് മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് കൊവാക്‌സിൻ വികസിപ്പിച്ചത്.

രാജ്യം നിലവിൽ കൊവിഡ്  രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. അതിനിടയിൽ ഭീതി പടർത്തി  ജനതിക മാറ്റം വന്ന കൊവിഡ് വൈറസും  രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവ കൂടുതൽ ഉള്ളതാകാം രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്നും കണ്ടെത്തൽ. തുടർന്നാണ് ഈ വിഷയത്തിൽ ഐസിഎംആർ പരിശോധന നടത്തിയത്. ശേഷം ജനതിക മാറ്റം വന്ന വൈറസീനും കൊവാക്‌സിൻ  ഫലപ്രദമെന്ന് കണ്ടെത്തുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top