15
May 2021 - 10:36 am IST

Download Our Mobile App

Flash News
Archives

Mollywood

nandana

വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പങ്കുവച്ച് നന്ദന വർമ

Published:21 April 2021

നടി സാനിയ ഇയ്യപ്പനെക്കുറിച്ചാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്ന് മോശം കമന്‍റ് എത്തിയത്.

നടി നന്ദന വർമയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. തന്‍റെ അക്കൗണ്ടിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശം കമന്‍റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നന്ദന കുറിച്ചു. എന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാനിത് ഇപ്പോഴാണ് അറിയുന്നത്. എന്‍റെ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റുകളോ കമന്‍റുകളോ പങ്കുവയ്ക്കുന്നത് ഞാനല്ല.

എനിക്കിത് സംബന്ധിച്ച് നിരവധി കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള മോശം കമന്‍റുകളോ പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അത് ഞാനോ എന്‍റെ ടീമോ ചെയ്യുന്നതല്ല. ഹാക്ക് ചെയ്യപ്പെട്ട വിവരം ഈ സംഭവത്തിന് ശേഷമാണ് ഞാൻ അറിയുന്നത്- എന്നാണ് നന്ദന കുറിച്ചത്. നടി സാനിയ ഇയ്യപ്പനെക്കുറിച്ചാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്ന് മോശം കമന്‍റ് എത്തിയത്.

ദുൽഖറിന്‍റെ പുതിയ സിനിമയിൽ സാനിയ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ചായിരുന്നു. ഇതിന് വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്, ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം എന്നായിരുന്നു നന്ദനയുടെ പേരിൽ വന്ന കമന്‍റ്. അതിന് പിന്നാലെ നന്ദനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നു. സഹതാരത്തെക്കുറിച്ച് ഇത്ര മോശം രീതിയിൽ സംസാരിക്കാൻ പറ്റുന്നത് എങ്ങനെയാണ് എന്നായിരുന്നു വിമർശകരുടെ ചോദ്യം. അതിന് പിന്നാലെയാണ് നന്ദനയുടെ വിശദീകരണം എത്തിയത്. 

 


വാർത്തകൾ

Sign up for Newsletter



top