15
May 2021 - 10:34 am IST

Download Our Mobile App

Flash News
Archives

Kerala

rain

ശനിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട്  കൂടിയ മഴയ്ക്ക് സാധ്യത

Published:21 April 2021

ഒരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കുകയോ മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുതെന്നും നിർദേശം. ഉച്ചയ്ക്ക് 2  മുതൽ രാത്രി 10  വരെയുള്ള സമയത്ത് ഇടിമിന്നലിന് ഉള്ള സാധ്യത കൂടുതലാണ്.

തിരുവനന്തപുരം; ശനിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോട്  കൂടിയ മഴയ്ക്ക് സാധ്യത. 40  കിലോമീറ്റർ  വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ  കാറ്റിൽ  മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ട്.

ഒരു കാരണവശാലും മരച്ചുവട്ടിൽ നിൽക്കുകയോ മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുതെന്നും നിർദേശം. ഉച്ചയ്ക്ക് 2  മുതൽ രാത്രി 10  വരെയുള്ള സമയത്ത് ഇടിമിന്നലിന് ഉള്ള സാധ്യത കൂടുതലാണ്. അതിനാൽ മലയോര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. 
 


വാർത്തകൾ

Sign up for Newsletter



top